Image

സവര്‍ണ്ണ പെണ്‍കുട്ടിയ്‌ക്ക്‌ ചോക്കലേറ്റ്‌ നല്‍കിയ ദളിത്‌ ബാലനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു

Published on 23 September, 2018
സവര്‍ണ്ണ പെണ്‍കുട്ടിയ്‌ക്ക്‌ ചോക്കലേറ്റ്‌ നല്‍കിയ ദളിത്‌ ബാലനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു



മുംബൈ: സവര്‍ണ്ണ പെണ്‍കുട്ടിയ്‌ക്ക്‌ ചോക്കലേറ്റ്‌ നല്‍കിയതിന്റെ പേരില്‍ മഹാരാഷ്ട്രയില്‍ ദളിത്‌
ബാലനെ നഗ്‌നനാക്കി മര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ കോഹ്‌ലാപൂര്‍ ഗ്രാമത്തിലായിരുന്നു സംഭവം.

`രണ്ട്‌ കുട്ടികളുടെയും കുടുംബങ്ങള്‍ തമ്മില്‍ നേരത്തെ പരിചയമുണ്ട്‌. ഒരു മാസം മുന്‍പ്‌ സ്‌കൂള്‍ കഴിഞ്ഞ്‌ വരുമ്പോള്‍ 13 കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയ്‌ക്ക്‌ ചോക്കലേറ്റ്‌ നല്‍കിയിരുന്നു.' ആജ്ര പൊലീസ്‌ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എന്നാല്‍ ഇക്കാര്യം പെണ്‍കുട്ടി വീട്ടിലെത്തി പറഞ്ഞപ്പോള്‍ കുട്ടിയുടെ അമ്മാവന്റെ വീട്ടിലേക്ക്‌ പറഞ്ഞയക്കുകയായിരുന്നു. പെണ്‍കുട്ടി അമ്മാവനോട്‌ സംഭവങ്ങള്‍ പറഞ്ഞതോടെയാണ്‌ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്‌.

ഇന്നലെ കോഹ്‌ലാപൂരിലെത്തിയ ഇയാളും സുഹൃത്തും ദളിത്‌ ബാലനെ ബലമായി പിടിച്ചുകൊണ്ടുവരികയും മുറിക്കകത്ത്‌ പൂട്ടിയിട്ട ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. അതിന്‌ ശേഷം കുട്ടിയെ നഗ്‌നനാക്കുകയും പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ ഘോഷയാത്രയ്‌ക്ക്‌ സമാനമായി ആര്‍പ്പുവിളികളോടെ കൊണ്ടുപോകുകയുമായിരുന്നു.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട്‌ ബന്ധുക്കളെ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌. മര്‍ദ്ദനമേറ്റ ആണ്‍കുട്ടി ആശുപത്രിയിലാണ്‌
Join WhatsApp News
Tom abraham 2018-09-23 09:07:15

Maharashtra or Kashttarashtra ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക