Image

സുപ്രീംകോടതി വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി

Published on 28 September, 2018
 സുപ്രീംകോടതി വിധി സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി
ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സ്ത്രീകളുടെ വിജയമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. 'ജനത്തിന്‍റെ ചിന്താരീതികള്‍ മാറേണ്ടിയിരിക്കുന്നു. പഴക്കം ചെന്ന ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ശബരിമലയിലെ സ്ത്രീപ്രവേശന വിധി എല്ലായിടത്തെയും സ്ത്രീകള്‍ക്കു കിട്ടിയ വലിയ വിജയമാണ്. സന്തോഷം'- തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. തൃപ്തി ദേശായി ആരംഭിച്ച 'ഹാപ്പി ടു ബ്ലീഡ്' ക്യംപെയിനാണ് ശബരിമല സ്ത്രീ പ്രവേശന ചര്‍ച്ചകള്‍ക്ക് ദേശീയതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക