Image

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിരപരാധി: പി.സി.ജോര്‍ജ് എംഎല്‍എ

Published on 25 September, 2018
ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിരപരാധി: പി.സി.ജോര്‍ജ് എംഎല്‍എ
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ സന്ദര്‍ശിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ നിരപരാധിയാണെന്നു ജോര്‍ജ് ആവര്‍ത്തിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിലാക്കിയതു കേരളത്തിലെ മാധ്യമങ്ങളാണ്. കേസിനെ കുറിച്ചുള്ള വിശദമായ കാര്യങ്ങള്‍ തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ പറയുമെന്നും ജോര്‍ജ് വ്യക്തമാക്കി.

''ഇതൊരു രഹസ്യ സന്ദര്‍ശനമല്ല. പരസ്യ സന്ദര്‍ശനമാണ്. എനിക്ക് ഒളിച്ചുവയ്ക്കാനൊന്നുമില്ല. ഒരു നിരപരാധിയെ പിടിച്ചു സബ് ജയിലില്‍ ഇട്ടേക്കുവല്ലേ. ഒന്നു കണ്ടേക്കാമെന്നു കരുതി വന്നതാ. അദ്ദേഹത്തിന്റെ കൈമുത്തി വണങ്ങി. ഇനിയുംവരും, പിതാവിനെ കാണും. അദ്ദേഹം നിരപരാധിയാണെന്ന് 100 ശതമാനം ഉറപ്പുണ്ട്. അദ്ദേഹത്തിനോട് ഈ കടുംകൈ കാണിച്ചതിനു ദൈവശിക്ഷ ഇടിത്തീ പോലെ വന്നു വീഴും.''- ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീ പൊലീസില്‍ പരാതി നല്‍കിയതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരണം ഇങ്ങനെ: ''ഏതു നിയമനടപടിയും നേരിടാന്‍ തയാറാണ്. ഞാന്‍ ഫ്രാങ്കോ പിതാവല്ല. പി.സി.ജോര്‍ജ് എംഎല്‍എയാണ്. അതു മറക്കരുത്''.
see videos below
Join WhatsApp News
പുണ്യാളന്‍ -ദര്സനം ലഭിച്ചു 2018-09-25 16:27:26

ബലാത്സംഗക്കാരായ പുരോഹിത്രുടെ 
പുണ്യവാളനായ ഫ്രങ്കോ
=================================

ഒരു വിശുദ്ധൻ ജയിലിൽ കിടക്കുന്നതായി ദർശനം ലഭിച്ചു,അത് ഫ്രാങ്കോ ബിഷപ്പായിരുന്നു- ഞെട്ടിച്ച് വികാരി അച്ചൻ

മാനന്തവാടി: ഫ്രാങ്കോയേ വിശുദ്ധനായി പ്രഖ്യാപിച്ച് വികാരി അച്ചൻ പള്ളിയിൽ. ഈ വാർത്ത വന്നിരിക്കുന്നത് സിസ്റ്റർ ലൂസിയേ സമരത്തിനു പോയി എന്ന പേരിൽ അപമാനിക്കുകയും, സഭാ ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തുകയും ചെയ്ത മാനന്തവാടി രൂപതയിൽ നിന്നു തന്നെ. മാനന്തവാടി രൂപതയിലെ വടക്കനാട് ഇടവക വികാരി തോമസ് എന്ന ജോബിക്കാണ്‌ ഞായറാഴ്ച്ച പുലർച്ചെ ഉറക്കത്തിൽ ദിവ്യ ദർശനം ഉണ്ടായത്. ഇത് തുടർന്ന് ഞായറാഴ്ച്ച കുർബാന മദ്ധ്യേ പള്ളിയിൽ അറിയിക്കുകയായിരുന്നു. ഫാ. ജോബി തന്നെ പറയുന്നത് ഇങ്ങിനെ. പുലർച്ചെയായിരുന്നു ദർശനം ലഭിച്ചത്. ഒരു വിശുദ്ധൻ ജയിലിൽ കിടക്കുന്നു. അത് ബിഷപ്പ് ഫ്രാങ്കോ ആയിരുന്നു. വിശുദ്ധനായ ഫ്രാങ്കോ ജയിലിൽ കിടക്കുന്നതാണ്‌ കണ്ടത്. ഇതോടെ എനിക്ക് പൂർണ്ണമായി ഉറപ്പായി ഫ്രാങ്കോ ബിഷപ്പ് പൂർണ്ണമായി നിരപരാധിയെന്ന്. അങ്ങിനെ തന്നെ നമ്മൾ വിശ്വസിക്കണം. വൈദീകൻ പറഞ്ഞു.

പള്ളി കുർബാന മദ്ധ്യേ പോലും ഫ്രാങ്കോയേ പോലുള്ള കേരളാ പോലീസ് സ്ഥിരീകരിച്ച പക്ക ക്രിമിനലിനേ വിശുദ്ധനായി പ്രഖ്യാപിച്ച വൈദീകന്റെ ദർശനവും വരവും അപാരം തന്നെ. ഫ്രാങ്കോ ആരാധന ഭ്രാന്ത് ആകുമ്പോൾ ഇതല്ല ഇതിലപ്പുറവും ഉണ്ടാകും എന്ന് വാട്സപ്പിൽ കമന്റുകൾ നിറഞ്ഞു. എന്തായാലും സിസ്റ്റർ ലൂസിയേ വിലക്കിയ മാന്തവാടി രൂപതയിൽ എന്തൊക്കെയാണ്‌ നടക്കുന്നത്.ഇനി കോടതി ഫ്രാങ്കോയേ വെറുതേ വൈദീകന്റെ ദർശനം ദിവ്യ ദർശനമായി സഭ വാഴ്ത്തും. ദർശനം ലഭിച്ച ഫാ ജോബിയും വിശുദ്ധ പദവിയിലേക്ക് വന്നേക്കാം. പീഢന ഫ്രാങ്കോയും മാലയിട്ട് വിശുദ്ധനേ സ്വീകരിക്കും. നേർച്ചപെട്ടിയും, പള്ളികളും ഫ്രാങ്കോയുടെ പേരിൽ ചിലപ്പോൾ അടുത്ത നൂറ്റാണ്ടിൽ വന്നേക്കാം. ഫ്രാങ്കോയുടെ പീഢാനുഭവം കത്തോലിക്കാ പീഢനമായും രക്ത സാക്ഷിത്വവുമായും സഭയുടെ ചരിത്രമായേക്കാം.

ഒന്ന് ആലോചിച്ച് നോക്കുക.കാര്യങ്ങളുടെ പോക്ക്.നാളെ വിശ്വാസികൾ ഫ്രാങ്കോ പുണ്യാളനോട് പറഞ്ഞ് ശിപാർശ ചെയ്താലേ ഈശോ പ്രാർഥന കേൾക്കൂ. പീഢകകരുടെയും നീതി നിഷേധിക്കുന്നവരുടേയും മധ്യസ്ഥനായി ഫ്രാങ്കോ ഉയർത്തപ്പട്ടാൽ നാളെ ഫ്രാങ്കോയുടെ രൂപത്തിനു മുന്നിൽ വിശ്വാസികൾ പ്രാർഥിക്കേണ്ടിവരും. എല്ലാം സഭയും മെത്രാനും ഒക്കെ തീരുമാനിക്കും- പാവം കുഞ്ഞാട് -poor Laity 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക