Image

പാര്‍ലമെന്‍റ് അംഗമാവുകയെന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ലെന്ന് കോടതി, വടികൊടുത്ത് അടി വാങ്ങി മനോജ് തിവാരി

Published on 25 September, 2018
പാര്‍ലമെന്‍റ് അംഗമാവുകയെന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ലെന്ന് കോടതി, വടികൊടുത്ത് അടി വാങ്ങി  മനോജ് തിവാരി

അധികാരത്തിന്‍റെ ഗര്‍വ്വില്‍ വടികൊടുത്ത് അടി വാങ്ങിയിരിക്കുകയാണ് ബി.ജെ.പി. ഡല്‍ഹി ഘടകം അദ്ധ്യക്ഷന്‍ മനോജ് തിവാരി. 

സുപ്രീംകോടതി ഉത്തരവ്‌ പ്രകാരം സീല്‍ ചെയ്യപ്പെട്ട കെട്ടിടത്തിന്‍റെ പൂട്ട് തകര്‍ത്തതിന് കഴിഞ്ഞ 19ന് മനോജ് തിവാരിയ്ക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. ഉത്തരവ്‌ പ്രകാരം കോടതിയില്‍ ഹാജരായ മനോജ്‌ തിവാരിക്ക് കോടതിയില്‍  രൂക്ഷ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. 

പാര്‍ലമെന്‍റ് അംഗമാവുകയെന്നത് നിയമം കയ്യിലെടുക്കാനുള്ള അനുമതിയല്ലെന്ന് കോടതി ചൂണ്ടികാട്ടി. കൂടാതെ തിവാരിയുടെ ഒരു ടെലിവിഷന്‍ അഭിമുഖത്തിലെ പരാമര്‍ശവും കോടതി വിഷയമാക്കി. 'ടെലിവിഷൻ അഭിമുഖത്തിൽ ഡൽഹിയിൽ സീല്‍ ചെയ്യാത്ത 1000 അനധികൃത കെട്ടിടങ്ങൾ ഉണ്ടെന്ന്​ താങ്കൾ ആരോപിച്ചിരുന്നു. ആ ആയിരം കെട്ടിടങ്ങളുടെ ലിസ്​റ്റ്​ കോടതിയിൽ സമർപ്പിക്കണം. ലിസ്​റ്റ്​ നൽകിയാൽ അത്​ പൂട്ടിക്കാനുള്ള അധികാരം നിങ്ങൾക്ക്​ നൽകും', കേസ്​ പരിഗണിച്ച മൂന്നംഗ ബെഞ്ച്​ മനോജ്​ തിവാരിയോട്​ നിർദേശിച്ചു.  


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക