Image

ഭീ​ക​ര​ര്‍​ക്കെ​തി​രെ​യാ​യ അ​ടു​ത്ത സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി​ന് സ​മ​യ​മാ​യെ​ന്ന് ബി​പി​ന്‍ റാ​വ​ത്ത്

Published on 24 September, 2018
ഭീ​ക​ര​ര്‍​ക്കെ​തി​രെ​യാ​യ അ​ടു​ത്ത സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി​ന് സ​മ​യ​മാ​യെ​ന്ന് ബി​പി​ന്‍ റാ​വ​ത്ത്
പാ​ക്കി​സ്ഥാ​നു ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​മാ​യി ക​ര​സേ​ന മേ​ധാ​വി ബി​പി​ന്‍ റാ​വ​ത്ത്. ഭീ​ക​ര​ര്‍​ക്കെ​തി​രെ​യാ​യ അ​ടു​ത്ത സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി​ന് സ​മ​യ​മാ​യെ​ന്ന് ബി​പി​ന്‍ റാ​വ​ത്ത് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​രി​നു സൈ​ന്യ​ത്തി​നു​മേ​ല്‍ നി​യ​ന്ത്ര​ണ​മി​ല്ല. അ​തി​ര്‍​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ളി​ല്‍ പു​രോ​ഗ​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ലേ​ക്ക് നി​ര​ന്ത​രം നു​ഴ​ഞ്ഞു ക​യ​റു​ന്ന ഭീ​ക​ര​രെ അ​മ​ര്‍​ച്ച ചെ​യ്യാ​ന്‍ സൈ​ന്യം ത​യാ​റാ​ണ്. പാ​ക്കി​സ്ഥാ​ന്‍റെ പി​ന്തു​ണ​യോ​ടെ കാ​ഷ്മീ​രി​ല്‍ ചോ​ര​പ്പു​ഴ ഒ​ഴു​ക്കാ​നാ​ണ് ഭീ​ക​ര​ര്‍ ശ്ര​മി​ക്കു​ന്ന​ത്. ഭീ​ക​ര​ര്‍ പോ​ലീ​സി​നെ​യും ല​ക്ഷ്യ​വ​യ്ക്കു​ന്നു​വെ​ന്നും ബി​പി​ന്‍ റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ല്‍​നി​ന്നും ഭീ​ക​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്പെ​ഷ​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ച്ചി​രു​ന്നു. കാ​ഷ്മീ​രി​ല്‍ പോ​ലീ​സു​കാ​ര്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഭീ​ക​ര​ര്‍ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക