Image

ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

Published on 25 September, 2018
ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

താലിന്‍( എസ്‌റ്റോണിയ): ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍ നിന്ന് അകറ്റുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയതലമുറയെ ചേര്‍ത്തുനിര്‍ത്താന്‍ സഭ മാറ്റത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എസ്‌റ്റോണിയയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളുടെ പ്രശ്‌നങ്ങള്‍ സഭ മനസിലാക്കുന്നില്ലെന്നും  അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളില്‍ശക്തമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്‌നു. ലൈംഗികാരോപണങ്ങളിലും സാമ്പത്തിക തട്ടിപ്പിനേക്കുറിച്ചുള്ള ആരോപണങ്ങളിലും സഭയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതില്‍ അവര്‍ അസംതൃപ്തരാണ്. ഇത്തരം ആരോപണങ്ങളില്‍ സഭ കൂടുതല്‍ സുതാര്യമായും സത്യസന്ധതയോടെയും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ഞങ്ങളില്‍ തന്നെ പരിവര്‍ത്തനം വരേണ്ടതുണ്ടെന്നും യുവാക്കളുടെ പക്ഷത്ത് നില്‍ക്കേണ്ടതുണ്ടെന്ന് മനസിലേക്കണ്ടതുണ്ടെന്നും മാര്‍പാപ്പ പറയുന്നു. യുവാക്കളെ അസംതൃപ്തരാക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജര്‍മനിയില്‍ ബിഷപ്പുമാര്‍ നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ട പീഡന പരമ്പരകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാറ്റത്തിനുള്ള ആഹ്വാനം വന്നിരിക്കുന്നത്. 1946 മുതല്‍ 2014 വരെ നീണ്ട പീഡന പരമ്പരയില്‍ 3677 പേരാണ് ഇരകളാക്കപ്പെട്ടത്. ഇതില്‍ പകുതിയോളം ആളുകള്‍ യുവാക്കളോ 13 വയസില്‍ താഴെയുള്ളവരോ ആണ്. കൂടാതെ നിരവധി ആള്‍താര ബാലന്മാരും പീഡനത്തിനിരയായി എന്ന റിപ്പോര്‍ട്ടുകളും തെളിവുകളും പുറത്തുവന്നിരുന്നു. മാത്രമല്ല നിരവധി കേസുകളില്‍ നിയമത്തിനു മുന്നിലെത്താതെ തെളിവുകള്‍ നശിപ്പിക്കപ്പെട്ട വിവരങ്ങളും പുറത്തുവന്നു. 

1990 മുതല്‍ തുടങ്ങിയ ലൈംഗിക പീഡനങ്ങളുടെ വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടത് അയര്‍ലണ്ടിലാണ്. പിന്നാലെ ഓസ്‌ട്രേലിയ, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ വത്തിക്കാനില്‍ നിന്നുപോലും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ഫ്രാന്‍സ് മാര്‍പാപ്പ പ്രതികരിക്കാന്‍ തയ്യാറായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക