Image

പീഡനക്കേസില്‍ പി.കെ ശശിയുടെ ആവശ്യം കോടതി തള്ളി

Published on 25 September, 2018
പീഡനക്കേസില്‍ പി.കെ ശശിയുടെ ആവശ്യം കോടതി തള്ളി

തിരുവനന്തപുരം : പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസില്‍ കോടതി നിലപാട്‌ വ്യക്തമാക്കി. ശശിക്കെതിരായി യുവതി എഴുതിയ കത്ത്‌ ഹാജരാക്കണമെന്ന എംഎല്‍എയുടെ ആവശ്യം കോടതി തള്ളി.

എംഎല്‍എയ്‌ക്കെതിരായ ഡി.വൈ.എഫ്‌.ഐ വനിതാ നേതാവിന്റെ കത്ത്‌ ഹാജരാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനോട്‌ നിര്‍ദ്ദേശിക്കണമെന്നായിരുന്നു എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ജുഡീഷ്യല്‍ ഫാസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ കേസ്‌ പരിഗണിച്ചത്‌. ഹര്‍ജിയില്‍ നേരിട്ട്‌ മൊഴിയെടുക്കാന്‍ സെപ്‌റ്റംബര്‍ 27 ന്‌ ഹാജരാകാന്‍ ഹര്‍ജിക്കാരന്‌ കോടതി നിര്‍ദ്ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക