Image

സാര്‍ക്ക് യോഗത്തില്‍ നിന്ന് സുഷമാ സ്വരാജ് ഇറങ്ങിപ്പോയി: ആദ്യമല്ലെന്ന് ഇന്ത്യ

Published on 28 September, 2018
സാര്‍ക്ക് യോഗത്തില്‍ നിന്ന് സുഷമാ സ്വരാജ് ഇറങ്ങിപ്പോയി: ആദ്യമല്ലെന്ന്  ഇന്ത്യ

ന്യൂയോര്‍ക്ക്: സാര്‍ക് മന്ത്രിമാരുടെ യോഗത്തില്‍ നിന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇറങ്ങിപ്പോയി. ഇന്ത്യ- പാക് ബന്ധത്തില്‍ വിള്ളലേറ്റ സാഹചര്യത്തില്‍ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയും പങ്കെടുത്ത യോഗത്തില്‍ നിന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇറങ്ങിപ്പോയത്. ദക്ഷിണേഷ്യയ്ക്ക് ഭീഷണിയാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുവെന്നും മേഖലയ്ക്കും ലോകത്തിനും ഭീകരവാദം ഭീഷണിയാണെന്നും സുഷമാ സ്വരാജ് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ യോഗത്തില്‍ വ്യക്തമാക്കി. 

എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെ ഇല്ലാതാക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ച ശേഷം സുഷമാ സ്വരാജ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി സംസാരിക്കുന്നതിന് മുമ്ബായാണ് സുഷമാ സ്വരാജിന്റെ ഇറങ്ങിപ്പോക്ക്. ന്യൂയോര്‍ക്കില്‍ നേപ്പാള്‍ പ്രധാനമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലിയുടെ അധ്യക്ഷതയിലാണ് 73ാമത് ഐക്യരാഷ്ട്ര പൊതുസഭയുടെ യോഗം നടക്കുന്നത്.

ഐക്യരാഷ്ട്രയുടെ പൊതുസഭാ യോഗത്തിനിടെ ഇന്ത്യ- പാക് വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ മന്ത്രിതല ചര്‍ച്ച നടത്തണമെന്ന പാക് പ്രധാനമന്ത്രിയുടെ ആവശ്യം ആദ്യം ഇന്ത്യ അംഗീകരിച്ചിരുന്നു. എന്നാല്‍ ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് ഭീകരര്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തോടെയാണ് ഇന്ത്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. ഇന്ത്യയില്‍ വച്ച്‌ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ച ബര്‍ഹാന്‍വാനിയുടെ ഫോട്ടോ പതിച്ച സ്റ്റാമ്ബ് പാകിസ്താന്‍ പുറത്തിറക്കിയതും ഇന്ത്യയെ പ്രലോഭിപ്പിച്ചിരുന്നു.

ഇറങ്ങിപ്പോക്ക് നിര്‍ഭാഗ്യകരമെന്ന്

സാര്‍ക് യോഗത്തില്‍ വെച്ച്‌ പ്രസ്താവന നടത്തിയ ശേഷം സുഷമാ സ്വരാജ് ഇറങ്ങിപ്പോയെന്ന് പ്രതികരിച്ച പാക് വിദേശകാര്യമന്ത്രി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത് സുഖമില്ലാത്തതിനാല്‍ ആവാമെന്ന് പ്രതികരിക്കുകയായിരുന്നു. നിര്‍ഭാഗ്യകരവും അമ്ബരിപ്പിക്കുന്നതുമാണ് സുഷമയില്‍ നിന്നുള്ള നടപടിയെന്നും അവര്‍ പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക