കുതിച്ചുയരുന്ന ഇന്ധനവില സാധാരണക്കാര്‍ക്കൊപ്പം ബസുടമകളെയും
ബാധിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ധനം, സ്‌പെയര്‍ പാര്‍ട്‌സ്
അടക്കമുള്ളവയുടെ ചെലവ് താങ്ങാനാവാതെ ബസുടമകള്‍. ചിലവ് താങ്ങാനാവാതെ
സര്‍വീസ് നിര്‍ത്തി വച്ചത് ഏകദേശം 200 ഓളം സ്വകാര്യബസ്സുകളാണ്. ഇത്
സംസ്ഥാനത്തെ കഴിഞ്ഞ ഒരാഴ്ചത്തെ കണക്കാണ്. അതേസമയം, ഇന്ധന വില ഈ രീതിയില്‍
തുടര്‍ന്നാല്‍ 2000 ബസുകള്‍ സര്‍വീസ് നിര്‍ത്തുമെന്ന് ബസുടമകളുടെ സംഘടനകള്‍
പറയുന്നു. 2015 ഫെബ്രുവരിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 48 രൂപയാണ്
ഉണ്ടായിരുന്നത്