Image

മഞ്ഞുവീഴ്‌ച: ട്രക്കിംഗിനിടെ കാണാതായ ഐഐടി വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം സുരക്ഷിതരെന്ന്‌ ഹിമാചല്‍പ്രദേശ്‌ മുഖ്യമന്ത്രി

Published on 25 September, 2018
മഞ്ഞുവീഴ്‌ച: ട്രക്കിംഗിനിടെ കാണാതായ ഐഐടി വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം സുരക്ഷിതരെന്ന്‌ ഹിമാചല്‍പ്രദേശ്‌ മുഖ്യമന്ത്രി


ഷിംല: ഹിമാചലില്‍ ട്രക്കിംഗിനിടെ കാണാതായ ഐഐടി വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം സുരക്ഷിതരെന്ന്‌ ഹിമാചല്‍പ്രദേശ്‌ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ അറിയിച്ചു. ലാഹോള്‍, സ്‌പിതി മേഖലയില്‍ ട്രക്കിംഗിന്‌ പോയ സംഘമാണ്‌ കുടുങ്ങിക്കിടന്നത്‌.

റൂര്‍ക്കീ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ 30 വിദ്യാര്‍ത്ഥികളുള്‍പ്പെടെ അമ്‌ബത്‌ വിനോദസഞ്ചാരികളാണ്‌ ട്രക്കിംഗ്‌ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നത്‌. മോശം കാലാവസ്ഥായെ തുടര്‍ന്ന്‌ ഇവരുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഹിമാചലിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും മഞ്ഞുവീഴ്‌ചയും തുടരുകയാണ്‌. മഴക്കെടുതില്‍ എട്ടുപേരാണ്‌ രണ്ട്‌ ദിവസത്തിനുള്ളില്‍ മാത്രം മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക