Image

കേരളത്തിന്റെ പുനഃനിര്‍മാണത്തിനു പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണയെന്ന്‌ മുഖ്യമന്ത്രി

Published on 26 September, 2018
കേരളത്തിന്റെ പുനഃനിര്‍മാണത്തിനു പ്രധാനമന്ത്രിയുടെ പൂര്‍ണ പിന്തുണയെന്ന്‌ മുഖ്യമന്ത്രി


മഹാ പ്രളയത്തിന്‌ ശേഷമുള്ള കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ പിന്തുണ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിന്‌ കേന്ദ്രത്തോട്‌ അധിക സഹായം ആവശ്യപ്പെട്ടു.

പ്രളയത്തിനുശേഷമുളള സാഹചര്യത്തെ കുറിച്ചു പ്രധാനമന്ത്രിയെ വിശദമായി ധരിപ്പിച്ചു. കേന്ദ്ര സര്‍ക്കാരും വിവിധ ഏജന്‍സികളും നല്‍കിയ നിര്‍ലോപമായ പിന്തുണയ്‌ക്കു പ്രധാനമന്ത്രിയോടു നന്ദി അറിയിച്ചെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്കുശേഷം കേരള ഹൗസില്‍ ണടത്തിയ പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രളയശേഷമുള്ള സംസ്ഥാനത്തിന്റെ സാഹചര്യം ധരിപ്പിച്ചു. 4,796 കോടിയുടെ അധിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്‌. സംസ്ഥാനത്തിന്റെ വായ്‌പാ പരിധി ഉയര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാലറി ചലഞ്ചിന്‌ ആരെയും നിര്‍ബന്ധിക്കില്ലെന്ന്നുംസഹകരിക്കാത്തവരോട്‌ അവരുടെ മക്കള്‍ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത രണ്ടു വര്‍ഷത്തിനിടെ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി 16,000 കോടി രൂപയാണ്‌ ആവശ്യമുള്ളത്‌. 2500 കോടി രൂപ വീട്‌ നഷ്ടപ്പെട്ടവര്‍ക്ക്‌ വീടുവെച്ചുനല്‍കാന്‍ വേണം. 700 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ കഴിയുന്നുണ്ട്‌. കേന്ദ്ര വിഹിതത്തില്‍ 10 ശതമാനം വര്‍ധന വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.

ലോകബാങ്ക്‌, എഡിബി സഹായങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്രം അനുവദിക്കണം. അടിസ്ഥാന സൗകര്യ വികസനത്തിന്‌ 5000 കോടിയുടെ പ്രത്യേക ഗ്രാന്റ്‌ അനുവദിക്കണം. വിദേശ സഹായം സ്വീകരിക്കുന്നതിലുള്ള തടസവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പുനര്‍നിര്‍മാണത്തിന്‌ പ്രാഥമികമായി 25000 കോടി രൂപയാണ്‌ കണക്കാക്കുന്നത്‌. ഇതിന്റെ കൃത്യമായി കണക്ക്‌ ഒക്ടോബര്‍ മധ്യത്തോടെ വരും.
സംസ്ഥാനത്തെ 80 ശതമാനത്തോളം ജനങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിച്ച ദുരിതമാണിത്‌. ഇതിന്റെ ആഴവും വ്യാപ്‌തിയും കണക്കെടുക്കാനുള്ള സാമ്പത്തിക ശേഷി സംസ്ഥാനത്തിന്‌ ഇല്ല. നിര്‍ലോഭമായ കേന്ദ്ര സഹായം ഇക്കാര്യത്തില്‍ ആവശ്യമാണ്‌, അത്‌ പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക