Image

മിഷെല്‍ ഒബാമയുടെ ബുക്ക് ടൂര്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 September, 2018
മിഷെല്‍ ഒബാമയുടെ ബുക്ക് ടൂര്‍ (ഏബ്രഹാം തോമസ്)
മുന്‍ പ്രഥമ വനിത മിഷെല്‍ ഒബാമ തന്റെ പുസ്തകം 'ബികമിംഗി' (മിഷെല്‍ ഒബാമ)ന്റെ പ്രചരണാര്‍ത്ഥം അമേരിക്കയില്‍ അങ്ങോളം ഇങ്ങോളം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സന്ദര്‍ശനം നടത്തുന്നു. മുന്‍ പ്രഥമ വനിതകളായ ഹിലരി ക്ലിന്റണും(ലിവിംഗ് ഹിസ്റ്ററി) ലോറ ബുഷും(സ്‌പോക്കണ്‍ ഫ്രം ദ ഹാര്‍ട്ട്)തങ്ങളുടെ പുസ്തകങ്ങളുടെ പ്രചരണം നടത്തിയതിനെക്കാള്‍ വളരെ വിപുലമായാണ് മിഷെല്‍ ബുക്ക് ടൂര്‍ നടത്തുക.

ഗ്രന്ഥകര്‍ത്താവിനും വായനക്കാരനും ഇടയില്‍ പുതിയ പുതിയ ഇടനിലക്കാര്‍ ഉണ്ടായിക്കഴിഞ്ഞു. പുസ്തകത്തിന്റെ ആശയവുമായി രചയിതാവിന്റെ മാനേജര്‍ പ്രസാധകനെ സമീപിക്കുന്നത് മുതല്‍ ഇടപാട് ഉറപ്പിക്കുക, പ്രസിദ്ധീകരണത്തിന് മുമ്പുള്ള പ്രചരണം, പ്രസാധനവേദികള്‍ ഒരുക്കുക, പ്രസിദ്ധീകരിണങ്ങളില്‍ ആസ്വാദനങ്ങള്‍ ഉറപ്പ് വരുത്തുക, ആമസോണുമായി ഓണ്‍ലൈന്‍ വ്യാപാര കരാര്‍ ഉണ്ടാക്കുക തുടങ്ങി വിവിധ കര്‍മ്മങ്ങളില്‍ ധാരാളം തല്പര കക്ഷികള്‍ ഇന്ന് നിലവിലുണ്ട്.

പുസ്തക വില്പന കേന്ദ്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട് രചയിതാക്കള്‍ കയ്യൊപ്പിട്ട് പുസ്തകത്തിന്റെ കോപ്പി വാങ്ങുന്നവന് നല്‍കുകയും അയാളോടൊപ്പം സെല്‍ഫിക്ക് നിന്ന് കൊടുക്കുകയും ചെയ്തിരുന്നത് പഴങ്കഥയായി മാറിയിരിക്കുന്നു. ഇപ്പോള്‍ പുസ്തക രചയിതാവ് വലിയ വേദികളില്‍ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന വലിയ സംഭവങ്ങളാണ് പുസ്തകത്തിന്റെ വില്പന നടത്തുന്ന നഗരങ്ങളില്‍ ആസൂത്രണം ചെയ്യുന്നത്.
എങ്കിലും മിഷെല്‍ ഒബാമയുടെ പുസ്തകപ്രചരണം ഇതിനു മുമ്പെങ്ങും ദൃശ്യമായിട്ടില്ലാത്ത വിധം വളരെ വലിയ സംഭവമായാണ് വിഭാവന ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. ഉദാഹരണത്തിന് ഷിക്കാഗോയിലെ യുണൈറ്റഡ് സെന്റില്‍ വരും മാസങ്ങളിലെ സംഭവങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. ഷിക്കാഗോ ബുള്‍സ് ഗെയിംസ്, ബ്ലാക്ക് ഹ്വാക്ക്‌സ് ഗെയിംസ്, ഫഌീറ്റ് വുഡ്മാക്, നിക്കി മിനാജ്, ചെര്‍ സംഗീത നിശകള്‍, പിന്നെ മുന്‍ പ്രഥമ വനിത മിഷെല്‍ ഓര്‍മ്മക്കുറിപ്പുകള്‍, ബികമിംഗിന്റെ വില്പനയുടെ ഉദ്ഘാടനവും.

ഡെന്‍വറിലെ ലെപ്‌സി സെന്ററിലും ഡാലസിലെ അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലും മറ്റ് പല നഗരങ്ങളിലെ വലിയ വേദികളിലും പ്രത്യക്ഷപ്പെട്ട് മിഷെല്‍ തന്റെ പുസ്തകത്തിന്റെ പ്രചരണവും വില്പനയും നടത്തും.

പ്രസിദ്ധരായ പുസ്തകരചയിതാക്കളെ ചിലര്‍ റോക്ക് സ്റ്റാറുകളുമായി താരതമ്യപ്പെടുത്താറുണ്ട്. എന്നാല്‍ മിഷെലിനെപോലെ ലൈവ്‌നേഷന്‍ എന്ന വിനോദവ്യവസായസ്ഥാപനത്തെ പ്രചരണത്തിന് ഇതിന് മുമ്പ് ഒരു ഗ്രന്ഥകര്‍ത്താവും ഉപയോഗിച്ചിട്ടില്ല.

സാധാരണ പുസ്തരചയിതാക്കള്‍ ബുക്ക് സ്റ്റോറുകളിലെത്തി തങ്ങളുടെ പുസ്തകത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ ആരാധകരെ വായിച്ച് കേള്‍പ്പിക്കാറുണ്ട്. ഇതാണ് ഇതുവരെ നടന്നിരുന്ന പ്രചരണങ്ങള്‍. മിഷെല്‍ പ്രത്യക്ഷപ്പെടുന്ന വേദികളില്‍ പ്രചരണങ്ങള്‍. മിഷെല്‍ പ്രത്യക്ഷപ്പെടുന്ന വേദികളില്‍ 1,500 ഓ അധിലധികമോ പേര്‍ക്ക് പങ്കെടുക്കുവാന്‍ കഴിയും. പ്രവേശന നിരക്കുകള്‍ 30 ഡോളര്‍ മുതല്‍ 3,000 ഡോളര്‍ വരെയാണ്. ഉയര്‍ന്ന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മിഷെലുമായി സംസാരിക്കുവാന്‍ അവസരം ഉണ്ടാവും. ന്യൂയോര്‍ക്കിലെ ബാര്‍ ക്ലേയ്‌സ് സെന്ററും വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപ്പിറ്റോള്‍ വണ്‍ അറീനയും ലൈവ്‌നേഷന്‍ വേദികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ചില ആരാധകര്‍ക്ക് സൗജന്യമായി പരിപാടിയില്‍ പങ്കെടുക്കുവാന്‍ കഴിയുമെന്ന് സംഘാടകര്‍ പറയുന്നു. എല്ലാ വേദിയിലെയും 10% ടിക്കറ്റുകള്‍ ധര്‍മ്മസ്ഥാപനങ്ങള്‍ക്കും സ്‌ക്കൂളുകള്‍ക്കും സൗജന്യമായി നല്‍കും.

നവംബര്‍ 13നാണഅ പുസ്തകം ഔദ്യോഗികമായി വില്പന ആരംഭിക്കുക. ആമസോണ്‍ ഡോട്ട് കോം ഇപ്പോഴേ തങ്ങളുടെ ഏറ്റവും അധികം വിറ്റഴിയുന്ന പത്ത് പുസ്തകത്തിന്റെ ദശലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിയുമെന്ന് ആമസോണ്‍ കരുതുന്നു. അമേരിക്കയില്‍ മാത്രമല്ല മിഷെലിന് ആരാധകരുള്ള മറ്റ് രാജ്യങ്ങളിലും പുസ്തകത്തിന് വലിയ പ്രിയം ഉണ്ടാവുമെന്നാണ് പ്രസാധകരുടെ പ്രതീക്ഷ.

അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായ പ്രഥമ വനിത ആരാധകര്‍ക്ക് ഒരു വിഗ്രഹമാണ്. അമേരിക്കന്‍ സ്വപ്‌നം സഫലീകരിക്കാനാവും എന്ന പ്രതീക്ഷ ഇവര്‍ക്ക് മിഷെലിന്റെ ജീവിതം നല്‍കുന്നു.

മിഷെല്‍ ഒബാമയുടെ ബുക്ക് ടൂര്‍ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക