Image

നൃത്ത വിസ്മയമൊരുക്കാന്‍ 'ശിവം'

പ്രസാദ് പി. Published on 26 September, 2018
നൃത്ത വിസ്മയമൊരുക്കാന്‍ 'ശിവം'
ലോസ് ആഞ്ചെലെസ്: ഭാരതീയ നൃത്തരൂപങ്ങളെ പുറംലോകത്തിനു പരിചയപ്പെടുത്താനും പ്രോല്‍സാഹിപ്പിക്കാനുമായി ഭരതനാട്യ മത്സരവുമായി കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ  'ഓം'. 'ശിവം' എന്ന പേരില്‍  ഒക്ടോബര്‍ ഇരുപത്തിയൊന്നിന് ഒരുമണിമുതല്‍   നടത്തുന്ന ഭരത നാട്യ മത്സരത്തില്‍ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായിപന്ത്രണ്ടിനും പതിനെട്ടിനുമിടയ്ക്കു പ്രായമുള്ള  ഇരുപതുപേര്‍ മാറ്റുരയ്ക്കുന്നു.

ഇന്ത്യയ്ക്കു പുറത്തു ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്നവര്‍ക്കു, അരങ്ങേറ്റത്തിനുശേഷം തങ്ങളുടെ  കഴിവുകള്‍ പ്രദര്ശിപ്പിക്കുന്നതിനു വേണ്ടത്ര വേദികളോ അവസരങ്ങളോ  ലഭ്യമല്ലയെന്ന്   പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന നര്‍ത്തകിയും കലാകാരിയുമായ കവിത മേനോന്‍ ചൂണ്ടി കാട്ടി. ഈ  യാഥാര്‍ഥ്യം മനസിലാക്കി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുവാന്‍ മുന്നോട്ടിറങ്ങിയ സംഘാടകര്‍ക്ക്  ആവേശകരമായ പ്രതികരണമായിരുന്നു മത്സരാത്ഥികളില്‍നിന്നും കലാസ്വാദകരില്‍നിന്നും  ലഭിച്ചത്.

 ബെല്‍ഫ്‌ളവറിലുള്ള ബ്രിസ്‌റ്റോള്‍ സിവിക് ഓഡിറ്റോറിയത്തില്‍  നടക്കുന്ന പരിപാടിയുടെ ലോഗോ, ഇക്കഴിഞ്ഞ  ഏപ്രില്‍ ഇരുപത്തിയൊന്നിന് ലോസ് ആഞ്ചെലെസില്‍ നടന്ന 'ചിത്രശലഭങ്ങ'ളില്‍ വെച്ചു   മലയാളത്തിന്റെ വാനമ്പാടി  കെ എസ് ചിത്ര   പ്രകാശനം ചെയ്തിരുന്നു.

 പ്രശസ്തരായഏതാനും നര്‍ത്തകികളുടെ ഭരതനാട്യവും പരിപാടിയോടനുബന്ധിച്ചു ഒരുക്കുന്നുണ്ടെന്നു ഓം പ്രസിഡണ്ട് രമ നായരും  സെക്രട്ടറി വിനോദ് ബാഹുലേയനും അറിയിച്ചു. പരിപാടിവിജയിപ്പിക്കുന്നതിന് എല്ലാ കലാസ്വാദകരും സഹകരിക്കണമെന്ന്  സംഘാടകര്‍ക്കുവേണ്ടി ഡയറക്ടര്‍ രവി വെള്ളത്തിരിയും ജയ് മേനോനും അഭ്യര്‍ത്തിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് കവിത  മേനോന്‍ ( 5108584851 ) അല്ലെങ്കില്‍  www.shivamntayam.org സന്ദര്‍ശിക്കുക.

നൃത്ത വിസ്മയമൊരുക്കാന്‍ 'ശിവം'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക