Image

കണ്ണൂര്‍ വിമാനത്താവളം; വ്യോമയാനമന്ത്രാലയം തൃപ്‌തി രേഖപ്പെടുത്തി

Published on 26 September, 2018
കണ്ണൂര്‍ വിമാനത്താവളം; വ്യോമയാനമന്ത്രാലയം തൃപ്‌തി രേഖപ്പെടുത്തി


കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളില്‍ വ്യോമയാനമന്ത്രാലയം തൃപ്‌തി പ്രകടിപ്പിച്ചു.

വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി നടത്തിയ അവലോകനയോഗത്തിലാണ്‌ വിമാനത്താവളത്തിന്റെ സംവിധാനങ്ങള്‍ മികച്ചതാണെന്ന്‌ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്‌.

രാജ്യാന്തര ആഭ്യന്തര യാത്രക്കാരെ ഒരുമിച്ച്‌ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന എ കീകൃത ടെര്‍മിലാണ്‌ കണ്ണൂരിലുള്ളത്‌. 48 ചെക്‌ ഇന്‍ കൗണ്ടറുകള്‍ എട്ട്‌ കസ്റ്റം കൗണ്ടറുകളും പ്രത്തനസജ്ജമാണ്‌.

വിമാനത്താവളത്തില്‍ യാത്രാവിമാനമുപയോഗിച്ച്‌ രാത്രിയിലും പരീക്ഷണപ്പറക്കല്‍ നടത്തും. സിഗ്‌നല്‍ സംവിധാനമുള്‍പ്പെടെയുള്ളവയുടെ ക്ഷമത ഉറപ്പുവരുത്തുന്നതിനാണ്‌ രാത്രിയില്‍ റണ്‍വേയില്‍ വിമാനമിറക്കി പരിശോധന നടത്തുന്നത്‌.

വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ നല്‍കുന്നതിനുള്ള നടപടികള്‍ പരമാവധി വേഗത്തിലാക്കുമെന്ന്‌ വ്യോമയാനമന്ത്രാലയവും ഡി.ജി.സി.എ.യും ഉറപ്പുനല്‍കി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക