Image

ഇസ്മയില്‍ ഫറൂഖി വിധി പുന:പരിശോധിക്കേണ്ടതില്ല; അയോധ്യ തര്‍ക്ക ഭൂമിക്കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി

Published on 27 September, 2018
ഇസ്മയില്‍ ഫറൂഖി വിധി പുന:പരിശോധിക്കേണ്ടതില്ല; അയോധ്യ തര്‍ക്ക ഭൂമിക്കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി

അയോധ്യ തര്‍ക്ക ഭൂമിക്കേസില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി. ഇസ്മയില്‍ ഫറൂഖി വിധി പുനപരിശോധിക്കേണ്ടതില്ല. ഇസ്മയില്‍ ഫറൂഖി കേസിലെ വിധി അയോദ്ധ്യാകേസിനെ ബാധിക്കുകയില്ല. അത് ഭൂമി ഏറ്റെടുക്കലിന് മാത്രമേ ബാധിക്കുകയുള്ളൂ എന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യക്തമാക്കി. ഇസ്മായീല്‍ ഫാറൂഖി കേസില്‍ പള്ളികളെ സംബന്ധിച്ച്‌ 52-ാം പാരഗ്രാഫില്‍ പറഞ്ഞ പരാമര്‍ശം ആ കേസിന്റെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണെന്നും ഇസ്മായീല്‍ ഫാറൂഖി കേസില്‍ മുസ്ലിം പള്ളികള്‍ മാത്രം അല്ല, അമ്ബലങ്ങള്‍, ക്രിസ്തവ പള്ളിക്കല്‍ എന്നിവയും സര്‍ക്കാരിന് ഏറ്റെടുക്കം എന്ന് പറഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ വ്യക്തമാക്കി.

ജസ്റ്റിസ് അശോക് ഭൂഷന്റെ വിധിയെ ചീഫ് ജസ്റ്റിസ് പിന്തുണച്ചു. മുസ്ലിങ്ങള്‍ക്ക് ആരാധന നടത്താന്‍ പള്ളി അനിവാര്യം അല്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി ഇസ്മായീല്‍ ഫാറൂഖി കേസിന്റെ പശ്ചാത്തലത്തില്‍ ആണ് കാണേണ്ടത്. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ പ്രത്യേക ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് അശോക് ഭൂഷന്റെയും വിധിയോട് വിയോജിപ്പ് രേഖപെടുത്തിയാണ് ജസ്റ്റിസ് അബ്ദുല്‍ നസീര്‍ സംസാരിച്ചത്. ഇസ്മായീല്‍ ഫാറൂഖി കേസില്‍ മതവുമായി ബന്ധപ്പെട്ട് എത്തിയ ചില നിഗമനങ്ങള്‍ വേണ്ടത്ര പരിശോധന നടത്താതെയായിരുന്നുവെന്നും ഇസ്ലാം മത വിശ്വാസികള്‍ക്ക് ആരാധനക്ക് പള്ളി അനിവാര്യം ആണോ എന്ന വിഷയം ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്നും ജസ്റ്റിസ് നസീര്‍ പറഞ്ഞു. ഷിരൂര്‍മഠം കേസിന് സമാനം ആയി ഇസ്മായീല്‍ ഫാറൂഖി കേസ് പരിഗണിക്കണം. ഇസ്മായീല്‍ ഫാറൂഖി കേസിലെ വിധി അയോധ്യ തര്‍ക്ക ഭൂമി കേസിലെ അലഹബാദ് ഹൈക്കോടതി വിധിയെ സ്വാധീനിച്ചുവെന്നും ജസ്റ്റിസ് നസീര്‍ വ്യക്തമാക്കി.

ഇസ്മയില്‍ ഫാറൂഖി കേസിലെ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് ഭൂരിപക്ഷ വിധി വന്നതോടെ അയോധ്യക്കേസ് മൂന്നംഗ ബെഞ്ചിന് തന്നെ തുടര്‍ന്നും വാദം കേള്‍ക്കാം. മൂന്നംഗ ബെഞ്ചിലെ അംഗമായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടുത്തയാഴ്ച വിരമിക്കുന്നതിനാല്‍ പുതിയ ബെഞ്ച് ഇനി രൂപീകരിക്കേണ്ടി വരും. അയോധ്യ കേസില്‍ ഒക്ടോബര്‍ 29 മുതല്‍ മൂന്ന് അംഗ ബെഞ്ചിന് മുമ്ബാകെ അന്തിമ വാദം ആരംഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക