• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല? കെ.ആര്‍. മീര

EMALAYALEE SPECIAL 24-Sep-2018
അതിക്രമത്തെ അതിജീവിച്ച കന്യാസ്ത്രീ എന്തുകൊണ്ട് പന്ത്രണ്ടു തവണ പരാതിപ്പെട്ടില്ല എന്നും അതിക്രമം ആരോപിക്കപ്പെട്ടയാളോടൊപ്പമുള്ള ഫോട്ടോകളില്‍ എന്തുകൊണ്ടു പൊട്ടിക്കരഞ്ഞില്ല എന്നുമുള്ള ചോദ്യങ്ങള്‍ തന്നെയാണ് പതിനാറാം വയസ്സില്‍ നാല്‍പതു ദിവസം ബലാല്‍സംഗം ചെയ്യപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടിയോടു ചോദിക്കപ്പെട്ടതും എന്നതു യാദൃച്ഛികതയല്ല.

കാരണം, 15-16 വയസ്സാണ് മഠത്തില്‍ ചേരുന്ന പെണ്‍കുട്ടികളുടെ ശരാശരി പ്രായം.

പരമാവധി പതിനെട്ടു വയസ്സ്.

നിയമപരമായി, വെറും ബാലിക.

അതിനുശേഷം അവളുടെ ജീവിതം മഠത്തിനുള്ളിലാണ്.

അതിനും എത്രയോ മുമ്പ്, മാമ്മോദീസാ ചടങ്ങു മുതല്‍തന്നെ, അവളുടെ വിദ്യാഭ്യാസം മുഴുവന്‍ മുതിര്‍ന്ന കന്യാസ്ത്രീകളുടെയും വൈദികരുടെയും മേല്‍നോട്ടത്തിലാണ്.

അവളുടെ സ്വഭാവരൂപീകരണവും വ്യക്തിത്വ രൂപീകരണവും നടത്തുന്നത് അവരാണ്.

അവള്‍ പുറംലോകത്തോട് ഇടപഴകുന്നതും സഞ്ചരിക്കുന്നതും എന്തിന് ചിന്തിക്കുന്നതു പോലും അവരുടെ നിയന്ത്രണത്തിലാണ്.

മഠത്തില്‍ ചേര്‍ന്നതിനുള്ള ശേഷമുള്ള ആറോ ഏഴോ വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അവളെ പഠിപ്പിക്കുന്നത് അഭിഷിക്തനോട്, അതായതു പട്ടം കെട്ടിയ വൈദികനോട്- അനുസരണക്കേട് പാപമാണ് എന്നാണ്.

അതുകൊണ്ട്,

അവളുടെ നിയമബോധം ശരിയല്ലെങ്കില്‍,

അവളുടെ സ്വാതന്ത്ര്യബോധം പൂര്‍ണമല്ലെങ്കില്‍,

അവള്‍ക്ക് സത്യം വിളിച്ചു പറയാനുള്ള ധൈര്യമില്ലെങ്കില്‍,

പീഡിപ്പിച്ചയാളാണെങ്കിലും ഇടയനോടൊപ്പം നില്‍ക്കുമ്പോള്‍ ആട്ടിന്‍കുട്ടിയുടെ വിധേയത്വം പ്രകടിപ്പിക്കാതിരിക്കാന്‍ ആത്മബലമില്ലെങ്കില്‍

അതിന് അവളെ പ്രാപ്തയാക്കാതിരുന്നതെന്തു കൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സഭയ്ക്കും പിതാക്കന്‍മാര്‍ക്കുമാണു ബാധ്യത.

കേരളത്തിലെ ആദ്യ കന്യാസ്ത്രീ വിവാഹിതയും അമ്മയുമായിരുന്നു.

മദര്‍ ഏലീശ്വ.

ഭര്‍ത്താവിന്റെ മരണശേഷം അവര്‍ കന്യാസ്ത്രീയായി.

അവരുടെ മകള്‍ അന്നയും കന്യാസ്ത്രീയായി.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഉഴിഞ്ഞു വച്ച ജീവിതമായിരുന്നു മദര്‍ ഏലീശ്വയുടേത്.

മദര്‍ ഏലീശ്വയുടെ നാമവും സംഭാവനകളും തമസ്‌കരിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്തതിനുള്ള കാരണങ്ങള്‍ പഠനവിഷയമാക്കേണ്ടതാണ്.

മനുഷ്യരെ വരിക്കാനുള്ള പ്രായപരിധി 21 ആക്കണമെന്ന് വാദം സജീവമായിരിക്കെ ദൈവത്തെ വരിക്കാനുള്ള പ്രായപരിധി ഇരുപത്തിയഞ്ചോ മുപ്പതോ ആക്കേണ്ടതല്ലേ?

ദൈവത്തെ മനസ്സിലാക്കുന്നതിനും മുമ്പ് കര്‍ത്താവിന്റെ മണവാട്ടി സ്വയം മനസ്സിലാക്കണമല്ലോ.
Facebook Comments
Comments.
josecheripuram
2018-09-25 21:08:47
I Know so many Parents when they have lots of kids(which the church promoted)Especially if they are girls send them to Nursing/or to the convent.This so called parents sending them away to another state with unknown people, are they were not concerned about their safety of their daughters.I will blame the "makers".I will not call them Parents.I know A Family who had 8 girls&2 boys.5 girls became nuns because he could' get them married.The boys he did't make them priets.Why&because he gets dowry.
JOHN
2018-09-25 15:58:55
ഇതെന്താ ജോലി സംവരണം പോലെ ആണോ ? പീഡനക്കേസു ? സ്വാമിക്കെതിരെ മൊല്ലാക്കകെതിരെ പ്രതികരിക്കുന്നില്ല എന്ന് മുറവിളി കൂട്ടാൻ. ക്രിമിനലിനെ ക്രിമിനൽ ആയി കാണുക. സ്വാമിയെയും മൊല്ലാക്കയെയും ഉടനെ പിടിച്ചു അകത്താക്കി അതുകൊണ്ടു ജനത്തിന് ഇതുപോലെ പ്രതികരിക്കേണ്ട ആവശ്യം ഉണ്ടായില്ല. ഒരു സ്വാമിയുടെ ലിംഗം ഛേദിച്ചപ്പോ മുഖ്യമന്ത്രി ആണ് വളരെ നന്നായി എന്ന് പരസ്യമായി പറഞ്ഞത്. അതിനെ ആരും ചോദ്യം ചെയ്തില്ല. എന്നാൽ ഈ ഫ്രാങ്കോ എന്ന ക്രിമിനലിനെ പരസ്യമായി പിന്താങ്ങുന്ന നിലപാട് സഭയും സർക്കാരും സ്വീകരിച്ചത് കൊണ്ടാണ് ഇത്രയും നാറിയത്. ഓർത്തഡോൿസ് സഭയെ നോക്ക് അവരുടെ അച്ചമ്മാരെ അറസ്റ്റ് ചെയ്യുമെന്ന അവസ്ഥ വന്നപ്പോ സഭ  ചുമന്നില്ല. നിയമത്തിനു വിധേയമാക്കി. കത്തോലിക്ക സഭക്കെന്താ ഇന്ത്യയിലെ നിയമങ്ങൾ ബാധകമല്ലേ ? 
ഇനിയെങ്കിലും ഇതുപോലുള്ള പുഴുക്കുത്തുകൾ പുറത്തു കളയാനുള്ള ആർജവം കാണിക്കുക, കാരണം പിടിച്ചതിലും വലുത് ആണ് മടയിൽ ഉള്ളത്.
അല്ലാതെ ഇവനൊക്കെ ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും പറഞ്ഞു ചുമന്നാൽ കൂടുതൽ ദുർഗന്ധം പരത്താമെന്നല്ലാതെ. മാന്യമായി വളരെ നല്ലരീതിയിൽ പൗരോഹിത്യ കർമം ചെയ്യുന്ന വൈദികരെ കൂടെ ജനം സംശയത്തോടെ കാണും.
Mathew Thomas
2018-09-25 10:47:38
ഇത്  സ്ത്രീകൾക്കെതിരെയുള്ള  ആക്രമണം എന്നതിലുപരി ന്യൂനപക്ഷങ്ങൾക്കെതിരായുള്ള  ഒരു ആക്രമണം കൂടിയാണ്.  ക്രൈസ്തവരെ നശിപ്പിക്കുക എന്ന അജണ്ട  മാത്രം . ഇതിന് മുൻപ് എത്രയോ ഇസ്‌ലാമികളും ഹിന്ദുക്കളും ബലാൽസംഗം ചെയ്തിരിക്കുന്നു. അന്നൊന്നും ഇത്രയും ഒച്ച  കേട്ടില്ലല്ലോ!!
ഒരു കന്യാസ്ത്രീ ദുഃഖം
2018-09-24 23:32:12
ഒരു കന്യാസ്ത്രീ ദുഃഖം 
മതി മതി നിങ്ങടെ വേദാന്തം 
മതി നിങ്ങടെ നാകോം നരകവുമെ 
ഞങ്ങളെ വെറുതെ വിട്ടീടൂ 
എല്ലാം ദൈവം തന്നീടും 
ചുമ്മാതങ്ങനെ പ്രാർത്ഥിക്കിൽ 
അല്ലേൽ ഞങ്ങൾ നിങ്ങൾക്കായ്‌ 
യാചിച്ചതു വാങ്ങീടും 
എന്നു പറഞ്ഞതു കേട്ടിട്ട് 
തുറന്നു ഞങ്ങൾ മഠ വാതിൽ 
ഉള്ളിൽ വന്നു കഴിഞ്ഞപ്പോൾ 
മാറി നിങ്ങടെ ഭാവങ്ങൾ 
നിങ്ങടെ  കണ്ണിൽ കണ്ടപ്പോൾ 
കാമത്തിന്റെ തീപ്പൊരികൾ
ഊരി കുരിശിൻമാലേം  കിരീടവും
ഊരി എറിഞ്ഞു കുപ്പായം
ഞെട്ടി പോയി അന്നേരം 
ഇല്ലാ അടിയിൽ  അണ്ടർ വെയർ 
ഞെട്ടൽ മാറും മുൻപേതാൻ .
ചാടി നിങ്ങൾ ഞങ്ങടെ മേൽ 
കീറി ഞങ്ങടെ തിരുവസ്ത്രം
സ്ത്രീകൾ ഞങ്ങടെ കന്യകത്വം 
കാർന്നു തിന്നു വയർ നിറയെ 
കർത്താവിനെ കാണിക്കാൻ 
കാത്തുവച്ച നിധിനിങ്ങൾ 
കവർന്നെടുത്തു പലരാവിൽ 
ഇപ്പോൾ ഞങ്ങൾ പാടുന്നു 
കാത്തു വച്ചൊരു കസ്തൂരി മാമ്പഴം 
ഫ്രാൻകോ കൊത്തിപ്പോയി 
നോക്കി വാച്ചൊരു കാരകാര പഴം 
നോക്കി കൊണ്ടിരുന്നപ്പോൾ പോയി 
അയ്യോ! നോക്കികൊണ്ടിരുന്നപ്പോൾ പോയി   

from facebook
2018-09-24 23:27:21

കന്യാസ്ത്രീ ആദ്യത്തെ തവണ കരയാഞ്ഞതെന്താ, 12 തവണയും എതിർക്കാഞ്ഞതെന്താ എന്നൊക്കെ വരുന്ന ചോദ്യങ്ങൾക്ക് ഒറ്റ മറു ചോദ്യമേ ചോദിക്കാനുള്ളു. ഭാര്യാസ്ത്രീകളെന്താ മുന്നൂറു തവണയായാലും മടുപ്പു ഭാവിക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ പുറത്തേക്കിറങ്ങുകയോ ചെയ്യാത്തത്?

നിവൃത്തികേടിന്റെയും നിസ്സഹായതയുടെയും ആൾരൂപങ്ങൾ കന്യാസ്ത്രീ മoത്തിൽ മാത്രമല്ല,നിങ്ങളുടെ വീടുകളിലും ഉണ്ടാകും. അവരൊന്നും എന്താ ഒന്നും പുറത്തു പറയാതെ സഹിക്കുന്നത്? ഒന്നോ രണ്ടോ മുപ്പതോ കൊല്ലം കഴിഞ്ഞാലും പുറത്തു പറയാത്തതെന്താണ്? എന്തിനാ നിശ്ശബ്ദം സഹിക്കുന്നത്? പുറത്തു പറഞ്ഞു കൂടെ? ഇവിടെ നിയമമില്ലേ? പോലീസില്ലേ?

അധികാരത്തിനു കീഴ്പ്പെട്ടു നിൽക്കേണ്ടി വരുന്ന ഏതു വ്യവസ്ഥിതിയിലും ഉള്ളതൊക്കെയേ കന്യാസ്ത്രീ മoത്തിലുമുള്ളു. കന്യാസ്ത്രീ, ഭാര്യാസ്ത്രീ, വേശ്യാസ്ത്രീ, പാർട്ടി സ്ത്രീ ഇതൊക്കെ ഒരേ സ്ത്രീ തന്നെ. ഇലകൾ കൂട്ടിത്തൊടാതെ നാം നട്ട വൃക്ഷങ്ങൾ വേരുകൾ കൊണ്ടു കെട്ടിപ്പിടിക്കുന്നു എന്ന് വീരാൻ കുട്ടി എഴുതിയത് സത്യമാണ്.

'. "അവളെന്റെ മിടുക്കിൽ സംതൃപ്തയായി കഴിയുന്നു"വെന്നത് ഒന്നുമറിയാത്ത നിങ്ങളുടെ ഒരു തോന്നൽ മാത്രമായിരിക്കാം. സഹികെടുമ്പോഴാണവൾ വിരൽ ചൂണ്ടുക. എന്താ ഇത്ര കാലം മിണ്ടാഞ്ഞതെന്ന ചോദ്യത്തിന് അത്രയേ അർഥമുള്ളു.

ഇത് ഞാനൊരു ലേഖനത്തിലെഴുതിയതിന് മലയാളത്തിലെ ഒരെഴുത്തുകാരൻ, അതയാളെ കുറിച്ചാണെഴുതിയതെന്നു പറഞ്ഞ് എനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കുറെ തവണ ഞാൻ കോടതി കയറിയിറങ്ങി. സത്യത്തിൽ അയാളുടെ വീടോ വീട്ടുകാരെയോ വീട്ടു പ്രശ്ങ്ങളോ ഒന്നും തന്നെ എനിക്കറിയില്ലായിരുന്നു. അയാൾ അവകാശപ്പെട്ടു അതയാളാണെന്ന്. കുറച്ചു കാശു പോയതു മിച്ചം.

S. ശാരദക്കുട്ടി


വിദ്യാധരൻ
2018-09-24 21:13:36
പണമില്ലാതൊരു പെൺകുട്ടി വളരുകിൽ, 
അതിലുപരി അവൾ സുന്ദരിയാണെങ്കിൽ 
പറയേണ്ട പൂവാലർ  പറന്നിങ്ങു വന്നീടും
അവളുടെ ചാരിത്യം ബലമായെടുക്കുവാൻ.
കരിവണ്ട് പൂവിന്റെ തേൻ നുകരുമ്പോൽ,  
അധികാരം ഉള്ളോരും പണക്കാരുമാണെങ്കിൽ
പറയേണ്ട ഒട്ടേറെ,  അവരുടെ ഗുണ്ടകൾ 
'സൂര്യനെല്ലി പൂപോലെ' കശക്കിയെറിഞ്ഞിടും.
പണമുണ്ടേലെന്തിനേം വിലയ്ക്കു വാങ്ങിച്ചീടാം 
വേണെങ്കിൽ കുഴിവെട്ടി കുഴിച്ചും  മൂടിടാം
അധികാരിവർഗ്ഗത്തിൻ പിന്നാമ്പുറം ചികയുകിൽ 
അവിടൊക്കെ തലപൊക്കും ചത്തുപോയോർ 
ഒരു കൊച്ചു കുഞ്ഞിന്റെ ഗുഹ്യ ഭാഗത്ത് 
ഇരുമ്പിന്റെ കമ്പി കടത്തിയ സംസ്കാരമേ, 
പകൽ അന്തിയോളം വേദാന്തം ചൊല്ലീടും 
പിന്നീട് പോയി ബലാൽ സംഗം ചെയ്തീടും 
നാടിന് ശാപമാം   പൗരോഹിത്യമേ
ലജ്ജ തോന്നുന്നു എൻ തല കുനിയുന്നു 
You the stupid Slave
2018-09-24 19:49:01
only a woman who got raped can feel the Psychological death she suffered.
There is no Justice, there is no god who will support the raped.
Every woman who got raped is your Mother, Sister, Daughter & wife.
think deep before you support your Master, the Religious Feudal lord
you, stupid, ignorant, faithful slave.
andrew
Ninan Mathulla
2018-09-24 19:22:04
The same time Franco case was reported, I read a news in emalayalee that a 'Hindu Sanyasin' was arrested for sexual relationship with a minor. I did not see a single comment on that news or any media or channel debate that news. So we can assume that the comment writers are here for political purpose. They have their own agenda. Especially if the 'Sanayasin' is poor and powerless, there is no thrill in commenting on it. In God's eye sin is sin. It does not matter if it is adultery or stealing. Most politicians steal. Nobody bother about it. I do not understand the sense of justice of some comment writers.
visvaasi
2018-09-24 18:11:43
കുടുംബത്തില്‍ പിറന്ന പെണ്ണുങ്ങളൊന്നും ഇങ്ങനെ ചെയ്യില്ല മീരേ. കന്യാസ്ത്രികള്‍ വെറും സ്റ്റുപ്പിഡ് ആണെന്നു പറഞ്ഞാല്‍ അവര്‍ പോലും സമ്മതിക്കില്ല 
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ട്രംപിന്റെ നികുതി പരിഷ്ക്കരണം: പാവങ്ങള്‍ക്കോ പണക്കാര്‍ക്കോ ഗുണം? ( ജോസഫ് പടന്നമാക്കല്‍)
അമേരിക്കയുടെ ചരിത്രത്തില്‍ നിറം തീണ്ടിയ നാള്‍ മുതല്‍....(സുധീര്‍ പണിക്കവീട്ടില്‍)
"കുര്യന്‍ നിയമം' എല്ലാവര്‍ക്കും ബാധകമാക്കണം: ജോര്‍ജ് ഏബ്രഹാം
ദീപാ നിശാന്ത് മുതല്‍ ശാരദക്കുട്ടി വരെ; ഇടത് (കപട) ബുദ്ധിജീവികളുടെ ഇരട്ടത്താപ്പുകള്‍
പുല്‍വാമ: ഇന്‍ഡ്യ വീണ്ടും ആക്രമിക്കപ്പെടുന്നു, സമാധാനത്തിനായി അങ്കം കുറിക്കുന്നു. (ഡല്‍ഹികത്ത് - പി.വി.തോമസ് )
പുല്‍വാമ ഭീകരാക്രമണം (നിരീക്ഷണം-മൊയ്തീന്‍ പുത്തന്‍ചിറ)
സംവിധാനത്തില്‍ ഹരിശ്രീ
നീറി....നീറി....അഞ്ച് വര്‍ഷം!
അല്‍ഫോണ്‍സോ ക്യുയറോണ്‍ ഏറ്റവും മികച്ച സംവിധായകനുള്ള ഓസ്‌കര്‍ നേടുമോ? (ഏബ്രഹാം തോമസ്)
ചാരത്തില്‍ നിന്ന് പുനര്‍ജനിച്ച ഫീനിക്‌സ് പക്ഷികള്‍-7 (ജി. പുത്തന്‍കുരിശ് )
ഡോക്ടര്‍ സംസാരിക്കുന്നു - സെക്കന്‍ഡ് ചാന്‍സ്/എ സിസ് റ്റേഴ്‌സ് ആക്ട് ഓഫ് ലവ് (ഒരു അവലോകനം)
മായാവി, ലുട്ടാപ്പി, ഡിങ്കന്‍: സുപ്പര്‍ ഹീറൊ കാലം (മീട്ടു റഹ്മത്ത് കലാം)
പത്തനംതിട്ടയെ രണ്ടാം അയോധ്യയാക്കാന്‍ യോഗി ഇറങ്ങുമ്പോള്‍ (കല)
മരിവാന വലിച്ചിട്ടുണ്ട്; മരിവാന ഉപയോഗം ലീഗലാക്കുന്നതിനെ പിന്തുണച്ച് സെനറ്റര്‍ കമല ഹാരിസ്
ചിക്കാഗോ സിറ്റി ട്രഷറര്‍: അമയ പവാറിനു വിജയ സാധ്യത
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന്
വിജയത്തിന്റെ വിജയ് ബാബു മാജിക് (മീട്ടു റഹ്മത്ത് കലാം)
പാര്‍ട്ടിക്കോടതികള്‍ നടത്തി, ശിക്ഷകള്‍ വിധിച്ച്, ഒറ്റബുദ്ധികളായ സഖാക്കള്‍ ഇടതുപക്ഷത്തെ നയിക്കുന്നത് എവിടേക്കാണ്?
ഇതൊക്കെയല്ലേ നമ്മള്‍? (മീനു എലിസബത്ത്)
തെരഞ്ഞെടുപ്പു വേളയിലെ തെരഞ്ഞുപിടിച്ച ധൃതിപിടിച്ച അഴിമതിവേട്ട (ഡല്‍ഹികത്ത് : പി.വി.തോമസ്)
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM