Image

ഈ വിധി ഹിന്ദു സമുദായത്തിനെതിരായ ഗൂഡാലോചന: പാര്‍ഥ സാരഥി പിള്ള

Published on 28 September, 2018
ഈ വിധി ഹിന്ദു സമുദായത്തിനെതിരായ ഗൂഡാലോചന: പാര്‍ഥ സാരഥി പിള്ള
ന്യു യോര്‍ക്ക്: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നവിധിയില്‍ അമേരിക്കയിലെ ഭക്തര്‍ക്ക് എതിര്‍പ്പ്. ഈ വിധി ഹിന്ദു സമുദായത്തിനെതിരായ ഗൂഡാലോചന തന്നെയാണെന്നു 52 തവണ മല ചവിട്ടുകയും ന്യുയോര്‍ക്കില്‍ അയ്യപ്പ ക്ഷേത്രം സ്ഥാപിക്കുന്നതിനു നേത്രുത്വം നല്‍കുകയും ചെയ്ത പാര്‍ഥ സാരഥി പിള്ള പറഞ്ഞു.

കേരളത്തിലെ ഹിന്ദു സമുദായത്തില്‍ ഐക്യമില്ലെന്നു വിധി തെളിയിച്ചു. എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി, ഹിന്ദു ഐക്യവേദി എന്നിവരൊന്നും ഫലപ്രദമായി ഇതില്‍ ഇടപെട്ടില്ല. നല്ല വക്കീലിനെ വച്ചു വാദിപ്പിക്കുക പോലും ചെയ്തില്ല. 

കേരളത്തിന്റെ കാര്യവും ശബരിമലയിലെ വിശ്വാസവും എന്തെന്നറിയാത്ത ജഡ്ജിമാരാണു ഈ വിധി എഴുതിയത്. ഇത് സമൂഹത്തില്‍ അസ്വസ്ഥത പടര്‍ത്തും. വിധി വന്നുവെന്നു കരുതി കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ദര്‍ശനത്തിനു പോകുമെന്നു കരുതുന്നില്ല.

അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതാണു ഈ വിധി.ഹിന്ദു സമൂഹത്തോടുള്ള വെല്ലിവിളി തന്നെ. എന്ത് അടിസ്ഥാനത്തിലാണു ഈ വിധി എന്നു മനസിലാകുന്നില്ല. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്കു പ്രതേക മുറികളും പാത്രങ്ങളും പോഷകാഹാരവുമൊക്കെ നല്‍കുന്ന പാരമ്പര്യമാണു നമ്മുടേത്. അക്കാലത്ത് അവര്‍ ഭക്ഷണം കഴിച്ച പാത്രം പുരുഷന്മാര്‍ സ്പര്‍ശിക്കുക പോലുമില്ല. ആ രീതി പിന്തുടരുന്നവര്‍ എങ്ങനെ വ്രതാനുഷ്ടാനത്തോടേ മല ചവിട്ടും?

സ്ത്രീകള്‍ക്കു ശബരിമലയില്‍ പോകുന്നതിനു വിലക്കില്ല. പ്രത്യേക പ്രായത്തിലൂള്ളവര്‍ പോകരുതെന്നേയുള്ളു. സ്ത്രീകള്‍ക്ക് എത്രയോ ക്ഷേത്രങ്ങളില്‍ പോകാം. ഇവിടെ തന്നെ പോകണമെന്നു എന്തിനാണു ഇത്ര ധാര്‍ഷ്ട്യം?
അച്ചനെ കേറി നാളെ മുതല്‍ അളിയാ എന്നു വിളിക്കണം എന്നു കോടതി പറഞ്ഞാല്‍ നാം അനുസരിക്കുമോ? അത്രയേയുള്ളു ഈ വിധിയും.

ഈ വിധിക്കു പിന്നില്‍ കേരള സര്‍ക്കാറിന്റെ കറുത്ത കൈകളുണ്ട്. പ്രത്യേകിച്ച് ദേവസ്വം മന്ത്രി കടകമ്പള്ളി യാതൊരു ഉത്തരവാദിത്തവുമില്ലാതെ ജല്പനങ്ങള്‍ നടത്തുകയായിരുന്നു.

ഇപ്പോള്‍ തന്നെ ശബരിമലയില്‍ നിന്നു തിരിയാന്‍ ഇടമില്ല. സ്ത്രീകള്‍ കൂടി വന്നാലോ? പമ്പയും മറ്റും സാനിറ്ററി പാഡ് കോണ്ട് നിറയുന്ന അവസ്ഥ ആലോചിക്കാവുന്നതേയുള്ളു. മലമൂത്ര വിസര്‍ജനം പോലെയല്ല ആര്‍ത്തവ കാലത്തെ കാണുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീകളെ മാറ്റി നിറുത്തുന്ന പാരമ്പര്യമുണ്ട്.

വിധി പുനപരിശോധിക്കാന്‍ സ്‌പെഷല്‍ ലീവ് പറ്റീഷന്‍ കൊടുക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു. അതിനു സഹായം ചെയ്യും. കൂടുതല്‍ ജഡ്ജിമാരുള്ള ബഞ്ചിനു അപ്പീല്‍ കൊടുക്കുകയാണെങ്കില്‍ അതിനും സഹായമെത്തിക്കും.

സുപ്രീം കോടതി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതു പോലെ വിശ്വാസത്തെയും സംര്‍കഷിക്കുകയാണു വേണ്ടത്. അവിശ്വാസികള്‍ക്ക് കടന്നു കയറ്റത്തിനു സാഹചര്യമൊരുക്കുകയല്ല വേണ്ടത്.
സ്ത്രീകളും കൂടി മല കയറാന്‍ തുടങ്ങിയാല്‍ തിക്കിലും തിരക്കിലും വലിയ ദുരന്തമുണ്ടാകാം. അതു പോലെ ശബരിമലയും പമ്പയുമൊക്കെ ഒരു റിസോര്‍ട്ട് പോലെ ആകും. മദ്യവും വിനോദവുമൊക്കെ ഉണ്ടാകും. സാമൂഹിക അസ്വാരസ്യങ്ങള്‍ക്കാണു വഴി തുറന്നിരിക്കുന്നത്

കേരളത്തിലുള്ളവരേക്കാള്‍ വ്രത നിഷ്ഠ പാലിച്ചാണു പുറത്തു നിന്നുള്ളവര്‍ വരുന്നത്. അമേരിക്കയില്‍ മാലയിട്ട ശേഷം ഷൂ ഇടാതെ നടന്ന അയ്യപ്പനെ താന്‍ ശകാരിച്ചാണു ഷൂ ഇടീപ്പിച്ചതെന്നു പിള്ള ചൂണ്ടിക്കട്ടി. അത്ര വിശ്വാസ തീക്ഷ്ണത അവര്‍ക്കുണ്ട്.

നമ്മുടെ മനസിനു ആശ്വാസം പകരുന്നതാണു ഈശ്വര വിശ്വാസം. അതിനു പകരം മനസിന്റെ താളം തെറ്റുന്ന കാര്യങ്ങള്‍ ക്ഷേത്രങ്ങളിലുണ്ടായാലോ? വിശ്വാമിത്രന്റെ വരെ തപസ് ഇളക്കാന്‍ കഴിഞ്ഞു.
ചുരുക്കത്തില്‍ ശബരിമലയെ തകര്‍ക്കാനുള്ള ഗൂഡശ്രമമാണിതെന്നു സംശയിക്കണം.

മാളികപ്പുറങ്ങളോടുള്ള അങ്ങേയറ്റത്തെ ബഹുമാനം കാത്തു സൂക്ഷിച്ചു കൊണ്ട് പറയട്ടെ, സ്ത്രീകളായ ഭക്തരെ നിങ്ങള്‍ സ്വയം തീരുമാനിക്കുക ഏതാണു ശരി, ഏതാണു തെറ്റ് എന്ന്. 

ആചാരങ്ങളില്‍ കാലാനുസ്രുതമായ മാറ്റം ഉണ്ടാവുന്നതില്‍ തെറ്റില്ല. പക്ഷെ അത് ചിലരുടെ ധര്‍ഷ്ട്യം കൊണ്ടാവരുത്.
ഭാവിയില്‍ എന്തു സംഭവിക്കുമെന്നു നമുക്ക് അറിയില്ല. അത് അക്കാലത്തെ ഭക്തര്‍ നോക്കും. ഇപ്പോള്‍ എന്തായാലും സ്ത്രീ പ്രവേശനം എളുപ്പമായിരിക്കില്ല-അദ്ദേഹം ചൂണ്ടിക്കട്ടി
ന്യുയോര്‍ക്കിലെ അയ്യപ്പക്ഷേത്രം വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ കീഴിലാണു. പുതിയ കെട്ടിടത്തിലേക്കു താമസിയാതെ മാറും 
Join WhatsApp News
Anthappan 2018-09-28 10:40:13
The  judges involved in the ruling are all Hindus. And, I don't understand what this talking ! If you are holding any women as slaves, this is the best time to let them go    Better accept the verdict and join the crowd. Your hypocrisy is not going to stand for long.  We are  waiting to see all  religious slave master's to come out and surrendering to this order.
Mathew Chacko 2018-09-28 11:11:05
All the Hindu males want to be like Krishna with 10000 wives; enslaving and disapproving women. I still wonder all this living in the USA are still mentally in the old world.  When are they going to wake up?
MeToo 2018-09-28 11:15:21
Most of them are Republicans and voted for Trump
Thomas Vadakkel 2018-09-28 11:41:06
വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചിരുന്നു. കാരണം, പാമ്പാട്ടികളുടെയും, വ്രതാനുഷ്ഠക്കാരുടെയും, തീണ്ടാര കല്യാണം നടത്തുന്നവരുടെയും ജ്യോതിഷന്മാരുടെയും ആൾദൈവങ്ങളുടെയും നാടായതു കൊണ്ടാണ് വിവേകാനന്ദൻ അങ്ങനെ വിളിച്ചത്. സ്ത്രീകൾക്ക് മുലക്കരം വരെ കൊടുത്തിരുന്ന ഹൈന്ദവ ആചാരങ്ങൾ കേരളത്തിലുണ്ടായിരുന്നു. സ്ത്രീയെ ഒരു തരം ഭോഗവസ്തുവായി മാത്രം വിദ്യാഭ്യാസ നിലവാരം അങ്ങേയറ്റം പുലർത്തുന്ന കേരളത്തിലെ അന്ധവിശ്വാസികളും കരുതുന്നു. സ്ത്രീ ദൈവമാണെന്ന് പുരാണങ്ങൾ പറയുന്നു. എന്നാൽ ഈ ദൈവങ്ങൾക്ക് ശബരിമലയിൽ പ്രവേശനമില്ല. കഷ്ടം തന്നെ. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. 
Naradan 2018-09-28 14:33:43
Swamiji,
Parachil kettal thonnum ammericayile hindukal ellam valare ikkyathil anenne! Americayil vannu sayippinu padaseva cheithukondu Indian supreme auhortiye vimarsikkunnu. Enthoru virodabhasam!!!
Durabhimanam vedinju manushyanayi jeevikkan nokku swamiji! Palliyillachane arenkilum aliya ennu vilichal acen thallumennu thonnunnilla. Ennal ethenkilum temple swamye nattil verenthenkilum vilichal vivaram ariyum!
GEORGE 2018-09-28 15:09:46
പുരോഗമനപരമായ എല്ലാ കോടതി വിധികളെയും സ്വാഗതം ചെയ്യുന്നു.
വിവേകാനന്ദൻ കേരളം സന്ദർശിച്ച കാലത്തു (1892) കേരളത്തിൽ ഹിന്ദുക്കൾ പ്രത്യേകിച്ച് ഈഴവർ കൂട്ടത്തോടെ  ക്രിസ്തുമതത്തിലേക്ക് മാറുന്ന ഒരു കാലം ആയിരുന്നു. ഈഴവ സംവരണത്തിനുവേണ്ടി ഡോക്ടർ പല്പുവിന്റെ നേതൃത്വത്തിൽ ചില movements ഉം പാതിരിമതത്തിനും പാതിരിമാർക്കും എതിരെ ചട്ടമ്പി  സ്വാമികൾ പ്രചാരണവും നടത്തിപ്പോരുന്ന കാലം. (അക്കാലത്താണ് ചട്ടമ്പി സ്വാമികൾ ക്രിസ്തുമത ഛേദനം എന്ന പുസ്തകം രചിച്ചത്, ബൈബിൾ വായിച്ചിട്ടുള്ള ക്രിസ്ത്യാനികൾ വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണ്). വിവേകാനന്ദൻ ചട്ടമ്പി സ്വാമികളെയും ഡാക്ടർ പല്പുവിനെയും കാണുകയുണ്ടായി. ഹിന്ദുക്കൾ കൂട്ടമായി ക്രിസ്തുമതം സ്വീകരിക്കുന്നു എന്നറിഞ്ഞപ്പോൾ ആണ് ഇത് ഭ്രാന്താലയം ആണോ എന്ന് ചോദിക്കാനിടയായത്. അല്ലാതെ പാമ്പാട്ടികളും അയിത്തവും തൊട്ടുകൂടായ്മയും ജാതി വ്യവസ്ഥയും ആയിരിക്കില്ല, കാരണം അത് എല്ലാം ഇന്നത്തെ പോലെ തന്നെ ഇന്ത്യയുടെ മറ്റു പ്രദേശത്തു ആയിരുന്നു അക്കാലത്തും ഏറ്റവും ഭയാനകം. 
ഹിന്ദുക്കൾക്ക് പതിനാറായിരം എന്ന് പറഞ്ഞു നമ്മൾ ക്രിസ്ത്യാനികൾ എന്തിനാ കരയുന്നത്. നമ്മളെല്ലാം ദാവീദിന്റെ വംശം ആണന്നാണല്ലോ. ശലോമോൻ രാജാവിന്  പോലെ എഴുനൂറു കുലീന ഭാര്യമാരും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു എന്നാണല്ലോ ബൈബിൾ.

പൗലോസ് അബ്ദുൽ നായർ 2018-09-28 17:34:59
ഞാനൊരു  മിശ്ര  വിവാഹ  പ്രോഡക്റ്റ്  ആണ് .  പാർത്ഥൻ സാർ :  മാറ്റുവിൻ  ചട്ടങ്ങളെ  അല്ലെങ്കിൽ  ആ ചട്ടങ്ങൾ  നിങ്ങളെ  മാറ്റും . ചുമ്മാ  അന്ധവിശ്വാസി  ദുരാചാരങ്ങളെ  മുറുകി  പിടിക്കുന്നവൻ  ആകാതെ   ഇഷ്ട്ട .  പഴയ  സതി  നിങ്ങൾ  ഇപ്പോഴും  അനുകൂലിക്കും  അല്ലയോ ? അതുപോലെ  ആചാരത്തിന്റ  ഭാഗമായ  പണ്ടത്തെ  സ്ത്രീകൾ  മാറു  മറക്കാതെ  നടന്നാലും  താങ്കൾക്ക്  നയന ആനന്ദമായിരിക്കും . ചുമ്മാ പോ   പാർത്ഥ സാർ   ബ്ലാ ബ്ലാ  പറയാതെ . ചുമ്മാ കടുത്ത  ബിജെപി  ആക്കാതെ .
GEORGE NEDUVELIL 2018-09-28 21:44:05
Catholic church is against ordaining women because the 33 year old Jesus who is under lock and key in the church may become out of control seeing the young women moving close to Him, as  some clergy have been doing.
GEORGE NEDUVELIL 2018-09-28 21:48:39
Parthssaradhy pilla- a big man with a very narrow view.
south cast 2018-09-30 14:42:55
when somebody talked about KUmbasaram  all these people were against the person who talked for that. When the sabarimala verdit come  why all are barking
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക