Image

തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ വിമര്‍ശിച്ച എംഎല്‍എ കരുണാനിധി സേതുവിനെ അറസ്റ്റ്‌ ചെയ്‌തു

Published on 23 September, 2018
  തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ വിമര്‍ശിച്ച എംഎല്‍എ കരുണാനിധി സേതുവിനെ അറസ്റ്റ്‌ ചെയ്‌തു


ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ വിമര്‍ശിച്ചതിനെ തുടര്‍ന്ന്‌ എംഎല്‍എയും നടനുമായ കരുണാനിധി സേതു എന്ന കരുണാസിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. സാലി ഗ്രാമത്തിലെ വീട്ടില്‍ നിന്ന്‌ പുലര്‍ച്ചെ 5.30നാണ്‌ നുങ്കബാക്കം പൊലീസ്‌ കരുണാസിനെ അറസ്റ്റ്‌ ചെയ്‌തത്‌.

ശശികലയുടെ വിശ്വസ്‌തനായതുകൊണ്ട്‌ മാത്രമാണ്‌ എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായതെന്നാണ്‌ കരുണാസ്‌ വിമര്‍ശിച്ചത്‌. ഞായറാഴ്‌ച തന്റെ പാര്‍ട്ടിയായ മുക്കുലത്തോര്‍ പുലിപടൈയുടെ പരിപാടിയില്‍ സംസാരിക്കുമ്‌ബോഴായിരുന്നു കരുണാസിന്റെ വിമര്‍ശനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക