Image

പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ തള്ളി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

Published on 26 September, 2018
 പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ തള്ളി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍
സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതില്‍ വ്യാപക അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ തള്ളി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ രംഗത്ത്. പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണ്. ഡിസ്റ്റിലറിയും ബ്ലൂവറിയും അനുവദിച്ചതില്‍ അഴിമതിയുണ്ടായിട്ടില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് സ്വകാര്യ കന്പനികള്‍ക്ക് ബ്രൂവറി അനുവദിച്ചതില്‍ വന്‍ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. കഴിഞ്ഞ 17 വര്‍ഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.                
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക