Image

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലെത്തി

Published on 23 September, 2018
അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സെക്രട്ടേറിയറ്റിലെത്തി

 അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ഇന്ന് പുലര്‍ച്ചെ 3:30 ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ 9.30ന് സെക്രട്ടേറിയറ്റിലെത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവനകളും മുഖ്യമന്ത്രി സ്വീകരിച്ചു. കൂടാതെ, നാളെ ഡല്‍ഹിയില്‍ നടക്കുന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കു0. അതേസമയം, പ്രളയക്കെടുതിയില്‍ നിന്ന് കര കയറാന്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടിയിരിക്കുകയാണ്. ഇന്ന് പോു പരിപാടികളില്ലാത്ത മുഖ്യമന്ത്രി തലസ്ഥാനത്ത് തുടരും.

അതീവ രഹസ്യമായാണ് തിരിച്ചു വരവ്. നാളെ എത്തുമെന്നായിരുന്നു മന്ത്രി ജയരാജന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു ദിവസം മുമ്ബേ തലസ്ഥാനത്ത് പിണറായി വിമാനം ഇറങ്ങി. അമേരിക്കയിലേക്കുള്ള യാത്രയില്‍ മൂന്നാം തീയതി പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം നല്‍കിയ സൂചന. എന്നാല്‍ അതിന് ഒരു ദിവസം മുമ്ബ് പോവുകയും ചെയ്തു. ചികില്‍സയ്ക്കായുള്ള യാത്ര മാധ്യമങ്ങള്‍ അറിയാതിരിക്കാനായിരുന്നു ഇത്തരത്തിലെ കരുതല്‍ എടുത്തത്. അതുകൊണ്ട് തന്നെ വിമാനത്താവളത്തില്‍ പിണറായി എത്തുന്നതും പോകുന്നതും ഒന്നും പകര്‍ത്താന്‍ മാധ്യമങ്ങള്‍ക്കായില്ല. ഇന്ന് പുലര്‍ച്ച്‌ 3.30 നാണ് പിണറായി തിരുവനന്തപുരത്ത് എത്തിയത്.

അമേരിക്കയില്‍ നിന്ന് എമൈറൈറ്റ്സ് വിമാനത്തിലാണ് പിണറായി എത്തിയത്. പ്രോസ്ട്രേറ്റ് സംബന്ധമായ ചികില്‍സയ്ക്കാണ് പിണറായി അമേരിക്കയില്‍ പോയത്. മയോ ക്ലീനിക്കിലെ ചികില്‍സ വിജയമാണെന്നാണ് സൂചന. ശസ്ത്രക്രിയയിലൂടെ ക്യാന്‍സര്‍ രോഗം പൂര്‍ണ്ണമായും ഭേദപ്പെട്ടുവെന്നുമാണ് സൂചന. എന്നാല്‍ ചികില്‍സയുടെ വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. രോഗവിവരത്തിനും ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഇന്ന് മുതല്‍ തന്നെ പിണറായി ഔദ്യോഗിക ചുമതലകളില്‍ സജീവമാകും. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ കാണും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക