Image

ഫീനിക്‌സ് ഇലവന്‍ കേരള ക്രിക്കറ്റ് ലീഗ് ജേതാക്കള്‍

ജിനേഷ് തമ്പി Published on 28 September, 2018
ഫീനിക്‌സ് ഇലവന്‍ കേരള ക്രിക്കറ്റ് ലീഗ് ജേതാക്കള്‍
ന്യൂയോര്‍ക്ക് : ആവേശോജ്വലമായ ഫൈനലില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സിനെ പരാജയപ്പെടുത്തി ഫീനിക്‌സ് ഇലവന്‍ കേരള ക്രിക്കറ്റ് ലീഗ് നാലാം സീസണ്‍ ജേതാക്കളായി . കണ്ണിങ്ഹാം ഗ്രൗണ്ട് , ക്യൂന്‍സ് ന്യൂയോര്‍ക്കില്‍ നടന്ന ആവേശം മുറ്റി നിന്ന കലാശപ്പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് ഫീനിക്‌സ് ഇലവന്‍ , സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സിനെ പരാജയപ്പെടുത്തി വിജയക്കൊടി നാട്ടിയതു

ഫൈനലില്‍ ടോസ് വിജയിച്ചു ഫീനിക്‌സ് ഇലവന്‍, സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 25 ഓവറില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സ് 140 റണ്‍സ് നേടി ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവെച്ചു .

സ്റ്റാറ്റന്‍ ഐലന്‍ഡ് സ്‌െ്രെടക്കേഴ്‌സിന് വേണ്ടി ഉശിരന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു യോഹാന്‍ , ഗീതല്‍ എന്നിവര്‍ 43 ഉം , 32 ഉം റണ്‍സ് നേടിയപ്പോള്‍ ഫീനിക്‌സ് ഇലവന് വേണ്ടി വിനീത് 4 ഉം , ടിബിന്‍ 3 ഉം വിക്കറ്റുകള്‍ നേടി വിക്കറ്റ് കൊയ്ത്തിനു നേതൃത്വം കൊടുത്തു

വിജയത്തിനായി 140 റണ്‍സ് പിന്തുടര്‍ന്ന ഫീനിക്‌സ് ഇലവന്‍ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ട്ടപ്പട്ടു ബാറ്റിംഗ് തകര്‍ച്ച നേരിട്ടു എങ്കിലും 48 പന്തുകളില്‍ 54 റണ്‍സ് നേടി ഉശിരന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ക്രിസ് , 22 റണ്‍സ് നേടിയ ഷാഹിദ് എന്നിവരുടെ ഉജ്വല ബാറ്റിംഗ് മികവില്‍ 22 .4 ഓവറില്‍ വിജയലക്ഷ്യം കണ്ടു കിരീടത്തില്‍ മുത്തം ഇട്ടു

തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് ക്രിസ് ആണ് മാന്‍ ഓഫ് ദി മാച്ച്

കെസിഎലിന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആയി ഫീനിക്‌സ് ഇലവന്‍റ്റെ ഷാഹിദ് ഷെഹ്‌സാദിനെയും മികച്ച ബൗളര്‍മാരായി ആയി സ്‌െ്രെടക്കേഴ്‌സിന്റെ സിബുവിനെയും ,ബ്ലാസ്റ്ററിന്റെ റോണിഷിനെയും തിരഞ്ഞെടുത്തു

ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യതിഥി ആയിരുന്ന ഗ്ലോബല്‍ ഐ റ്റി ചെയര്‍മാന്‍ സജിത്ത് നായര്‍ ,റിയ ട്രാവെല്‍സ് ,സണ്‍ റണ്‍ ,ബെറ്റര്‍ ഹോംസ് റിയാലിറ്റി ,ഗ്രാന്‍ഡ് ഇന്ത്യന്‍ Restaurant ,Event cats, Skyline photography,JR Sports എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു .

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നു അറിയിക്കുന്നതിനോടൊപ്പം , ലീഗ് വിജയകരമായി മുന്നേറുന്നതില്‍ സഹായ സഹകരണങ്ങള്‍ ചെയ്ത എല്ലാ അഭ്യുദയകാംഷികള്‍ക്കുമുള്ള നന്ദിയും ഈ അവസരത്തില്‍ സംഘാടകര്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക