Image

തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ട്‌ ദിവസത്തിനിടെ മരിച്ചത്‌ 4 പേര്‍

Published on 24 September, 2018
തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ട്‌ ദിവസത്തിനിടെ മരിച്ചത്‌ 4 പേര്‍


മലപ്പുറം: വൃദ്ധസദനത്തില്‍ കൂട്ടമരണം. തവനൂര്‍ വൃദ്ധസദനത്തില്‍ രണ്ട്‌ ദിവസത്തിനിടെ മരിച്ചത്‌ 4 പേര്‍. വൃദ്ധസദനത്തിലെ അന്തേവാസികളായ കൃഷ്‌ണ ബോസ്‌ , വേലായുധന്‍,കാളിയമ്മ, ശ്രീദേവിയമ്മ എന്നിവരാണ്‌ മരിച്ചത്‌.

ഒരാള്‍ ഇന്നലെയും 3 പേര്‍ ഇന്നുമാണ്‌ മരിച്ചത്‌. വാര്‍ദ്ധക്യ സഹജമായ അസുഖം മൂലമാണ്‌ മരണമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി . മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ്‌ പ്രാഥമിക നിഗമനം.

എന്നാല്‍ അന്തേവാസികള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ്‌ മേധാവി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്നിവര്‍ മൂന്നാഴ്‌ചക്കകം സംഭവത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക