Image

സാഹിത്യകാരന് ആവിഷ്‌കാര സ്വാതന്ത്ര്യമില്ല: ത്രേസിയാമ്മ നടാവള്ളില്‍

Published on 26 September, 2018
സാഹിത്യകാരന് ആവിഷ്‌കാര സ്വാതന്ത്ര്യമില്ല: ത്രേസിയാമ്മ നടാവള്ളില്‍
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളീ കൗണ്‍സില്‍  പതിനൊന്നാമത് ഗ്ലോബല്‍ കോണ്‍ഫെറന്‍സിനോടനുബന്ധിച്ചു  ന്യൂജേഴ്‌സിയില്‍ വൂഡ്ബ്രിഡ്ജ് റിനയസ്സന്‍സ് ഹോട്ടലില്‍ ഡോ.ശ്രീധര്‍ കാവില്‍ നഗറില്‍ വച്ചു നടന്ന സാഹിത്യ സമ്മേളനത്തില്‍ കവയിത്രിയും  ചിന്തകയുമായ  ശ്രീമതി ത്രേസ്യാമ്മ നാടാവള്ളില്‍ സാഹിത്യകാരന് 'ആവിഷ്‌കാര സ്വാതന്ത്ര്യം' ലഭിക്കുക്കന്നില്ല എന്ന് തെന്റെ പ്രബന്ധത്തിലൂടെ സമര്‍ഥിച്ചു. സാഹിത്യകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച ചൂടുപിടിച്ച വിഷയമായി മാറി.
 
വേള്‍ഡ് മലയാളീ അമേരിക്കന്‍ റീജിയന്‍  ചെയര്‍മാന്‍ ശ്രീ പി. സി. മാത്യു അധ്യക്ഷനായിരുന്നു കൊണ്ട് ചര്‍ച്ചകള്‍ നിയന്ത്രിച്ചു. വ്യത്യസ്തമായ ചിന്താധാരയിലേക്കു  അനുവാചകനെ നയിക്കാന്‍ കഴിഞ്ഞ  പ്രബന്ധാവതരണത്തില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു പരിധിയുണ്ടോ, ഉണ്ടെങ്കില്‍ അതു സര്‍ഗ്ഗാത്മകതയ്ക്കു പ്രതിബന്ധമാകുമോ, ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ സ്ത്രീപുരുഷവ്യത്യാസമുണ്ടോ,  ഗ്രന്ഥങ്ങള്‍ നിരോധിക്കുന്നതിന്റെ മാനദണ്ഡം എന്താണ് തുടങ്ങിയവ അപഗ്രഥന വിധേയമായി. 

 യാത്രികനും എ ഴുത്തുകാരനുമായ മുരളി ജെ നായര്‍, സാഹിത്യശുദ്ധിക്ക് ഭാഷാശുദ്ധി ആവശ്യമാണെന്നും മ ലീസമമായ ഭാഷ ഹീനമായ ചിന്തകളുടെ പ്രതിഫലനമാണെന്നും മാധ്യമങ്ങള്‍ സ്വന്തം താല്പര്യങ്ങള്‍ക്കനുസരണമായി സാഹിത്യരചനകളെ എഡിറ്റുചെയ്തു  വികലമാക്കുന്നതു ശരിയായ  കീഴ്വഴക്കമല്ലെന്നും തന്റെ അനുഭവങ്ങളിലൂടെ  വെളിപ്പെടുത്തി. 

അശ്ലീലത്തെച്ചോല്ലി പണ്ടെങ്ങുമില്ലാത്ത പ്രതികരണമാണ് ഇന്നുകാണുന്നതെന്നും സഭ്യതയുടെ  അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കുന്നതാണ്  ഉചിതമെന്നും അസഭ്യമില്ലെങ്കില്‍ വായനക്കാരെ കിട്ടില്ല എന്ന ചിന്ത ശരിയല്ലെന്നും മനഃശാസ്ത്രജ്ഞനും 12 ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ  ഡോക്ടര്‍  ലൂക്കോസ്  മന്നിയോട്ട്  പറഞ്ഞു. 

ഒരു കഥാപാത്രത്തെ  ചിത്രിയ്കരിക്കുമ്പോള്‍ കഥാകാരന് ആവശ്യമായതെന്തും പറയാനും ജാതി മതചിന്തകള്‍ക്കതീതനായിരിക്കാനും ക ഴിയണമെന്നും ഒരു കഥാപാത്രത്തിന് പേരിടാന്‍ പോലും ആവാത്ത അവസ്ഥയാണിന്നുള്ളതെന്നും നോവലിസ്റ്റും നിരൂപകനുമായ  ശ്രീ സാംസി കൊടുമണ്‍  പറഞ്ഞു. 

തമിഴുകവിയായ  പെരുമാള്‍മുരുകന്റെ കവിതകളെ പരാമര്‍ശിച്ചുകൊണ്ട് സാഹിത്യകാരന് സത്യം പറയാന്‍ കഴിയുന്നില്ലെങ്കില്‍ സ്ഹ്ത്തുകാരനാവാന്‍ കഴിയില്ലെന്ന് പ്രാസംഗികനും എഴുത്തു കാരനുമായ ശ്രീ കെ  കെ  ജോണ്‍സന്‍ പറഞ്ഞു. 

താന്‍ എന്തുടുക്കണം എന്തുഭക്ഷിക്കണം എന്തെഴുതണം എന്നു മറ്റാരോ തീരുമാനിക്കുന്ന ഒരു കെട്ടകാലത്തിന്റെ വാതില്പടിയിലാണ് നമ്മള്‍ എന്നും  രാഷ്ട്രിയക്കാരുടെയും മതനേതാക്കളുടെയും കുഴലൂത്തുകാരായി തീര്‍ന്നിരിക്കുന്നു ;ഇന്നു  നമ്മുടെ ഡംസ്‌കാരിക നായകന്മാര്‍, എന്നും പ്രവാസി  എഴുത്തുകാരനും നാടക കൃത്തുമായ ശ്രീ  പി റ്റി പൗലോസ് പറഞ്ഞു. 

മറുപടി പ്രസംഗത്തില്‍ആവിഷ്‌കാരസ്വാതന്ത്ര്യം ഒരു പഴുത് ആ വരുതെന്നും രാത്രി പകലാക്കി നിര്‍മ്മിച്ച ഗ്രന്ഥങ്ങള്‍ പിന്‍വലിക്കാന്‍ ഇടയാകരുതെന്നും  ശ്രീമതി  ത്രേസ്യാമ്മ നാടാവള്ളില്‍  പറഞ്ഞു . 

 കേരളീയ സ്ത്രീകളുടെ ശാലീന ഭാവങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവരാണ് ഒരുങ്ങി ദേവാലയത്തില്‍ പോകുന്ന സ്ത്രീകളെപ്പറ്റി അനാവശ്യം പറയുന്നതെന്നും അത്തരം പ്രസ്താവനകള്‍ അപലനീയമാണെന്നും സാഹിത്യകാരന് കൂച്ചു വിലങ്ങിടുന്ന സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍ നിന്നും സട കുടഞ്ഞെഴുന്നേല്‍ക്കണ്ട കാലം അതിക്രമിച്ചു എന്നും അധ്യക്ഷന്‍ ശ്രീ  പി സി മാത്യു  സമാപന പ്രസംഗത്തില്‍ പറഞു.

news: Jacob Kudassanad

സാഹിത്യകാരന് ആവിഷ്‌കാര സ്വാതന്ത്ര്യമില്ല: ത്രേസിയാമ്മ നടാവള്ളില്‍ സാഹിത്യകാരന് ആവിഷ്‌കാര സ്വാതന്ത്ര്യമില്ല: ത്രേസിയാമ്മ നടാവള്ളില്‍
Join WhatsApp News
Vayanakkaran 2018-09-26 08:27:58
Ente chechi avishkara swathanthriyam illenkil avishkarikanda!
വിചിത്രം 2018-09-26 08:41:56
എന്തുകുന്തമെഴുതിക്കൊടുത്താലും ഉടനടി പ്രസിദ്ധീകരിക്കുന്ന നാട്ടിലിരുന്ന് ‘ആവിഷ്കാര സ്വാതന്ത്ര്യമില്ല എന്നു വിലപിക്കുന്നത് വിചിത്രം.
വിദ്യാധരൻ 2018-09-26 13:20:15
ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഇല്ല എന്ന് വിലപിക്കുന്നത് ആന്തരിക സ്വാതന്ത്യമില്ലാത്തതുകൊണ്ടാണ് .  മലയാള സാഹിത്യത്തിന്റെ ചരിത്രത്തിൽ ആവിഷ്‌ക്കാര സ്വാതന്ത്യം ഏറ്റവും കൂടുതൽ അനുഭവിച്ച ഒരു വ്യക്തിയായിട്ടാണ് കുഞ്ചൻ നമ്പ്യാരെ ഞാൻ കാണുന്നത് . സാമൂഹ്യ അതിക്രമങ്ങളുടെയും അനീതിയുടെയും അധർമ്മത്തിന്റെയും  നേരെ തന്റെ കാഴ്ച്പ്പാടുകളെയും ആശയങ്ങളെയും പരിഹാസത്തിൽ പൊതിഞ്ഞു കൊള്ളണ്ടടത്ത് കൊള്ളത്തക്ക രീതിയിൽ തൊടുത്തു വിട്ട ഈ മഹാ പ്രതിഭ ഏകദേശം മൂന്നൂറു വർഷങ്ങൾക്ക് മുൻപ് നാമൊക്കെ ജീവിച്ചിരുന്ന കേരളത്തിൽ ജീവിച്ചിരുന്നു  എന്ന് ഓർക്കുമ്പോൾ, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ കുറിച്ച് വിലപിക്കുന്നവരെ കുറിച്ച് ലജ്ജ തോന്നുന്നു .  

ആദ്യമായ് നാം എന്തെഴുതുന്നു എന്നതിനെ കുറിച്ചും എന്തിനെഴുതുന്നതിനെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം . നമ്പ്യാർ പറയുന്നതുപോലെ 

'കള്ളമകന്ന കവിത്വവിശേഷം 
തള്ളിതള്ളി വരുന്ന ദശായാം 
ഉള്ളിൽ കപടതയുള്ള ജനങ്ങടെ 
ഭള്ളും വിരുതും നിഷ്ഫലമാക്കാം'  (സത്യാസ്വയംവരം )

പേര് പെരുമ ഇതിനു വേണ്ടി എഴുതുമ്പോൾ പലപ്പോഴും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാതെ നിലംപതിക്കുന്ന വാണംപോലെ എഴുത്തും പരാജപ്പെടുന്നു 

അതുപോലെ ഭാഷ ശരിക്കും പ്രയോഗിക്കാനും പഠിച്ചിരിക്കണം 

"മാധുര്യ ഗുണങ്ങളും അക്ഷരവ്യക്തിയും വേണം
സാധുത്വം പദങ്ങൾക്കും സതതം സംഭവിക്കേണം 
ബോധിപ്പിപ്പതിനുള്ള കുശലത്വമതു  വേണം 
ബോധമുള്ളവർക്കുള്ളിൽ ബഹുമാനം വരുത്തേണം 
ഹാസത്തിന്നൊരു മാർഗ്ഗം ചിലദിക്കിലതുംവേണം 
പ്രാസത്തിന്നൊരേടത്തും കുറവില്ലാതിരിക്കേണം 
വാസനയ്ക്കൊത്തതുപോലെ വചനപ്രക്രമം വേണം 
സംസർഗ്ഗഗുണം കൊണ്ട് സകലം സിദ്ധമാക്കേണം 
ഇച്ചൊന്ന ഗുണമെല്ലാം വഴിപോലെ വരുത്തിക്കൊണ്ടു-
ച്ചത്തിൽ പ്രയോഗിച്ചാൽ ഫലിക്കും സംശയം വേണ്ട 
മെച്ചത്തിലൊരു കഥ പറവാനാഗ്രഹമെങ്കിൽ 
ഇച്ഛക്ക് ചേർന്നപോലെ താളവും മേളവും വേണം 
കഥയിൽ സംഗതി ചേർത്ത്  കഥിക്കുമ്പോളതിൽക്കൂടി  
കഥിക്കേണ്ടി വരും  കുത്തു കവികളും ചിലദിക്കിൽ 
--------------------------------------------------------------------------------
----------------------------------------------------------------------------------

ഒരുത്തനും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല 
ഒരുത്തന് ഹിതമായി പറവാനും ഭാവമില്ല "

"സംസർഗ്ഗഗുണം കൊണ്ട് സകലം സിദ്ധമാക്കേണം" എന്നത് എഴുത്തുകാർ ശ്രദ്ധിക്കേണ്ടതാണ്, വികാരത്തിന് വിധേയപ്പെട്ടെഴുതാതെ വായനയിലൂടെയും മറ്റു അന്വേഷണങ്ങളിൽകൂടിയും, നിരീക്ഷണങ്ങളിൽക്കൂടിയും സകലവും സിദ്ധമാക്കിയിട്ടുവേണം എഴുത്തിന് പുറപ്പെടാൻ (ഞാൻ ഈ -മലയാളിയിൽ വായിച്ചിട്ടുള്ള ലേഖനങ്ങളിലും നിരൂപണങ്ങളിലും സംസർഗ്ഗഗുണത്തിന്റെ പ്രതിഫലങ്ങൾ കാണുന്ന ലേഖനങ്ങളാണ് ശ്രീ പടന്നമാക്കലിന്റെയും , പണിക്കവീട്ടിലിന്റെയും, ജ്യോതിലക്ഷമി നമ്പ്യാആരുടേയും, അന്ദ്രൂസിന്റെയും മിട്ടുറഹ്‌മത്തിന്റെയും   ലേഖനങ്ങളും എഴുത്തും -മറ്റു പലരും ഉണ്ടെങ്കിലും ഇവർ ഓർമ്മയിൽ പെട്ടെന്നു വന്നവരാണ് )

ഒരു കാര്യം കൂടി ഓർക്കുക/ ചിലപ്പോൾ അപ്രിയ സത്യങ്ങൾ പറയേണ്ടി വരും - ഇടയ്ക്ക് നിങ്ങൾക്ക് പൊന്നാടയും ഫലകവും തരുന്നവരുടെ തന്നെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്യേണ്ടതായി വരും . ചിലപ്പോൾ ഡോക്റ്റർ സുകുമാർ അഴിക്കോടിനെപ്പോലെ അത് നിരസിക്കേണ്ടതായിട്ടും വരും 

"കഥയിൽ സംഗതി ചേർത്ത്  കഥിക്കുമ്പോളതിൽക്കൂടി  
കഥിക്കേണ്ടി വരും  കുത്തു കവികളും ചിലദിക്കിൽ 

അവസാനമായി ഒരു എഴുത്തുകാരനോ/ കാരിക്കോ ഉണ്ടായിരിക്കേണ്ട ഗുണം കുഞ്ചൻ നമ്പ്യാർ സൂചിപ്പിക്കുന്നത് 

"ഒരുത്തനും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല 
ഒരുത്തന് ഹിതമായി പറവാനും ഭാവമില്ല "

ഒരുത്തനേം ചെറുതാക്കി കാണിക്കാനോ അല്ലെങ്കിൽ ഒരുത്തനെയും പുറം ചൊരിയാനോ പോകാതിരിക്കുക . പറയാനുള്ളത് രണ്ടു കാലിൽ നിന്ന് ഉറക്കെ പറയുക . വേണമെങ്കിൽ അല്പം താള മേളങ്ങളും ആയിക്കൊള്ളട്ടെ 

'ഇച്ചൊന്ന ഗുണമെല്ലാം വഴിപോലെ വരുത്തിക്കൊണ്ടു-
ച്ചത്തിൽ പ്രയോഗിച്ചാൽ ഫലിക്കും സംശയം വേണ്ട'
Vasudev Pulickal 2018-09-26 13:34:42
Who is imposing restrictions on the writers? Nobody. Writers write what they want to write and the way they want to write. Criticism is a different story. Discussion on such subject is waste of time.66o4
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക