Image

'പ്രളയപുസ്തകങ്ങള്‍' നാടകം അരങ്ങേറി

ദീപക് കലാനി Published on 24 September, 2018
'പ്രളയപുസ്തകങ്ങള്‍' നാടകം അരങ്ങേറി
കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ സൗദി അറേബ്യയില്‍ റിയാദ് നാടകവേദി & ചില്‍ഡ്രന്‍ഡ് തിയ്യറ്റര്‍ 'പ്രളയകാലം' എന്ന ശീര്‍ഷകത്തില്‍ ആരംഭിച്ച തുടര്‍ പരിപാടികളുടെ പ്രഥമ പരിപാടിയായി 'പ്രളയപുസ്തകങ്ങള്‍' എന്ന ലഘു നാടകം റിയാദില്‍ സെപ്റ്റംബര്‍ 21 ന്. അരങ്ങേറി. പ്രളയത്തില്‍ പുസ്തകങ്ങളും, യൂണിഫോമും, മറ്റെല്ലാ പഠനോപകരണങ്ങളും, വീടും  നഷ്ടപ്പെട്ട സെയിന്‍ എന്ന കുട്ടിയുടെ കഥ പറഞ്ഞ നാടകം സ്‌നേഹത്തിന്റെയും, പരസ്പര സഹായത്തിന്റെയും, ദയാ വായ്പ്പിന്റെയും മൂല്യം വിലമതിക്കാനാവാത്തതെന്ന സന്ദേശം പ്രദാനം ചെയ്യുന്നതായിരുന്നു. റിയാദിലെ വിവിധ ഇന്ത്യന്‍ സ്!കൂളുകളിലെ വിദ്യാര്‍ഥികളായ  അബ്ദുള്ള സെഹിന്‍, അബിന്‍ഷാന്‍ അബ്ദുള്ള,  റിദ നൗഫല്‍, നബ്ഹാന്‍ നൗഫല്‍, നഷ്വാന്‍ നൗഫല്‍, മഹ്‌റിന്‍ മന്‍സൂര്‍, മഹാ മന്‍സൂര്‍, ഫാത്തിമ ഹയാം എന്നിവരായിരുന്നു നാടകത്തില്‍ വേഷമിട്ടത്.  ദീപക് കലാനി രചനയും, സംവിധാനവും, നൗഫല്‍ ചെറിയമ്പാടന്‍ സാങ്കേതിക സഹായവും നിര്‍വ്വഹിച്ചു. നാടകവേദി കുടുബസംഗമത്തോടനുബന്ധിച്ചാണ് പരിപാടികള്‍ക്ക് സംഘടിപ്പിക്കപ്പെട്ടത്. നിഹാന്‍ ഹാഷിക് മിമിക്രിയും,  അബ്ദുള്ള സെഹിന്‍, അമിത നാരായണന്‍ കുട്ടി എന്നിവര്‍ ഗാനങ്ങളും ആലപിച്ചു. സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം ജനറല്‍ കണ്‍വീനര്‍ ദീപക് കലാനി നിര്‍വഹിച്ചു.  ചെയര്‍മാന്‍ വിശ്വനാഥന്‍ സ്വാഗതവും, സെക്രട്ടറി ശരത് അശോക് വിശദീകരണവും, ഹാഷിഖ് വലപ്പാട് നന്ദിയും രേഖപ്പെടുത്തി.

'പ്രളയപുസ്തകങ്ങള്‍' നാടകം അരങ്ങേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക