Image

അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ സന്ദേശവുമായി നവയുഗം സൗദി ദേശീയദിനം ആഘോഷിച്ചു.

Published on 25 September, 2018
അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ സന്ദേശവുമായി നവയുഗം സൗദി ദേശീയദിനം ആഘോഷിച്ചു.
ദമ്മാം: സൗദി അറേബ്യയുടെ ദേശീയദിനത്തിന്റെ ഭാഗമായി നവയുഗം സാംസ്‌ക്കാരികവേദി ദമ്മാം മേഖല കമ്മിറ്റി, ദേശീയദിന ആഘോഷപരിപാടികള്‍  സംഘടിപ്പിച്ചു.

 അന്നം തരുന്ന നാടിന്റെ സന്തോഷത്തില്‍ പങ്കു ചേരുക എന്ന സന്ദേശവുമായി ദമ്മാം റോസ് റസ്‌റ്റൊരന്റ് ഹാളില്‍ നടന്ന സൗദി ദേശീയദിനാഘോഷ പരിപാടികള്‍, നവയുഗം കേന്ദ്രരക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു. അതിരുകളില്ലാത്ത സഹോദര്യത്തിന്റെയും, സ്‌നേഹത്തിന്റെയും, മാനവികതയുടെയും സന്ദേശമാണ് സൗദി ജനതയോടൊപ്പം ഈ ആഘോഷങ്ങളില്‍ പങ്കു ചേരുന്നതിലൂടെ നവയുഗം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‌സിമോഹന്‍.ജി., കേന്ദ്ര ട്രഷറര്‍ സാജന്‍ കണിയാപുരം, ദമ്മാം മേഖല സെക്രെട്ടറി ശ്രീകുമാര്‍ വെള്ളല്ലൂര്‍, പ്രസിഡന്റ് ഗോപകുമാര്‍,  ഉണ്ണി പൂച്ചെടിയല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് വിവിധ ആഘോഷപരിപാടികള്‍ അരങ്ങേറി.

നവയുഗം നേതാക്കളായ ഹനീഫ വെളിയംകോട്, സുമി ശ്രീലാല്‍, മിനി ഷാജി, നിസാം കൊല്ലം, രാജേഷ് ചടയമംഗലം, റോയ്, ശ്രീലാല്‍, തമ്പാന്‍ നടരാജന്‍, സൈഫുദ്ദീന്‍ എന്നിവര്‍ പരിപാടിയ്ക്ക്  നേതൃത്വം നല്‍കി.

അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ സന്ദേശവുമായി നവയുഗം സൗദി ദേശീയദിനം ആഘോഷിച്ചു.അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ സന്ദേശവുമായി നവയുഗം സൗദി ദേശീയദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക