Image

നവയുഗം മുഹമ്മദ് സുല്‍ത്താന്റെ കുടുംബത്തിന് സഹായധനം കൈമാറി

Published on 27 September, 2018
നവയുഗം മുഹമ്മദ് സുല്‍ത്താന്റെ കുടുംബത്തിന് സഹായധനം കൈമാറി
കൊല്ലം/ദമ്മാം : സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ നവയുഗം സാംസ്‌ക്കാരികവേദി പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് സുല്‍ത്താന്റെ മരണാന്തര കുടുംബസഹായഫണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ഷൈനിയ്ക്ക്, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി കൈമാറി.
കൊല്ലം പള്ളിമുക്കിലുള്ള സുല്‍ത്താന്റെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ചാണ് ധനസഹായം കൈമാറിയത്.

സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ: എന്‍.അനിരുദ്ധന്‍, നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്ര ജോയിന്റ് സെക്രട്ടറി ഹുസ്സൈന്‍ കുന്നിക്കോട്, നവയുഗം കേന്ദ്രനേതാക്കളായ ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവം, സി.പി.ഐ ചവറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.എ.തങ്ങള്‍, ഇരവിപുരം ലോക്കല്‍ സെക്രട്ടറി സുന്ദരേശന്‍, ബ്രാഞ്ച് സെക്രട്ടറി ദിലീപ്, അസ്സി:സെക്രട്ടറി സുധീര്‍, നവയുഗം മുന്‍നേതാക്കളായ രാജീവ് ചവറ, റെജിലാല്‍ പട്ടത്താനം, മുഹമ്മദ് സുല്‍ത്താന്റെ മക്കളായ മുഹമ്മദ് ഇജാസ്, മുഹമ്മദ് ജാസിന്‍, ഷിബാന എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ദീര്‍ഘകാലം സൗദി അറേബ്യയിലെ അല്‍ഹസ്സയില്‍ പ്രവാസിയായിരുന്ന മുഹമ്മദ് സുല്‍ത്താന്‍, രണ്ടു
മാസങ്ങള്‍ക്ക് മുന്‍പ് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. നവയുഗം മുബാറസ് മേഖലയുടെ കീഴിലുള്ള ഷുഖയ്ക്ക് യൂണിറ്റ് സെക്രട്ടറി സിയാദിന്റെ സഹോദരനായ അദ്ദേഹം, നവയുഗത്തിന്റെ സജീവപ്രവര്‍ത്തകനായിരുന്നു. മുഹമ്മദ് സുല്‍ത്താന്റെ കുടുംബത്തെ സഹായിയ്ക്കാനായി നവയുഗം കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് കുടുംബസഹായധനം സമാഹരിച്ചത്.

ഫോട്ടോ: സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി മുഹമ്മദ് സുല്‍ത്താന്റെ വിധവ ഷൈനിയ്ക്ക് നവയുഗം കുടുംബസഹായഫണ്ട് കൈമാറുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക