Image

ഹരിയാന കൂട്ടബലാത്സംഗം: മുഖ്യപ്രതി സൈനികനും കൂട്ടാളിയും അറസ്റ്റില്‍

Published on 23 September, 2018
ഹരിയാന കൂട്ടബലാത്സംഗം: മുഖ്യപ്രതി സൈനികനും കൂട്ടാളിയും അറസ്റ്റില്‍


ചണ്ഡീഗഢ്‌ : ഹരിയാനയിലെ രവാരിയില്‍ പത്തൊന്‍പതുകാരി കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതിയായ സൈനികനെയും കൂട്ടാളിയെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മുഖ്യപ്രതിയായ സൈനികന്‍ പങ്കജ്‌, കൂട്ടുപ്രതി മനീഷ്‌ എന്നിവരെയാണ്‌ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്‌. സംഭവം നടന്ന്‌ ഒരാഴ്‌ചയിലേറെ ആയിട്ടും പ്രതികളെ പിടികൂടാത്തത്‌ വന്‍ പ്രതിഷേധത്തിന്‌ കാരണമായിരുന്നു.

സിബിഎസ്‌ഇ പത്താം ക്ലാസ്‌ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക്‌ നേടിയതിന്‌ രാഷ്ട്രപതിയില്‍ നിന്ന്‌ മെഡല്‍ നേടിയ പെണ്‍കുട്ടിക്കാണ്‌ ദുരനുഭവം ഉണ്ടായത്‌. സെപ്‌തംബര്‍ 12നായിരുന്നു സംഭവം. പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ലഹരിപാനീയം നല്‍കിയതിനു ശേഷം കൂട്ടബലാല്‍സംഗത്തിന്‌ ഇരയാക്കുകയുമായിരുന്നു.
നര്‍നോള്‍ മേഖലയില്‍നിന്നായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്‌. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ബസ്‌ സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്ന്‌ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു.

എന്നാല്‍ പരാതിയില്‍ കേസെടുക്കാനോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പൊലീസ്‌ തയ്യാറായില്ലെന്ന്‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക