Image

രണ്ട്‌ ഗോവന്‍ മന്ത്രിമാര്‍ രാജിവച്ചു; മുഖ്യമന്ത്രിയായി പരീക്കര്‍ തുടരും

Published on 24 September, 2018
രണ്ട്‌ ഗോവന്‍ മന്ത്രിമാര്‍ രാജിവച്ചു; മുഖ്യമന്ത്രിയായി പരീക്കര്‍ തുടരും


ഗോവന്‍ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ രാജിവച്ചു. ദീര്‍ഘകാലമായി രോഗബാധിതരായ നഗരവികസന മന്ത്രി ഫ്രാന്‍സിസ്‌ ഡിസൂസ, വൈദ്യുതിമന്ത്രി പണ്ടുറാംഗ്‌ മദിക്കാര്‍ എന്നിവരാണ്‌ സ്ഥാനമൊഴിഞ്ഞത്‌. ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കര്‍ ഗോവാ മുഖ്യമന്ത്രിയായി തുടരും.

മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായിട്ടാണ്‌ രാജിയെന്നാണ്‌ ഔദ്യോഗിക ഭാഷ്യം. അതേസമയം മനോഹര്‍ പരീക്കറും രണ്ടു മന്ത്രിമാരും രോഗബാധിതരായതോടെ സംസ്ഥാനത്തെ ഭരണം പ്രതിസന്ധിയിലാണെന്ന്‌ ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ്‌ മന്ത്രിസഭാ പുനസംഘടനയ്‌ക്ക്‌ ബിജെപി പച്ചക്കൊടി കാട്ടിയത്‌. നൈലേഷ്‌ കാബ്രേല്‍, മിലിന്ദ്‌ നായിക്‌ എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക