വിധിക്കു സ്വാഗതം; ആര്‍ത്തവം, അയിത്തം, അശുദ്ധി വാക്കുകള്‍ സവര്‍ണ്ണ ചൂഷണം: രതീദേവി
EMALAYALEE SPECIAL
28-Sep-2018

ശബരിമല സ്ത്രീ പ്രവേശനത്തീല്‍ സുപ്രിംകോടതി വിധിയെ സന്തോഷപൂര്‍വ്വം സ്വികരിക്കുന്നു. ഈ വിധിയിലുടെ ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്നു ലിംഗസമത്വം സുപ്രിംകോടതി ശരിവച്ചിരിക്കുന്നു.
കാലോചിതമായി മാറ്റങ്ങള്‍ സംഭവിക്കണം. ഇന്ത്യപോലെ പ്രാകൃത ആചാരങ്ങള്‍ നിലനില്‍ക്കുന്നു ഒരു രാജ്യത്ത് ഇത്തരം നിയമ മാറ്റത്തിലൂടെ മാത്രമേ രാജ്യപുനര്‍നിമ്മിതി നടപ്പിലാക്കാന്‍ കഴിയൂ.വിശ്വാസികള്‍ക്ക്ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് സംരക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്-എഴുത്തുകാരിയായ അഡ്വ. രതീദേവിപറഞ്ഞു
പെണ്ണ് ആയതിന്റെ പേരില്‍ അത് നിരാകരിക്കാന്‍ അവകാശമില്ല. അത് മൗലികാവകാശ ലംഘനമാണ്. ആര്‍ത്തവം, അയിത്തം, അശുദ്ധി എന്നി വാക്കുകള്‍ സവര്‍ണ്ണ ഹൈന്ദവത ചുഷണത്തിനായി ഉപയോഗിച്ച വാക്കുകള്‍ ആണ്.
അതേ പോലെ തൊഴിലാളി വര്‍ഗം, ദളിത് വര്‍ഗ്ഗം, മുതലാളി വര്‍ഗം,സ്ത്രീവര്‍ഗ്ഗം എന്നി വിവേചനങ്ങള്‍ സമുഹത്തില്‍ നിലനില്‍ക്കുമ്പോള്‍ അയ്യപ്പനെ പോലെ കൊട്ടാരത്തിലെ പിഡനങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കാട്ടില്‍ സ്വാസ്ഥ്യം തേടിയ അയ്യപ്പന്‍ ഇതില്‍ ഒരു വര്‍ഗ്ഗത്തെ കാണണ്ട എന്ന് പറയുന്നത് നീതിയാണോ?
മോദി ഭരിക്കുമ്പോള്‍ ആര്‍.എസ്.എസും സംഘപരിവാറും വിശ്വാസിയുടെ കൂടെ നില്‍ക്കുമോ ഇന്ത്യന്‍ നിയമത്തെയും ഭരണഘടനയെയും തള്ളികളയുമോ..?
പുരുഷന്റെ ഇടങ്ങളില്‍ സ്ത്രീക്കും ജനാധിപത്യ അവകാശമാണ്ട്. ഇതു അര നൂറ്റാണ്ട കാത്തിരുന്നു കിട്ടിയ സന്തോഷ നിമിഷമാണ്. സതി, ശൈശവവിവാഹം എന്നിവ നിരോധിച്ചപോഴും ഞങ്ങള്‍ സ്ത്രീകള്‍ സന്തോഷിച്ചു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 ആക്കി ഉയര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ പാര്‍ലമേറ്റില്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അതിന് എതിരായി പ്രസംഗിച്ചു. 'പെണ്‍കുട്ടികളുടെ വിവാഹ പ്രായം അവള്‍ക്ക് ആര്‍ത്തവം സംഭവിക്കുമ്പോള്‍ ആണെന്ന്'
ഈ അവസരത്തില്‍ അതോര്‍ത്തു പോയി. ജസ്സിസ് ചന്ദ്രചുഡ് ചോദിക്കുന്നു 'അയ്യപ്പന്റെ ബ്രഹ്മചര്യം സ്ത്രീകളെ ഏല്‍പിക്കുന്നത് എന്തിന് എന്ന്''
ഞങ്ങള്‍ സ്ത്രീകള്‍ക്ക് നിങ്ങള്‍ പുരുഷന്‍മാരെ പ്രസവിക്കാമെങ്കില്‍ ഞാനും നീയും തമ്മില്‍ എന്ത് അകലം അയ്യപ്പ.

Comments.
JOTHISH PUTHANS
2018-09-28 22:38:05
ഒരിക്കൽ തെറ്റെന്ന് തോന്നുന്നത് പിന്നീട് ശരിയുമാകും
1829ൽ സതി നിരോധിക്കുമ്പോൾ അന്നുള്ള 90 ശതമാനം ഭക്തരും, 50 ശതമാനം സ്ത്രീകളും വിശ്വസിച്ചിരുന്നു അത് ദൈവീക ചടങ്ങാണെന്ന്...
1936 നവംബർ 12നു അവർണ്ണർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുമ്പോൾ 99 ശതമാനം സവർണരും അവർണനെ വിശ്വസിച്ചിപ്പിച്ചിരുന്നു അതു ദൈവനിന്ദയാണെന്നു...
1822-ൽ സ്വന്തം മാറിടം മറക്കുന്ന വേഷം ധരിച്ച് കൽക്കുളം ചന്തയിലൂടെ ഒരു ചാന്നാർ സ്ത്രീ നടന്നു വന്നപ്പോൾ മാറു മറക്കാത്ത മുഴുവൻ സ്ത്രീകളും പറഞ്ഞു അത് നിയമ വിരുദ്ധമാണെന്ന്...
1800 കളിൽ വസൂരിക്ക് വാക്സിൻ കണ്ടു പിടിച്ചപ്പോഴും നമ്മുടെ നാട്ടിലെ ഭക്തർ പറഞ്ഞു അത് അമ്മ (ദേവി ) കോപിച്ചതു കൊണ്ടുണ്ടാകുന്ന രോഗമാണ്...ചികിത്സ പാടില്ലെന്ന്...
ഭാരതത്തിന്റെ ശാസ്ത്രജന്മാർ ചന്ദ്രനിലിറങ്ങി കറങ്ങി പഠനം നടത്തുമ്പോഴും, ഇവിടെ ദുഷ്ടനായ ചൊവ്വ ദോഷം മൂലം നൂറു കണക്കിന് പെൺകുട്ടികളുടെ വിവാഹം മുടങ്ങുന്നു...
മനുഷ്യൻ തീയിടുന്നതാണ് മകര ജ്യോതി എന്ന് അറിഞ്ഞാലും പറഞ്ഞാലും ഒരുത്തനും വിശ്വസിക്കില്ലെന്ന് അഭിനയിക്കുന്ന നാടാണിത്...
വിശ്വാസമുള്ളവർ ആരായാലും... ആണായാലും, പെണ്ണായാലും, അവർക്കു പ്രാർത്ഥിക്കുവാൻ അവകാശം വേണം...മറ്റുള്ള നേടിയെടുത്ത അവകാശങ്ങൾ പോലെ.
വിദ്യാധരൻ
2018-09-28 15:36:10
എന്തെ ഈ പുലിരിക്കിത്ര ശോഭ
എന്തീ പറവകൾക്കിത്ര മോദം ?
ഒരു പക്ഷെ പറവകൾ സ്ത്രീകളാവാം
അവരുടെ കൂട്ടുകാർ പൂമാനരാകാം !
സ്വാതന്ത്ര്യ മധു നുകർന്നീടാനായ്
അവർ വാനിൽ ഉയർന്നു പറപ്പതാവാം !
സ്വാതന്ത്ര്യത്തിനായി നിൽക്കും സ്ത്രീത്വങ്ങളെ
നിങ്ങളോടൊപ്പം ഞങ്ങളുണ്ട്
ഞങ്ങടെ അമ്മമാർ മുത്തശ്ശിമാർ
ഞങ്ങടെ ഭാര്യമാർ സോദരിമാർ
ഞങ്ങടെ പ്രാണനാം പെൺമക്കളും
സ്ത്രീകളാണ് ഞങ്ങൾ ബഹുമാനിപ്പോരാ
ഇല്ല അവരുടെ സ്വാതന്ത്ര്യത്തെ
ഇല്ല ചവിട്ടി കുഴയ്ക്കാൻ വിട്ടിടില്ല
അവർ വെറും ലൈംഗികോപാധിയല്ല
അവരെ ഗണികമാരായി ഗണിച്ചിടേണ്ട
അവരെ ദർശിക്കും മാത്രതന്നെ
ശബരിമല ശാസ്താവിൻ മനം ഇളകിൽ
വേണ്ടാ ശാസ്താവിനെ വേണ്ട പിന്നെ
ഭക്തമാർക്കാണ് കാമവിഭ്രമമെന്നുവന്നാൽ
അതിനുള്ള ഉപാധി ഒന്ന് മാത്രം
വീട്ടിലെ ഭാര്യയുമായി നിങ്ങൾ
ഇണചേർന്ന് സസുഖം ഇരുന്നു കൊൾക
അല്ല നിങ്ങൾക്ക് പരസ്ത്രീ ഉന്നമെങ്കിൽ
പോകുക വേശ്യ തെരുവിലേക്ക്
സമയമായി ഉറക്കെ ചിന്തിച്ചാടാൻ
മുക്തമാക്കാൻ കാമ ചിന്തകളെ
ആത്മസംയമനം യോഗപിന്നെ
വ്യായാമം വായന ധ്യാന നിഷ്ഠ
ഇങ്ങനെ പലവിധ മാർഗ്ഗമുണ്ട്
ഇവിടെ വിരിഞ്ഞ പുതു പ്രഭാതത്തെ നാം
ആൺ പെൺ ചിന്ത വിട്ട് ആശ്ലേഷിച്ചിടാം
(ലേഖയ്ക്ക് അഭിനന്ദനം . കൂടുതൽ സ്ത്രീ എഴുത്തുകാർ മുന്നോട്ട് വന്ന് എഴുതുമെന്ന് പ്രതീക്ഷിക്കുന്നു )
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments