Image

മോഹന്‍ലാലിന് ഒരു തുറന്ന കത്ത് (പി.ടി. പൗലോസ് )

പി.ടി. പൗലോസ് Published on 25 September, 2018
മോഹന്‍ലാലിന് ഒരു തുറന്ന കത്ത് (പി.ടി. പൗലോസ് )
പ്രിയ മോഹന്‍ലാല്‍,

ഞാനുള്‍പ്പടെ കോടിക്കണക്കിന് മലയാളി സഹൃദയരെ ആകര്‍ഷിച്ച താങ്കളുടെ ഈ വ്യക്തിപ്രഭാവം ഇന്നിന്റെ സൃഷിടിയല്ല. രക്തത്തില്‍ 
അലിഞ്ഞുചേര്‍ന്ന സര്‍ഗ്ഗവാസനകളെ രൂപപ്പെടുത്തുവാന്‍ ഇന്നലെകളിലെ താങ്കളുടെ കഠിനപ്രയത്‌നവും മാതാപിതാക്കളുടെ  അനുഗ്രഹാശ്ശിസ്സുകളും ആസ്വാദകരായ 
ഞങ്ങളുടെയെല്ലാം പതിറ്റാണ്ടുകള്‍ ആയുള്ള സ്‌നേഹത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഒക്കെ ആകെത്തുകയാണ്. താങ്കള്‍ വളര്‍ന്നു 
വലുതായ ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ സാധിച്ച അഭിമാനത്തില്‍ ഞാനൊരിക്കല്‍ എഴുതി  ഈ നൂറ്റാണ്ടിലെ ജീവിക്കുന്ന ഇതിഹാസമാണ് മോഹന്‍ലാലെന്ന്.
ചിത്രം, കിരീടം, ആറാംതമ്പുരാന്‍, ദേവാസുരം അങ്ങനെ നൂറു കണക്കിന് ചലച്ചിത്രങ്ങളില്‍ ഇന്ദ്രജാലം സൃഷ്ടിച്ച അഭിനയകലയുടെ അത്ഭുതഭാവുകത്വമാണ് മോഹന്‍ലാലെന്ന്. മലയാളിമനസ്സുകളില്‍ കിരീടവും ചെങ്കോലുമായി ഉപവിഷ്ടനായ സര്‍ഗകലകളുടെ തമ്പുരാനാണ് മോഹന്‍ലാലെന്ന്. ആ പേനകൊണ്ട് തന്നെ ഇപ്പോള്‍ ഇതെഴുന്നതില്‍ എനിക്ക് ദുഃഖമുണ്ട്. പക്ഷെ, എന്റെ മനസാക്ഷിയോട് ഞാന്‍ നീതി പുലര്‍ത്തണമെങ്കില്‍, ഒരെഴുത്തുകാരനെന്ന നിലയില്‍ സമൂഹത്തോട് അല്‍പ്പം പ്രതിബദ്ധത ഉണ്ടെങ്കില്‍ എനിക്കിതെഴുതാതെ വയ്യ.

താങ്കളുടെ ബ്ലോഗിലൂടെ ഞാന്‍ വായിച്ചറിഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നാം തിയതി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ ദര്‍ശനം കിട്ടിയതുമുതല്‍ താങ്കള്‍ ഏതോ മാസ്മരിക വലയത്തിനുള്ളില്‍ വട്ടം ചുറ്റുകയാണെന്ന്. അദ്ധേഹത്തിന്റെ സാമീപ്യത്തില്‍നിന്ന് പുറപ്പെട്ട പോസിറ്റീവ് തരംഗം ഒരിക്കലും വിട്ടുപോകാത്ത ഒരു സ്വര്‍ഗീയ അനുഭൂതിയായി ഇപ്പോഴും താങ്കള്‍ക്ക് അനുഭവപ്പെടുന്നു എന്ന്. പ്രധാനമന്ത്രിയെ കണ്ടത് താങ്കളുടെ പിതാവ് വിശ്വനാഥന്‍നായരുടെ പേരില്‍ ഉള്ള വിശ്വശാന്തി ട്രസ്റ്റിന്റെ പരിപാടിയെപ്പറ്റി സംസാരിക്കാന്‍ ആയിരുന്നെങ്കില്‍ പോലും താങ്കളുടെ ഉള്ളില്‍ അള്ളിപ്പിടിച്ച പോസിറ്റീവ് എനര്‍ജി എന്ന ദുരാത്മാവിനോട് താങ്കളുടെ പിതാവിന്റെ ആത്മാവ് പോലും ക്ഷമിക്കില്ല. കാരണം മോദി ഗുജറാത്തില്‍ മുഖ്യമന്ത്രി ആയിരുന്ന 2002  ല്‍ ഹിന്ദുമുസ്ലീം വര്‍ഗീയകലാപത്തിന്റെ ആളിക്കത്തുന്ന അഗ്‌നിയിലേക്ക് തിളയ്ക്കുന്ന എണ്ണ ഒഴിക്കുക ആയിരുന്നില്ലേ അന്നത്തെ ഗുജറാത്തു മുഖ്യമന്ത്രി, അതെ ഇന്നത്തെ പ്രധാനമന്ത്രി. അന്ന് ആയിരക്കണക്കിന് സ്ത്രീകളെ പത്തും പതിനൊന്നും വയസ്സായ പെണ്‍കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ പൂര്‍ണ നഗ്‌നരാക്കി തെരുവീഥികളിലിട്ട് കൂട്ടബലാത്സംഗം ചെയ്ത് , അവരുടെ മാറിടങ്ങള്‍ ഛേദിച്ച് ആ രക്തത്തില്‍ ത്രിശൂലം മുക്കി അവരുടെ ഗുഹ്യ ഭാഗങ്ങളില്‍ ഹൈന്ദവ  ചിഹ്നങ്ങള്‍ വരച്ചില്ലേ ? ലൈംഗിക അവയവങ്ങള്‍ അറുത്തും വികൃതമാക്കിയും അവരെ ഗുജറാത്തിന്റെ തെരുവീഥികളില്‍ കൂട്ടംകൂട്ടമായിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചില്ലേ ?  പൂര്‍ണ്ണ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തിക്കയറ്റി സ്പന്ദിക്കുന്ന ശിശുവിനെ ശൂലത്തുമ്പില്‍ പുറത്തെടുത് ആര്‍ത്തട്ടഹസിച്ച ആള്‍ക്കൂട്ടത്തിന്റെ നേതാവാണ് ഇന്ന് ഇന്ദ്രപ്രസ്ഥത്തിലെ പോസിറ്റീവ് എനര്‍ജിയുടെ സെന്‍ട്രല്‍ പ്രോസസ്സിംഗ് യൂണിറ്റ്. അന്ന് ത്രിശൂലത്തില്‍ പിടഞ്ഞുതീര്‍ന്ന പിഞ്ചുശിശുവിന്റെ അസ്വസ്ഥയായ ആത്മാവ് ദുസ്വപ്നമായി വന്ന് താങ്കളുടെ ഉറക്കം കെടുത്തും. 

മോഹന്‍ലാല്‍, താങ്കള്‍ക്ക് അറിയാമല്ലോ ഭാരതത്തിന്റെ ഭരണഘടന ഒരു പ്രത്യേക രാഷ്ട്രീയ മത വിഭാഗത്തിന്റെ തറവാട്ടു സ്വത്തല്ലന്ന് . വിഭിന്ന സംസ്‌കാരങ്ങള്‍ സമന്വയിച്ച മണ്ണാണിത്. ഇവിടുത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്തിയാനിയേയും മറ്റു മതസ്ഥരെയും ഒന്നായിക്കണ്ട മതേതരത്വത്തിന്റെ ഭരണവ്യവസ്ഥയാണ്, ഭാരതത്തിന്റെ വിശുദ്ധമായ നിയമപുസ്തകമാണ് ഇന്ത്യന്‍ ഭരണഘടന.  '' എന്നെ തെരുവിലെ വിളക്കുമരത്തില്‍ കെട്ടിത്തൂക്കി നിശ്ചലമാക്കിയാല്‍ പോലും ഞാനെന്റെ അനുയായികളെ ഒറ്റിക്കൊടുക്കില്ല '' എന്നുറക്കെ പറഞ്ഞ ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ബി. ആര്‍. അംബേദ്ക്കറുടെ പ്രിയപ്പെട്ട ദളിതരെ ബീഫ് തിന്നതിന്റെ പേരില്‍ ഹരിയാനയുടെ തെരുവുകളില്‍, ഗുജറാത്തിന്റെ തെരുവുകളില്‍ എന്തിന് ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളിലെ ഇടവഴികളില്‍ അടിച്ചു കൊല്ലപ്പെടുന്നു. ജുനൈദ് തന്റെ അച്ഛനും അമ്മയ്ക്കും പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ തന്റെ ഗ്രാമത്തില്‍ നിന്നും ഡല്‍ഹിക്കു പോയതാണ്. അവന്‍ തിരിച്ചു വീട്ടില്‍ എത്തിയില്ല. പതിന്നാലു വയസ്സുകാരന്‍ മജ്‌ലൂ മന്‍സാരി തന്റെ സഹോദരിമാര്‍ക്കും പ്രായമായ മാതാപിതാക്കള്‍ക്കും ജീവിക്കാനുള്ള വക തേടി ഒരു കാളയെയും കൊണ്ട് ചന്തയിലേക്ക് പോയതാണ്. അവനെ തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഇവരുടെ ആത്മാക്കളെല്ലാം ദുരാത്മക്കളായി ഈ പുണ്ണ്യഭൂമിയില്‍ ചുറ്റിത്തിരിയുമ്പോള്‍ താങ്കളിലെ പോസിറ്റീവ് തരംഗം നെഗറ്റിവായി തണുത്തുറഞ്ഞു മഞ്ഞുകട്ടയാകില്ലേ ?  

അവസാനമായി എനിക്കൊന്നേ പറയാനുള്ളു. നമ്മളിന്ന് വളരെ അപകടകരമായ ഒരു ദുര്ഘടസന്ധിയിലാണ് . ഗോമാംസഭോജനം എന്ന പാപത്തിനപ്പുറം, ആദ്യം കാണുന്ന അന്യമതസ്ഥരെ അരിഞ്ഞുവീഴ്ത്തുക എന്ന അജണ്ടയുമായി ദേശീയതയുടെ വക്താക്കളായ കരിന്തേളുകള്‍ നമ്മുടെ ഇടയില്‍ പതിയിരുപ്പുണ്ട്, ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ''മഹാത്മാഗോഡ്‌സെ'' യുടെ പടം വയ്ക്കാന്‍. 

തല്‍ക്കാലം നിര്‍ത്തട്ടെ ! എന്ന്, താങ്കളുടെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ഈയിടെ സംഭവിച്ച പ്രേക്ഷക മനസ്സിനെ അള്ളിപ്പിടിക്കാന്‍ കെല്പില്ലാതെ പോളിയോ വന്ന കാലുകളുള്ള ''നീരാളി' വരെ കണ്ട ഒരാസ്വാദകന്‍.

മോഹന്‍ലാലിന് ഒരു തുറന്ന കത്ത് (പി.ടി. പൗലോസ് )
Join WhatsApp News
Fake Positive Energy 2018-09-25 17:30:34

Agree 100% to Sri. P.T.Paulose.

RSS, BJP & Modi are evil forces. Evil forces cannot generate or transfer ‘Positive Energy’. If you felt like you got a wave of PE, it is an illusion generated by your brain. You have something pre-planned; to gain some favours from Modi and his evil group. So, your brain gave you an avenue of escapism or pretention. Like the fake religious people saying they heard a voice or had a vision.  It is a fake claim to justify their faith.

Positive Energy is creative, compassionate & won’t do evil. PE will do things that are good for all humans and other living beings. Modi is a criminal. He should be in jail for all the evils he did.  They are spreading fake ‘Hinduism’ and fake Nationalism & false Patriotism.

andrew

benoy 2018-09-25 17:58:33

Mr. P. T Paulose’s BJP phobia is clearly evident in this article. As a matter of fact, it is not phobia but pure hatred of a political party that rules the biggest democracy in the world. As a citizen of free India, Mr. Mohan Lal has every right to believe in or follow any political party. Mr. Paulose, you cannot argue that since you do not like BJP, Mr. Lal also should keep away from it. That is very immature. Every political party in India has its own blemishes. There will always be some elements in every political party that take things to extremes. Indian democracy is only about 70 years old. It is still evolving. One has to read and understand what is going on in other countries that are comparable to India. Take for example, Indonesia. Since 1981 till now, there were about 44 reported attacks on minorities by majority in that country. Freedom of religion is limited. In China, 1 million Uyghur Muslims are quarantined for re-education. Re-education means forcing them to disown Prophet Muhammed, forcing them to eat pork etc. Democracy in the Middle-East in non-existent. I am not implying that these human rights violations are justifiable. Fortunately, in India, minorities never faced outright assaults by the government or quasi-government entities. In this article, Mr. Paulose blames everything on Mr. Modi. Genocide of Sikhs were far greater than the mob violence that erupted in Gujarat in 2002. Mr. Paulose skillfully hides or refuse to narrate the events that led to mob violence of Gujrat in 2002. On February 27th 2002, a train carrying 50 Hindu pilgrims were attacked and burned by Muslims in Godhra. The repercussions were swift. Violence broke out in Gujrat. Mr. Modi was a newly elected Chief Minister with little experience. Things got out of control and about 2000 people died. Majority of them were Muslims. Mr. Paulose, would you blame Mr. Rajiv Gandhi for the genocide that occurred in 1984?

The term R S S is and was always a taboo for the most minorities. Congress, Church leaders and Muslim leaders branded that organization as anti-minority. But they deliberately hide its selfless service during the India-China war of 1962. Even Jawhar Lal Nehru honored them during the Republic Day Parade of 1963 for their services to the nation. So Mr. Paulose, let Mr. Mohan Lal decide what he wants to do. Please do not ram political rhetoric down his throat. After all Mr. Modi is not such a bad person.
josecheripuram 2018-09-25 18:40:26
"DEEPA STABOM MAHACHRIYUM ".Every one is interested in their own Benefit.You can talk all sort of Philosaphey but Power &authority is above all.
anti-BJP 2018-09-25 19:41:34
PT Paulose said it rightly. RSS-BJP want to make the Muslims and Christians second class citizens in our land where have every right for equality. should we support that? I believe Benoy in America is a first class citizen, even though he is not white or Christian.
see this I saw today in a discussion group

The practical consequences of Bhagwat’s “new line” will be known only after the next year’s election results. But it is pertinent here to recount a story narrated by Nagpur-based journalist-activist Shyam Pandharipande.. Pandharipande, who grew up as a swayamsevak before joining liberal social movements, had recalled in a recent article in Loksatta how a senior RSS leader, who is no more, had answered a ticklish question from a participant of third-year training camp at Nagpur many years ago. The participant asked why should it be repeated that Hindustan is for Hindus but people from other religions can follow their faith without any problem. The RSS leader replied, as Pandharipande recounts as eye-witness: We are organisationally and socially not so strong now, so we have to say this. Once we become strong, we will tell them that you have to become Hindus if you want to stay here.

josecheripuram 2018-09-25 19:50:38
Answer to Benoy,What you said is right in one way,then why you are in America,You should be in India especially in Gujarat.OK let's fight kill each other,Any country mixed religion& politics never survived.When we fight each other outsiders will come in &Rule us. Do you want to be a slave of another country.
benoy 2018-09-25 20:27:05
FYI, I am a practicing Catholic. Attend Holy Mass every Sunday and receives Holy Communion.
വിദ്യാധരൻ 2018-09-25 20:34:42
ഒന്നിനെ വിശ്വസിക്കാൻ  കൊള്ളില്ല പൗലോസെ . അമേരിക്കക്കാരുടെ ഡാഡി എന്ന് വിളിക്കുന്ന ബിൽ കോസ്‌ബി ജയിലിൽ പോയി .  ഈ ഡാഡിയുടെ പരിപാടി എന്തായിരുന്നു  വെള്ളിത്തിരയിൽ അവസരം കൊടുക്കാമെന്നു പറഞ്ഞു സ്ത്രീകളെ (ആരാധകരെ )വീട്ടിൽ കൊണ്ടുവന്ന്  വൈനിൽ ഡ്രഗ് കലർത്തി കൊടുത്തു മയക്കി സെക്സ് നടത്തുക .  ആൾ ദൈവങ്ങൾ, സന്യസിമാര്, പൂജാരികൾ, തന്ത്രികൾ , മന്ത്രിമാർ, സിനിമാ താരങ്ങൾ ഇങ്ങനെ പണത്തിന്റെയും പ്രതാപത്തിന്റെയും ബലത്തിൽ താരങ്ങളായി പരിലസിക്കുന്നവൻമാരെ കഴിയുന്നതും അകറ്റി നിറുത്തുക. അവരുടെ ചട്ടുകങ്ങൾ ആക്കാതിരിക്കുക  അവരുമായി അടുത്തു ആരുടേയും പരിശുദ്ധി തെളിയിക്കേണ്ട ആവശ്യമില്ലല്ലോ ?  ഫ്രാങ്കോ ബുദ്ധിമാനാണ് പൊതുജനം അയാളെ പുണ്യവാളനായി കൊണ്ട് നടക്കുമ്പോൾ, അയാൾ ആരും സംശയിക്കത്തെ കർത്താവിന്റെ മണവാട്ടികളുമായി രഹസ്യവേഴ്ച നടത്തുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്  . ഒരു വ്യക്തി ആരാണെന്ന് അവൻ തന്നെ തിരിച്ചറിയണം . അതറിയാത്തിടത്തോളം കാലം ഇങ്ങനെ തുറന്ന് കത്തെഴുതി നിങ്ങളുടെ ഊർജ്ജം കളയുകയുള്ളു  . നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങളുടെ ലേഖനം മോഹൻ ലാൽ  വായിക്കുമെന്ന് ?  നിങ്ങൾക്ക് എന്താണ് കുറവ് ? അഭിനയിക്കാൻ അറിയില്ലെങ്കിൽ ആത്മാർത്ഥമായി എഴുതാൻ കഴിയുമല്ലോ ? നല്ല ഭാഷയിൽ എഴുതാൻ കഴിവുള്ള നിങ്ങൾ ക്ക് എന്തുകൊണ്ട്  മോദിക്ക് ഒരു തുറന്ന കത്തെഴുതിക്കൂടാ ? ശക്തനും ധീരനായ ഒരെഴുത്തുകാരൻ അനീതികളെ കുറിച്ചും അധർമ്മത്തെ കുറിച്ചും എഴുതാൻ ഇയാളെപ്പോലെ ഒരുത്തന്റെ  ആവശ്യമുണ്ടോ ?  അത് ഒരു ധീരനായ എഴുത്തുകാരന്റെ മാർഗ്ഗമല്ല. എഴുത്തുകാരൻ അധർമ്മത്തിന്റ അനീതിയുടെ പ്രഭാസ്ഥാനത്തെയാണ് ഉന്നമാക്കേണ്ടത് 

"എഴുതികുഴഞ്ഞീലെ പേനയും കൈയും നാളെ 
കൊഴിയാൻ വിടരുന്ന ലില്ലിപ്പൂക്കളെപ്പറ്റി ?
നിങ്ങളൊക്കെയാണ് നാടിന്റെ നിർമ്മാതാക്ക-
ളെങ്കിൽ ഞാൻ കലയുടെ മുഖത്ത് നീട്ടിത്തുപ്പും 
അല്ലെങ്കിൽ പുതിയൊരു പീടി ക തുറക്കും ഞാൻ 
കൊള്ളയും ചതിയുംകൊണ്ടെൻ കീശ നിറയട്ടെ"  (എഴുത്തുകാരോട് -വയലാർ )
josecheripuram 2018-09-25 21:13:43
I forgot say one thing "MONEY TALKS BULLSHIT WALKS."
josecheripuram 2018-09-25 21:34:20
Benoy ,You are a catholic, you eat Beef that's enough to be killed,and you attended Bishop Franko's mass where he drank wine.So he is drunkard & a womeniser.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക