Image

കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍ സെപ്തംബര്‍ 30 ന്

തോമസ് ടി. ഉമ്മന്‍ Published on 24 September, 2018
കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍ സെപ്തംബര്‍ 30 ന്
ന്യൂയോര്‍ക്ക്: ഫ്‌ളോറല്‍ പാര്‍ക്ക് ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( FBIMA  ) കേരളത്തിനു ദുരിതാശ്വാസ സഹായ പദ്ധതിയുമായി രംഗത്ത്. ന്യൂ യോര്‍ക്കിലെ ക്വീന്‍സില്‍ ഇന്ത്യ ഡേ പരേഡ് മൂന്നാമതും വിജയകരമായി നടത്തി വിജയിച്ച ഫ്‌ലോറല്‍ പാര്‍ക്ക് ബെല്‍റോസ് ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ , പ്രളയക്കെടുതികളില്‍ അകപ്പെട്ടു വീടും ജീവിതമാര്ഗങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് സഹായം എത്തിക്കുന്നതിനും കേരളത്തിന്റെ പുനര്‌നിര്മ്മിതിക്കുമായി , ഫണ്ട് ശേഖരണം നടത്തുന്നു. അസോസിയേഷന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ 30 നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ ഗ്ലെന്‍ ഓക്‌സിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ച് ഫണ്ട് റേസിംഗ് ഡിന്നര്‍ നടത്തുന്നതാണ്.

കേരളത്തിന്റെ പ്രളയ കെടുതിയില്‍പെട്ടവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി സഹായ ഹസ്തവുമായി മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആരംഭം മുതല്‍ തന്നെ ചാരിറ്റി ഫണ്ട് റൈസിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ലോങ്ങ് ഐലന്‍ഡിലെ നാസ്സു കൊളീസിയത്തില്‍ വച്ച് നടന്ന എ ആര്‍ റഹ്മാന്റെ സംഗീത നിശ സംഘാടകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സാധിച്ചിട്ടുണ്ടെന്നു അസോസിയേഷന്‍ ഭാരവാഹികള്‍അറിയിച്ചു. ഇന്ത്യ ഡേ പരേഡിനു ലഭിച്ച വമ്പിച്ച പിന്തുണ പ്രളയ ക്കെടുതിയില്‍പെട്ടവരുടെ പുനരധിവാസത്തിനും, കേരളത്തിന്റെ പുനര്‌നിര്മാണത്തിനും വേണ്ടി നടത്തുന്ന എല്ലാ ധനസമ്പാദനപരിപാടികള്‍ക്കും ഉണ്ടാവുമെന്ന് തങ്ങള്‍ക്കു ഉറപ്പുണ്ടെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

പ്രകൃതി ദുരന്തത്തില്‍പ്പെട്ട് എല്ലാം നഷ്ടപ്പെട്ട കേരളത്തിലെ ജനങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലെ സന്നദ്ധ സംഘടനകളേയും, വ്യക്തികളേയും മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അഭിനന്ദിച്ചു. മാതൃരാജ്യത്തിന്റെയും സഹോദരങ്ങളുടേയും ദുഖത്തില്‍ പങ്കുചേരുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ഫണ്ട് റേസിങ്ങിനു തുടക്കമിട്ടുകൊണ്ടു നടത്തപ്പെട്ട കിക്ക് ഓഫ് പരിപാടിയില്‍ വി എം ചാക്കോ പ്രഥമ സംഭാവന പ്രസിഡന്റ് സുഭാഷ് കപാഡിയയെ ഏല്പിച്ചു. പ്രമുഖ ഇന്ത്യന്‍ വ്യാപാരികള്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭാവന നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ കേരള റിലീഫ് ഫണ്ട് , സന്തൂര്‍ റസ്റ്റോറന്റ് , 257 05 യൂണിയന്‍ ടേണ്‍ പൈക് , ഗ്ലെന്‍ ഓക്‌സ്, ന്യൂ യോര്‍ക്ക് 11004, എന്ന വിലാസത്തില്‍ അയക്കാം.

കിക്ക് ഓഫ് പരിപാടിയില്‍ വി എം ചാക്കോ, സുഭാഷ് കപാഡിയ, കോശി ഓ . കാഷ്, കൃപാല്‍ സിംഗ്, തോമസ് റ്റി ഉമ്മന്‍, ഹര്‍ഷദ് പട്ടേല്‍, ജേസണ്‍ ജോസഫ്, പാറ്റ് മാത്യു, ഹേമന്ത് ഷാ, അശോക് ജെയിന്‍ , കിരിത് പഞ്ചമിയാ സി പി എ , മുകുന്ദ് മേത്ത, ഹേമ വിരാണി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രളയ കെടുതിയില്‍ പെട്ടവരുടെ പുനരധിവാസത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്ക്കരിക്കുവാനാണ് അസോസിയേഷന്‍ ആഗ്രഹിക്കുന്നതു.
കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍ സെപ്തംബര്‍ 30 ന്
കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍ സെപ്തംബര്‍ 30 ന്
കേരളത്തിന്റെ പുനര്‍നിര്‍മിതിക്ക് ഇന്ത്യന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഫണ്ട് റൈസിംഗ് ഡിന്നര്‍ സെപ്തംബര്‍ 30 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക