Image

ശബരിമലയിലെ സ്ത്രീ പ്രവേശനം, പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്നു രാഹുല്‍ ഈശ്വര്‍

Published on 28 September, 2018
ശബരിമലയിലെ സ്ത്രീ പ്രവേശനം, പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്നു രാഹുല്‍  ഈശ്വര്‍

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധിയില്‍ നീതി ലഭിച്ചില്ലെന്ന് രാഹുല്‍ ഈശ്വര്‍. കോടതിയില്‍ നിന്ന് ബാലന്‍സ്ഡ് ആയുള്ള വിധിയല്ല വന്നതെന്നും പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്നും രാഹുല്‍ പറഞ്ഞു. വിധി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഹിന്ദുക്കളുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെട്ട രീതി ശരിയായില്ലെന്നും ഒക്ടോബര്‍ ആദ്യ ആഴ്ച ചീഫ് ജസ്റ്റിസ് മാറുമെന്നത് പ്രതീക്ഷ തരുന്നതാണെന്നും രാഹുല്‍ പ്രതികരിച്ചു. ശക്തമായ പ്രതിഷേധം ഇക്കാര്യത്തില്‍ അറിയിക്കുകയും റിവ്യൂ പെറ്റീഷനുമായി മുന്നോട്ട് പോകുമെന്നും രാഹുല്‍ പറഞ്ഞു.

ഇത് മണ്ഡലകാലമാണ്. ശബരിമല അടച്ച സമയമാണ്. ഇതിനിടയില്‍ ജനങ്ങളില്‍ നിന്നും പ്രതിഷേധമോ മറ്റ് അക്രമ സംഭവങ്ങളോ ഉണ്ടായാല്‍ അത് ഭക്തരുടെ വികാരമായി മാത്രം കാണേണ്ടി വരും. ആ സമയത്ത് ആരും ചോദിക്കാനായി വരരുതെന്നും രാഹുല്‍ ഈശ്വര്‍ ആഞ്ഞടിച്ചു.

Join WhatsApp News
silly headed Buffon. 2018-09-28 05:51:48
Rahul, like PC George should not be given any attention or importance. Both are Bla Bla mouth to seek attention. A civilized society should ignore those silly headed Buffoons. 
andrew
Anthappan 2018-09-28 09:51:25
You disappear from the stage creep. Your true color is exposed. Take P.C. George with you and get lost. fanatics  like you are dangerous for society
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക