Image

സഭയില്‍ എന്തൊക്കയോ ചീഞ്ഞുനാറുന്നു (ലേഖനം: സാം നിലമ്പള്ളില്‍)

Published on 25 September, 2018
സഭയില്‍ എന്തൊക്കയോ ചീഞ്ഞുനാറുന്നു (ലേഖനം: സാം നിലമ്പള്ളില്‍)
`Something is rotten in Denmark.’ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു എന്നുപറഞ്ഞത് വിശ്വമഹാകവിയായ ഷേക്‌സ്പിയറാണ്, അദ്ദേഹത്തിന്റെ നാടകമായ ഹാംലറ്റില്‍, (Hamlet). കേരളത്തിലെപ്പോലെ ഡെന്‍മാര്‍ക്കില്‍ അടിഞ്ഞുകൂടിയിരിക്കുന്ന മാലിന്യകൂമ്പരത്തിന്റെ നാറ്റത്തെയല്ല അദ്ദേഹം സൂചിപ്പിച്ചത്, ആരാജ്യത്തെ രാഷ്ട്രീയത്തിലെ അഴിമതിയെയാണ്. ഇന്‍ഡ്യയിലെ കത്തോലിക്ക സഭയിലും എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേയെന്ന് തോന്നിത്തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. കുറ്റവാളികളായ മുട്ടനാടുകള്‍ യഥേഷ്ടം മേഞ്ഞുനടക്കുന്ന ഒരുപുല്‍ത്തിടിയാണ് സഭയിന്ന്. അതില്‍ ഒന്നിനെയാണ് കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്തത്. ഇനിയും അനേകമുണ്ടെന്നുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു.

വളരെപണ്ട് സഭയിലെ ഒരുപുരോഹിതനായിരുന്ന ഫാദര്‍ ബെനഡിക്ട്ട് കൊലപാതകക്കേസില്‍ (മറിയക്കുട്ടി കൊലക്കേസ്) അകപ്പെട്ട് അറസ്റ്റിലാവുകയും തുടര്‍ന്ന് സഭ ഏര്‍പ്പാടാക്കിയ സുപ്രീകോടതിയിലെ പ്രശസ്തനായ അഭിഭാഷകന്‍ വാദിച്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്ത കറുത്തചരിത്രമുണ്ട് കത്തോലിക്ക സഭക്ക്. കുറ്റവാളികളായ പുരോഹിതന്മാരെ സംരക്ഷിക്കുന്ന സഭയുടെ വൃത്തികെട്ടനയം തുടങ്ങിയിട്ട് നാളുകളേറെയായി. ബെനഡിക്ട്ടിന് മറിയക്കുട്ടിയുമായി ഉണ്ടായിരുന്ന അവഹിതബന്ധം പുറത്തറിയാതിരിക്കാനാണ് അയാള്‍ കൊലചെയ്തത്. കോടതി കുറ്റവിമുക്തനാക്കിയ ഫാദര്‍ സഭയില്‍ വിശുദ്ധനായ പുരോഹിതനായി വീണ്ടും അവരോധിക്കപ്പെട്ടു. ഇതാണ് സഭയുടെ കറുത്തചരിത്രം. പിന്നീടാണ് അഭയക്കേസും അവസാനം ജലന്ധറിലെ മുട്ടനാടിന്റെ കഥയും നമ്മള്‍ കേള്‍ക്കുന്നത്. ഇതിനിടയില്‍ എത്രയോ പീഡനകഥകള്‍ സഭക്കുള്ളില്‍തന്നെ ഒതുക്കിതീര്‍ത്തിരിക്കുന്നു. ഇത് ഇന്‍ഡ്യയിലെമാത്രം അവസ്ഥയല്ലെന്നാണ് മാര്‍പാപ്പയുടെ പ്രസ്താവനയില്‍നിന്ന് മനസിലാക്കുന്നത്. ജര്‍മനിയില്‍ കഴിഞ്ഞ അന്‍പതു വര്‍ഷങ്ങള്‍ക്കിടയില്‍ മൂവായിരത്തി അഞ്ഞൂറിനുമേല്‍ സ്ത്രീപീഡനങ്ങള്‍ പുരോഹിതന്മാര്‍ അരങ്ങേറിയിട്ടുണ്ടത്രെ. അമേരിക്കയിലെ കഥകള്‍ നമ്മള്‍ കേട്ടുകൊണ്ടിരിക്കയാണല്ലോ. കൗമാരക്കാരായ ആണ്‍കുട്ടികളെപ്പോലും വെറുതവിടാത്ത കാമഭ്രാന്തന്മാരായ പുരോഹിതന്മാരുടേയും ബിഷപ്പുമാരുടേയും രാജ്യമാണിത്.

കഴിഞ്ഞദിവസം ഫ്രാന്‍സിസ് മാര്‍പാപ്പതന്നെ ഒരു കുംബസാരം നടത്തുകയുണ്ടായി. സഭയില്‍നടക്കുന്ന ദുഷ്പ്രവണതകളുടെ ഫലമായി യുവതലമുറ സഭയില്‍നിന്ന് അകലംപ്രാപിക്കയാണെന്നാണ് അദ്ദേഹം പറഞ്ഞത്. എസ്‌തോണിയ എന്നരാജ്യത്ത് മൂന്നില്‍രണ്ട് വിഭാഗം ജനങ്ങളും സഭവിട്ടുപോയത്രെ. വിദ്യാഭ്യാസമുള്ള, ചിന്താശക്തിയുള്ള ഒരുതലമുറയാണ് വളര്‍ന്നുവന്നിരിക്കുന്നതെന്ന് പുരോഹിതവര്‍ക്ഷം മനസിലാക്കിയില്ലെങ്കില്‍ കത്തോലിക്കസഭ തകര്‍ന്നടിയുമെന്നുള്ളതില്‍ സംശയമില്ല. പുരോഹിതന്‍ കല്‍പിക്കുന്നത് അതുപോലെവിഴുങ്ങുന്ന പഴയതലമുറയുടെ കാലംകഴിഞ്ഞു. അനീതികളെ ചോദ്യംചെയ്യാന്‍ തന്റേടമുള്ള ചെറുപ്പക്കാരുടെ കാലമാണിത്. ഈസത്യം മനസിലാക്കാതെ അരമനയുടെ ആഡംഭരത്തില്‍ അഭിരമിക്കാനാണ് ബിഷപ്പുമാരുടേയും കര്‍ദ്ദിനാളുമാരുടേയും ഭാവമെങ്കില്‍ നിങ്ങള്‍ക്കയ്യോകഷ്ടം എന്നേപറയാനുള്ളു.

സത്യാഗ്രഹമിരുന്ന കന്യാസ്ത്രികളേയും അവര്‍ക്കു പിന്‍തുണനല്‍കിയവരുടേയും നേരെ സഭ തിരിഞ്ഞിരിക്കയാണെന്നാണ് പുതിയവര്‍ത്ത. സിസ്റ്റര്‍ ലൂസിക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. അതിന് പുരോഹിതന്‍ നിരത്തിയന്യായവാദം പൊളിഞ്ഞപ്പോള്‍ നടപടികള്‍ പിന്‍വലിച്ചു. സഭാവിശ്വാസികള്‍ പറഞ്ഞിട്ടാണ് ശിക്ഷാനടപടി സ്വീകരിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അവസാനം വിശ്വാസികള്‍ ഒറ്റക്കെട്ടായിട്ട് എതിര്‍ത്തപ്പോല്‍ ഗത്യന്തരമില്ലാതെ തടിതപ്പുകയായിരുന്നു പുരോഹിതന്‍. ഈപുരോഹിതനും മറ്റൊരു ഫ്രാങ്കോ ആണെന്നാണ് പറഞ്ഞുകേഴ്ക്കുന്നത്. ഇത്തരം കള്ളന്മാരെയാണ് കുഞ്ഞാടുകളെ മേയ്ക്കാന്‍ ഏല്‍പിച്ചിരിക്കുന്നത്.

ജനരോഷം ഭയന്നാണ് സത്യാഗ്രഹംമിരുന്ന കന്യാസ്ത്രികളുടെമേല്‍ നടപടിയെടുക്കാന്‍ സഭ മടിച്ചുനില്‍കുന്നത്. ബഹളങ്ങള്‍ അടങ്ങിക്കഴിഞ്ഞാല്‍ കന്യാസ്ത്രികള്‍ ശിക്ഷണനടപടിക്ക് വിധേയരാകും എന്നുള്ളതില്‍ സംശയമില്ല. ഇന്‍ഡ്യയിലെ പ്രശസ്തനായ അഭിഭാഷകനെ സഭതന്നെ ഫ്രാങ്കോയ്ക്കുവേണ്ടി ഏര്‍പ്പാടാക്കും. ബെനഡിക്ട്ടിനെപ്പോലെ കുറ്റവിമുക്തന്‍ ആയിക്കഴിഞ്ഞാല്‍ അയാള്‍ വീണ്ടും ബിഷപ്പിന്റെ കുപ്പായമണിയുകയും ചെയ്യും.

പീഡനത്തിന് ഇരയായ കന്യാസ്ത്രി മദര്‍ സുപ്പീരിയര്‍മുതല്‍ കര്‍ദ്ദിനാള്‍വരെയുള്ളവരുടെ വാതിലുകളില്‍ നീതിക്കുവേണ്ടി മുട്ടിയിട്ടും തുറക്കപ്പെട്ടില്ലെന്നാണ് അറിയുന്നത്. മുട്ടുവിന്‍ തുറക്കപ്പെടുമെന്ന് കൃസ്തു പറഞ്ഞത് പാഴ്‌വാക്കായി തീര്‍ന്നിരിക്കയാണ് കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം. യേശുകൃസ്തുവിന്റെ ശത്രുക്കള്‍ പുരോഹിതന്മാരായിരുന്നു. അവരുടെ അനീതികളെ ചോദ്യംചെയ്തതായിരുന്നു ശത്രുതക്ക് കാരണം. കര്‍ത്താവ് വീണ്ടും ഭൂമിയിലേക്ക് വരികയാണെങ്കില്‍ ഇവരെല്ലാംകൂടി അദ്ദേഹത്തെ ഒരിക്കല്‍കൂടി ക്രൂശില്‍കയറ്റുമെന്നുള്ളതില്‍ സംശയമില്ല.

സാം നിലമ്പള്ളില്‍.
samnilampallil@gmail.com.
Join WhatsApp News
josecheripuram 2018-09-25 21:16:26
"SABHA MOTHAM NARIELLE".
വിദ്യാധരൻ 2018-09-26 00:02:34
നാറ്റം മുടിഞ്ഞ നാറ്റം 
മൂക്കിൻ പാലം തെറിക്കും നാറ്റം 
മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരനാണെങ്കിൽ 
ഈശ്വരനോടൊരു ചോദ്യം 
അണിനേം പെണ്ണിനേം സൃഷ്ടിച്ചശേഷം 
എന്തിനീ കാമം ഞങ്ങൾക്കു തന്നു 
വെറുതെ എന്തിനു തന്നു
മനുഷ്യനെ സൃഷ്ടിച്ചത് ഈശ്വരനാണെങ്കിൽ 
ഈശ്വരനോട് മറ്റൊരു  ചോദ്യം
ചെന്താമര കണ്ണുള്ള പൊൽക്കുടംപോലെ മുലയുള്ള 
പെണ്ണിനെ നോക്കുന്നത് കഠിനമാം പാപമോ 
കഠിനമായ പാപമോ 
കാപ്പകൾക്കുള്ളിലും  കാവിവസ്ത്രത്തിനുള്ളിലും 
തടവിൽ കിടക്കുന്ന കാമം ചീഞ്ഞു നാറുന്നു
ചെകുത്താന്റെ കടലിന്റെ മദ്ധ്യത്തിൽപെട്ടവർ 
അഴുകി നാറുന്നു അഴുകി നാറുന്നു 
ആ നാറ്റം കുടുങ്കാറ്റായി ആഞ്ഞടിക്കുന്നു 
ലോകമെല്ലാം ആഞ്ഞടിക്കുന്നു 
Maggots coming out. 2018-09-26 05:26:13
Something was always rotten from the beginning of the churches. They fought against each other.
The fight never stopped, now more and more Maggots coming out of them.
andrew
ഞെട്ടിക്കുന്ന വാര്‍ത്തകള്‍ 2018-09-26 05:37:41
മൂവാറ്റുപുഴ: അന്യ സംസ്ഥാനത്ത് സഭയുടെ സ്കൂളുകളിലും നേഴ്സിങ്ങ് കോളേജിലും പഠിക്കാനും പഠിപ്പിക്കാനും മക്കളേ അയക്കുന്ന എല്ലാ മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ട വൻ വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്.മൂവാറ്റുപുഴ സ്വദേശി ജോമോൻ ജേകബ് ആണ്‌ വെളിപ്പെടുത്തൽ നടത്തിയത്. കോട്ടയം രൂപതയിലെ അംഗമാണ്‌ ജോമോൻ. ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു.ബിഹാറിൽ ബഹല്പൂർ രൂപതയിലെ സെന്റ് പോൾ ഇംഗ്ളീഷ് മീഡിയം സ്കൂൾ പ്രിസിപ്പാളായ എറണാകുളത്തേ ലത്തീൻ സഭ വൈദീകൻ ചെയ്ത ലൈംഗീക പീഢനങ്ങളും അനാശാസ്യവും ആണ്‌ അവിടെ ജോലി ചെയ്ത അദ്ധ്യാപകൻ കൂടിയായ യുവാവ്‌ വെളിപ്പെടുത്തുന്നത്.. താൻ നേരിൽ കണ്ട കാര്യങ്ങൾ ഇതുവരെ വെളിപ്പെടുത്തിയില്ലെന്നും ഇനി ഇത് പറയാൻ മടി ഇല്ലെന്നും ജോമോൻ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക