Image

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കിയേക്കും

Published on 23 September, 2018
ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കിയേക്കും


കന്യാസ്‌ത്രീയെ ബലാത്സംഗം ചെയ്‌തു എന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട്‌ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കും. ചോദ്യം ചെയ്യലില്‍ ബിഷപ്‌ കുറ്റസമ്മതം നടത്താത്തതിനെ തുടര്‍ന്നാണു നീക്കം. നുണപരിശോധനാഫലം അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്നാണ്‌ വിലയിരുത്തുന്നത്‌.

ബിഷപ്പിനെ പീഡനം നടന്ന 20ാം നമ്പര്‍ മുറിയിലുള്‍പ്പെടെ തെളിവെടുപ്പുനടത്തി. കന്യാസ്‌ത്രീമാരെ മഠത്തില്‍ നിന്ന്‌ മാറ്റിയശേഷമാണ്‌ ബിഷപ്പിനെ എത്തിച്ചത്‌. ബിഷപ്പിനെ തിരികെ കോട്ടയം പൊലീസ്‌ ക്ലബിലേക്ക്‌ കൊണ്ടുപോയി.
മഠത്തില്‍ മാത്രം തെളിവെടുപ്പു മതിയെന്ന നിലപാടിലാണ്‌ അന്വേഷണസംഘം. അതേസമയം ബിഷപ്പിനു വേണ്ടി കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരെ പോലീസ്‌ ഉടന്‍ അറസ്റ്റ്‌ ചെയ്‌തേക്കുമെന്നാണ്‌ സൂചന.
Join WhatsApp News
Tom abraham 2018-09-23 08:57:42

On this Sunday, let the defendent regretfully pray to his Lord for compassionate mediation ! AMEN

Handcuffed other 2018-09-23 11:43:06
Why are they not handcuffing mr franko as they do it on all of us ? He walks with both hands dangling
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക