Image

കന്യാസ്ത്രീ സമരം വിജയിപ്പിക്കാന്‍ സഹായിച്ച ടി സി സുബ്രമണ്യനുമായി രതീദേവിയുടെ അഭിമുഖം

രതീദേവി Published on 28 September, 2018
കന്യാസ്ത്രീ  സമരം വിജയിപ്പിക്കാന്‍ സഹായിച്ച   ടി സി സുബ്രമണ്യനുമായി രതീദേവിയുടെ അഭിമുഖം
ചരിത്രം സൃഷ്ടിച്ച കന്യാസ്ത്രീകളുടെ സമരം ഐതിഹാസികമായ സമരം
ചരിത്രം സൃഷ്ടിച്ച കന്യാസ്ത്രീകളുടെ സമരം ഐതിഹാസികമാക്കി വിജയിപ്പിക്കാന്‍ സാധിച്ചതിന്റെ പിന്നിലെ പ്രധാന വ്യക്തിയായ ടി സി സുബ്രമണ്യനുമായി ഒരഭിമുഖം.


കൊച്ചിയില്‍ 20 വര്‍ഷത്തോളം ഒമേഗ എന്ന ഒരു പാരലല്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയി, ആയിരക്കണക്കിനു കുട്ടികളുടെ മാതൃകാ അധ്യാപകനായിരുന്നു ടി.സി സുബ്രമണ്യന്‍. ടി .സി യും ഞാനും കൊച്ചിയിലെ ചില ജനകിയ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. അടുത്തസമയത്ത് നടത്തിയ ജനകീയ ഇടപെടലുകളെ കുറിച്ച് പറഞ്ഞിട്ട് അഭിമുഖത്തിലേക്ക് കടക്കാം.

കഴിഞ്ഞ മെയ് 19 ന് രാത്രി 11 മണിക്ക് എനിക്ക് ഒരു ഫോണ്‍ കാള്‍ വന്നു അപ്പോള്‍ഞാന്‍ ചങ്ങനാശ്ശേരിയിലെ ഇടം ഫിലിം സൊസൈറ്റി തത്വമസി അവാര്‍ഡ് നേടിയ മേരി മഗ്ദലീനയുടെയും എന്റെയും  പെണ് സുവിശേഷം' എന്ന കൃതിയുടെ ചര്‍ച്ചയിലും അനുമോദന ചടങ്ങിലും പങ്കെടുത്തു മടങ്ങി താമരക്കുളത്തേക്ക് മടങ്ങി വരുന്ന വഴി ആയിരുന്നു.

ടി.സി സുബ്രമണ്യനാണ് വിളിക്കുന്നത് ''താങ്കള്‍ നാട്ടില്‍ ഉണ്ടല്ലോ ആയതിനാല്‍ അടിയന്തിരമായി ഒരു വിഷയത്തില്‍ ഇടപെടണം. അഡി ഷണല്‍ എസ് ഐ നാസര്‍ 16 വയസുള്ള ഒരു പെണ്‍കുട്ടികുട്ടിയെ ലൈംഗികമായി പിഡിപ്പിക്കാന്‍ ശ്രമിച്ചു, ഒരു മാസമായിട്ടും ഇതു വരെ അറസ്റ്റുചെയിതിട്ടില്ല. കേരളത്തിലെ ഒരു വനിതാ സംഘടനയോ വനിതാ നേതാക്കളോ ഇതു വരെ ഇതില്‍ ഇടപെട്ടിട്ടില്ല കാരണം പ്രതി പോലീസ് ആണല്ലോ.
കുട്ടിയുടെ വീട്ടില്‍ കയറി വധശ്രമം വരെ ഉണ്ടായി. ഉടന്‍ നാസറിനെ അറസ്റ്റ് ചെയ്യണം. നടപടി ഉണ്ടാക്കണം''

ഞാന്‍ മറുപടിപറഞ്ഞു 'ടി.സി ഞാന്‍ നേരം വെളുത്തു കഴിയുമ്പോള്‍ ഷിക്കാഗോയിലേക്ക് പോകുകയാണ്. ആകെ പത്ത് ദിവസമേ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ. കുടാതെ യാത്രക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോള്‍  എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാല്‍ യാത്ര മുടങ്ങും കുറെ ദിവസമിവിടെ ഉണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു'

വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നു. കഴിയുന്നില്ല. ആ പെണ്‍കുട്ടിയെക്കുറിച്ചോര്‍ത്തു. അപ്പോള്‍ തന്നെ ടി.സിയെ മടക്കി വിളിച്ചിട്ട് പറഞ്ഞു. 5 മണിക് ആണ് ഫ്‌ലൈറ്റ്. 12 മണിക് മുമ്പ് വീട്ടില്‍ നിന്നും പുറപ്പെടാന്‍ നിനച്ചതാണ് അതിരാവിലെ വീട്ടില്‍ നിന്നും തിരിക്കാം. ഏതായാലും പ്രസ് കോണ്‍ഫ്രന്‍സിനുള്ള ഏര്‍പ്പാട് ചെയിതു. ഉജ്വലമായി പ്രസ് കോണ്‍ഫ്രന്‍സ് നടന്നു. കൊച്ചി ചെറുകിട വ്യാപാര സമതിയുടെ സെക്രട്ടറി ഷാജഹാന്‍ അബ്ദുഖദര്‍, മനുഷ്യാവകാശ പ്രവര്‍ത്തക സുജഭാരതി, ടി.സി സുബ്രമണ്യന്‍ എന്നിവര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു.

പിന്നിട് പരാതി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കൊടുത്തു. ഞാന്‍ ഷിക്കാഗോയില്‍ എത്തും മുന്‍പ് നാസറിനെ അറസ്റ്റ്‌ചെയ്തു.

ഒരു മാസത്തിനു ശേഷം ജൂലൈ 17 നു നാട്ടില്‍ എത്തിയപോള്‍ ടി.സി കൂടെ പ്രീത ഷാജിയുടെ (2 ലക്ഷം രൂപ വായ്പ ക്ക് 3 കോടി രൂപ കൊള്ള പലിശ ഇട്ട ബാങ്കിനു എതിരെ നടത്തിയ സമരം) ഉപവാസത്തിന് ആശംസ പ്രംസംഗം നടത്തുവാന്‍ പോയിരുന്നു. അവിടെയും ടി.സിയുടെ സജിവ സാനിദ്ധ്യം ഉണ്ടായിരുന്നു

കന്യാസ്ത്രീകളുടെ സമരം വിജയിപ്പിക്കാന്‍ രാപകല്‍ വിശ്രമമില്ലാതെ ടി.സി സുബ്രഹ്മണ്യന്‍ നടത്തിയ അധ്വാനത്തെ കുറിച്ച് ഷാജഹാന്‍ അബ്ദുള്‍ഖാദര്‍എഴുതിയ ഒരു പോസ്റ്റ് ഇന്നലെ ഞാന്‍ വായിച്ചിരുന്നു.

അനുബന്ധമായി ഒരു കാര്യം കൂടി കുറിക്കട്ടെ. ഇവര്‍ മാത്രമല്ല എല്ലാ ജിലയിലുമുള്ള മനുഷ്യാവാകാശ പ്രവര്‍ത്തകരുമായി ഇപ്പോഴും എനിക്ക് നല്ല അടുപ്പമുണ്ട്. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാറുമുണ്ട്. 1998ല്‍ മനുഷ്യാവകാശ ഏകോപനസമിതിയുടെ പ്രസിഡണ്ട് ഞാനും സെക്രട്ടറി മുകുന്ദന്‍ മേനോനുമായിരുന്നു.

കഴിഞ്ഞ 20 ല്‍ പരംവര്‍ഷമായി കൊച്ചിയിലെ എല്ലാ ജനകിയ ഇടപെടലുകിലും സജീവ സാന്നിധ്യമാണ് ടി.സി സുബ്രമണ്യന്‍. കൊതുക് വിരുദ്ധ സമരം, കേള്‍ക്കുമ്പോള്‍ രസമുള്ള ആ ഇടപെടലുകളെകുറിച്ച് അഭിമുഖത്തില്‍പരാമര്‍ശികുണ്ട്. കുടാതെ ടി.സി നല്ലൊരു വായനക്കാരനും നല്ല ഒരു നാടകകൃത്തു കൂടിയാണ്.

1984-ല്‍ കേരള സാഹിത്യ അക്കാദമി യുവജനങ്ങള്‍ക്കായി നടത്തിയ സാഹിത്യ മത്സരത്തില്‍ നിരൂപണത്തിന്‍ആനന്ദിന്റ പ്രശസ്തവും ഗഹനവുമായ അഭയാര്‍ത്ഥികളെപ്പറ്റി എഴുതിയ ലേഖനത്തിന് സാഹിത്യഅക്കാദമി അവാര്‍ഡ്നേടി. ഈ നോവലിനായിരുന്ന ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്.

തുടക്കം മുതല്‍ ടി.സി സുബ്രഹ്മണ്യന്റെഇടപെടല്‍ കന്യാസ്ത്രീകളുടെ സമരത്തില്‍എങ്ങനെ ആയിരുന്നു. അദേഹം വിശദീകരിക്കുന്നു
സെപ്തംബര്‍ -8 എറണാകുളം വഞ്ചി സ്‌ക്വയര്‍ എന്ന കൊച്ചി കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച സമരത്തിന് തുടക്കം കുറിച്ചു. 50പേര്‍ക്ക് ഇരിക്കാവുന്ന ഒരു ചെറിയ ഷാമിയാന പന്തലില്‍ ആരംഭിച്ച സമരത്തില്‍ ഉല്‍ഘാടന സമയം പങ്കെടുത്തത് 22 പേര്‍

അദ്ധ്യക്ഷപ്രസംഗത്തെ തുടര്‍ന്ന് ടി.സി സുബ്രമണ്യന്‍ കാനോന്‍ നിയമത്തിന്റെ നിയന്ത്രണങ്ങള്‍ ചര്‍ച്ച് ആക്ട് നടപ്പാക്കേണ്ടേതിന്റെ ആവശ്യകത.ക്രൈസ്തവ സഭയില്‍ സഭാംഗങ്ങളായ വിശ്വാസികള്‍ക്ക് യാതൊരു അധികാരവും നല്‍കാതെ അവരുടെ സ്വത്തും സ്വാതന്ത്ര്യവും സഭ ഹനിക്കുന്നതിനെ കുറിച്ചും കാല്‍ നൂറ്റാണ്ടു് പിന്നിട്ടിട്ടും സിസ്റ്റര്‍ അഭയയുടെ കൊലയാളികള്‍ സുരക്ഷിതരായി സഭയെ നിയന്ത്രിച്ച് തങ്ങളുടെ അധികാരം സംരക്ഷിച്ച് അടിമകളെ പോലെ കഴിയുന്ന 36000 കന്യാസ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതിനേക്കറിച്ചും ബിഷപ്പിനാല്‍ പീഢിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി ഉറപ്പാക്കാന്‍ സമരവുമായി മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചം പ്രസംഗിച്ചു.

ഉപവാസം ആരംഭിച്ചതിന് പിന്നാലെഗുണ്ടകള്‍ സമരപ്പന്തലില്‍ പ്രശ്‌നണള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. പോലീസിനെക്കൊണ്ടു യോഗം കലക്കികളെ നീക്കം ചെയ്യിക്കുന്നു. ഈ സംഭവം കാരണം വൈകീട്ട് 5 മണിക്ക് ഉപവാസം അവസാനിപ്പിക്കാന്‍ ചെയര്‍മാന്‍ ഫെലിക്‌സ് പുല്ലൂടന്‍ ആവശ്യപ്പെടുന്നു.

ഈ സമരം ഉപവാസത്തില്‍ നിന്ന് അനിശ്ചിതകാല നിരാഹാരമായി മാറ്റണമെന്നും ജനങ്ങള്‍ ഈ സമരത്തോടൊപ്പമുണ്ടാകും ഈ സമരം വിജയിക്കേണ്ടതു കന്യാസ്ത്രീകളേക്കാള്‍ ഉപരി സ്ത്രീത്വത്തിന് അനിവാര്യമാണെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഗുണ്ടകള്‍ ആക്രമിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സുരക്ഷാ പ്രശ്‌നമുണ്ടെന്നും പോലീസ് സഭയുടെ പക്ഷത്തായിരിക്കും അതിനാല്‍ സമരം അവസാനിപ്പിക്കാം എന്ന് പറയുന്നു.

സുരക്ഷാ പ്രശ്‌നങ്ങള്‍ നോക്കേണ്ടതില്ല എന്ന് ഞാന്‍ മറുപടി നല്‍കിയപ്പോള്‍ അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ എന്ന് ഫെലിക്‌സ്. അവരുടെ സുരക്ഷ പാര്‍ട്ടി ഏറ്റെടുക്കുന്നു എന്നും പന്തലിലും പുറത്തും പാര്‍ട്ടി സഖാക്കള്‍ കാവലുണ്ടാകും എന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ഉപവാസം അനിശ്ചിതകാല നിരാഹാര സമരമാക്കി മാറ്റുന്നു.

അതു് 14 ദിവസം അനുസ്യൂതമായി തുടര്‍ന്ന് വിജയ പര്യവസാനത്തിലേക്ക്. സമരപ്പന്തലില്‍ നിന്ന് കത്തിച്ച മെഴുക് തിരിയുമായി കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ അരമനക്ക് മുന്നിലേക്ക് പ്രകടനം നടന്നി അരമനയ്ക്ക് മുന്നില്‍ അഞ്ച് മിനിറ്റ് മുദ്രാവാക്യം വിളി. തുടര്‍ന്ന് സമരപ്പന്തലിലേക്ക് രണ്ടാം ദിനത്തില്‍ ജനപങ്കാളിത്തം വര്‍ദ്ധിക്കുന്നു, മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ സമരം കേരള ജനതയുടേതായി മാറുന്നുംഈ മൂന്നു് ദിനരാത്രങ്ങളില്‍ ഞങ്ങള്‍ സമരവേദി സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രത വേദിക്ക് സംരക്ഷിക്കാന്‍ നിതാന്ത ജാഗ്രതയോടെ നിഴല്‍ പോലെ കാവലിരിക്കുന്നു.

പി.സി ജോര്‍ജ് കന്യാസ്ത്രീകളെ അപഹസിച്ച് പരസ്യമായി രംഗത്തു വരുന്നു. ചെരുപ്പിനും ചൂലുകൊണ്ടടിച്ചം ജോര്‍ജ്ജിന്റെ കോലം കത്തിച്ചതോടെ സമരം അഗ്നിയായ് കത്തിപ്പടര്‍ന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐകൃദാര്‍ഢ്യവുമായ് സംഘടനകളും വിശ്വാസികളും പന്തലിലേക്ക് ഒഴുകിയെത്തുന്നു. സമരം സേവ്' അവര്‍ സിസ്റ്റേര്‍സ് എന്ന സംഘടനയ്ക്ക് രൂപം നല്‍കുന്നു. ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി കണ്‍വീനറായും ഫെലിക്‌സ് പുല്ലൂടന്‍ ചെയര്‍മാനായും സമരസമിതി പുനസംഘടിപ്പിക്കപ്പെടുന്നു.

കന്യാസ്ത്രീകളുടെ ഉറച്ച നിലപാടും സാന്നിദ്ധ്യവും സമരത്തെ കരുത്തുറ്റതാക്കി. റമ്പാന്‍, പാതിരിമാര്‍, കന്യാ സ്ത്രീകള്‍ എന്നിവര്‍ പിന്തുണയര്‍പ്പിച്ച് സമരവേദിയില്‍. റിട്ട ജസ്റ്റീസ് കമാല്‍ പാഷ സമരപ്പന്തലിലെത്തി നിയമ വശങ്ങള്‍ ചൂണ്ടിക്കാട്ടി നടത്തിയ വിശദീകരണത്തോടെ സമരത്തിന്റെ ഗരിമ ലോകത്തിന് മുമ്പാകെ സ്വീകാര്യമാകുന്നു.

പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പന്തലിന് ചുറ്റും സ്ഥാപിച്ച ബോര്‍സുകളിലെ മുദ്രാവാക്യം സമരസമിതിയും ജനങ്ങളും ഏറ്റെടുക്കുന്നു

പന്തം കൊളുത്തി പ്രകടനങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍, നാടകം, നാടന്‍പാട്ട്, നാടകിന്റെ പിന്തുണ അങ്ങിനെ ഒരു സാംസ്‌കാരിക ധാരയായ സമരം മുന്നോട്ട്. അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഐ.ജി ഓഫീസ് മാര്‍ച്ച്. സമരത്തിന്റെ ഉള്‍ത്തുടിപ്പുകളറിഞ്ഞു് വേദിയെ അനശ്വരമാക്കിയ ചിത്രങ്ങള്‍, ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള അനുഭാവ സമരങ്ങള്‍ തുടങ്ങിയ നിരന്തര പ്രക്ഷോഭം സര്‍ക്കാറിനെപ്രതിസന്ധിയിലാക്കിയ ഘട്ടത്തില്‍ പ്രാങ്കോ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നു.

സമരത്തിന്റെ പിന്നണിയിലും മുന്നില്‍ നിന്നും സമരം മെനയുന്നതില്‍ ടി.സി വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. ഉപവാസ സമരത്തില്‍ അവസാനിക്കുമായിരുന്ന സമരത്തെ മുന്നോട്ട് കൊണ്ടു് പോകുന്നതിനു തുടക്കം കുറിച്ചത് അതിന് മുന്നേ ആലഞ്ചേരിയുടെ ഭുമി കുംഭകോണവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചിന് മുമ്പു് എന്ന വിളിച്ച് ആവശ്യമായ സഹായം (സുരക്ഷിതത്വം) ചെയ്തു കൊടുക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടതു പ്രകാരം സമരത്തില്‍ പങ്കെടുത്ത 12 പേര്‍ക്ക് പിന്തുണയുമായി ബിഷപ്പ് ഹൗസിന് മുന്നില്‍ എത്തിയിരുന്നു.

അതിനെതിരെ വിശ്വാസികളുടെ പ്രകോപനപരമായ പ്രകടനം ഉള്ളതിനാല്‍ സുരക്ഷ വളരെ പ്രധാനമായിരുന്നു. പോലീസ് വിശ്വാസികള്‍ എന്ന പേരില്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകള്‍ക്കൊപ്പമായിരിക്കും എന്ന് അന്ന് പോലീസ് ഇടപെടല്‍ പഠിപ്പിച്ചു. ആര്‍.എസ്.എസ്. നേതാവായ രാഹുല്‍ ഈശ്വറാണ് ആലഞ്ചേരി വിശ്വാസ പക്ഷത്തിന് വേണ്ടി പ്രസംഗിക്കാനെത്തിയത്. നൂറു പേരില്‍ താഴെയുള്ള കൂലിക്കാരായ വിശ്വാസ പക്ഷത്തിന്റെ ദൈന്യത ഞായറാഴച ആയിട്ടു പോലും നൂറ്റ് കടക്കാതിരുന്നതില്‍ നിന്ന് ഞാന്‍ ഒരു കാര്യം മനസ്സിലാക്കി

വിമോചന സമരത്തില്‍ നിന്ന് ക്രിസ്തുമത വിശ്വാസികള്‍ യാഥാര്‍ത്ഥ്യത്തിലെത്തിയിരിക്കുന്നു. അതില്‍ നിന്ന് ലഭിച്ച ഊര്‍ജ്മാണ് ഒരു രണ്ടാം നവോത്ഥാന സമരത്തിന് വഴിതെളിയുന്നു എന്ന് ഞാന്‍ വിലയിരുത്തിയത് അന്നത്തെ 12 പേരാണ് ഈ സ്ത്രീസമരത്തിന്റെ ചാലകശക്തി.

ഇപ്പന്‍ സാര്‍, ഭാര്യ അലോഷ്യ ടീച്ചര്‍, മകള്‍ ഇന്ദുലേഖയടങ്ങിയ കുടുംബം ഈ ചരിത്രത്തിന്റെ അനിഷേദ്ധ്യ ഭാഗമായി.

മുന്‍കാലങ്ങളില്‍ടി.സി പങ്കെടുത്തു വിജയിച്ച ജനകിയ സമരങ്ങളെ ഒന്ന് പ്രതിപാദിക്കാമോ.?

1982-ല്‍ വിദ്യാര്‍ത്ഥിയായിരിക്കേ വൈപ്പിന്‍ കരയില്‍ നടന്ന വിഷമദ്യ ദുരന്തത്തില്‍ 76 പേര്‍ മരണമടഞ്ഞു. ചാരായ ഷാപ്പുകള്‍ക്ക് തീയിട്ടു കൊണ്ടു് അന്നാരംഭിച്ച സമരത്തിന്റെ നൈതികതയും അനുഭവ പാഠങ്ങളും ജീവിതത്തെ സമര വഴികളിലൂടെ മുന്നേറാന്‍ പ്രേരണ നല്‍കി .മുരിക്കംപാടം എന്ന പ്രദേശത്ത് നിന്നും 5 യുവാക്കള്‍ തുടങ്ങുന്ന പ്രകടനം ഞാറക്കല്‍ എത്തുമ്പോള്‍ നായരമ്പലത്തു നിന്നും ആരംഭിച്ച പ്രകടനവുമായി സന്ധിക്കുമ്പോള്‍ ആയിരങ്ങളുടെ പ്രവാഹമായി മാറും. നീതിക്കായുള്ള ജനങ്ങളുടെ അലര്‍ച്ചകളായിരുന്നു വിഷമദ്യ വിരുദ്ധ സമരം. പാടം കൊയ്യല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ലാത്തി ചാര്‍ജ് അനിശ്ചിത കാല നിരാഹാരം...ഒടുവില്‍ സമരം വിജയിക്കും അബ്കാരി കോണ്‍ട്രാക്ടര്‍മാരായ കൊച്ചഗസ്തിയും, വിജയനും ജയിലില്‍ കിടന്ന് മരിച്ചു.

പിന്നീടു് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് അടക്കം കൊല്ലി എന്നറിയപ്പെടുന്ന പേഴ്‌സീന്‍ നെറ്റ് ഉപയോഗിച്ചുള്ള പേഴ്‌സീന്‍ ബോട്ടിന്റെ മത്സ്യ കശാപ്പിനെതിരായ നിരന്തര സമരം. മണ്‍സൂണ്‍കാല ട്രോംളിംഗ് നിരോധനം നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി

നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട 24 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യവും ചിലയിടത്ത് രണ്ട് കിലോമീറ്ററോ ഒരു കിലോമീറ്ററോ വീതിയുമുള്ള വൈപ്പിന്‍ ഐലന്റിന്റെ എക്കാലത്തേയും പ്രശ്‌നം കുടിവെള്ളത്തിന്റേതായിരുന്നു. നിത്യഹരിത നായകന്‍ പ്രേം നസീര്‍ വൈപ്പിന്‍ കരയില്‍ മാലിപ്പുറത്ത് തന്റെ രാഷ്ട്രീയ രംഗ പ്രവേശനത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ച മാലിപ്പുറം വെളിമൈതാനിയിലേക്ക് 500 പേരടങ്ങുന്ന ദരിദ്രരായ മത്സ്യത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവരടങ്ങുന്ന ജനക്കൂട്ടത്തിന്റെ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നല്‍കിക്കൊണ്ടായിരുന്നു കുടിവെള്ള സമരത്തിന് തുടക്കം കുറിച്ചത്.

ചാപ്പ കടപ്പുറത്തെ ജനങ്ങള്‍ക്കു് കുടിവെള്ളം ലഭ്യമല്ലാത്തതിനായിരുന്നു സമരം.. ഇതേ തുടര്‍ന്ന് ടാങ്കര്‍ ലോറിക്ക് അവിടെ ജല വിതരണം നടത്തി..

ഏറ്റവും രസകരവും ജനങ്ങള്‍ പരിഹാസപൂര്‍വ്വം അത്ഭുതപ്പടുകയും ചെയ്യുന്ന സമരമാണ് കൊതുക് സമരം.വൈപ്പിന്‍ കര പോര്‍ച്ച്ഗീസ് ഭരണകാലത്തു് ശാസ്ത്രീയമായ് കായലുകളുമായ് ബന്ധിപ്പിച്ച് മനുഷ്യനിര്‍മ്മിതവും പ്രകൃതിദത്തവുമായ നിരവധി തോടുകളുണ്ടായിരുന്നു. ശരിയായ നീര്‍വാഴ്ചക്കും വേലിയേറ്റ വേലിയിറക്കങ്ങളും ശാസ്ത്രീയമായിരുന്നു. 1980 കളില്‍ വടക്കോട്ട് മാലിപ്പുറം വരെ എത്തി കിഴക്കോട്ട് സഞ്ചരിച്ച് കൊച്ചിക്കായലുമായ് ചേര്‍ന്ന് ചംക്രമണം നടത്തുന്ന പൊയില്‍ എന്ന് വിശേഷിപ്പിക്കുന്ന അഴിമുഖത്ത് നിന്നുള്ള കൈവഴിയില്‍ പുതുവൈപ്പില്‍ വച്ച് പാലം നിര്‍മ്മിക്കുന്നതിന് ഇരുവശത്തും ബണ്ട് നിര്‍മ്മിക്കും. രണ്ടു വശത്തും സംരക്ഷണ ചിറകെട്ടി വെള്ളത്തിന് നീരൊഴുക്ക് തടഞ്ഞ് പാലം പണി ആരംഭിച്ചതോടെ വെള്ളം ദുഷിച്ച് വൈപ്പിന്‍ കരയുടെ തെക്കന്‍ മേഖലയില്‍ നിര്‍വ്വചിക്കാര്‍ കഴിയാത്ത വിധം കൊതുക് ശല്യമായി. കൈവീശിയാല്‍ ആയിരം കൊതുക് കൈപ്പിടിയിലാകം.

അതിനെതിരെ നടത്തിയ സമരം എളങ്കുന്നപ്പുഴ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും റോഡില്‍ പായ വിരിച്ച് കിടന്ന് കൊണ്ടു് കൊതുകിനെതിരായി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ബന്ദ് ചരിത്രത്തില്‍ ആദ്യത്തേതാകും. അതിനെ തുടര്‍ന്ന്ജി. സി.ഡി.എചെയര്‍മാന്‍ അദ്ധ്യക്ഷനായി ഒന്ദ ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചു. കൊതുകിന്റെ ആവാസ കേന്ദ്രമൊരുക്കുന്ന സ്‌പോഞ്ച് പോലുള്ള ഈര്‍പ്പം നിലനില്‍ക്കുന്ന പ്രതലം ഒരുക്കുന്ന ആണ്‍ കൊതുകിന്റെ ഭക്ഷണം കൂടിയായ ചുള്ളി എന്ന സസ്യം നിറഞ്ഞു നിന്നിരുന്ന ചതുപ്പിലെ ഈ പ്രകൃതിദത്ത സസ്യത്തെനീക്കാന്‍ കളനാശിനി അടിക്കാം അല്ലെങ്കില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച് രാസകീടനാശിനി തളിച്ച് കൊതുകിനെ നശിപ്പിക്കാം എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വച്ചു.

ജനങ്ങളെ പുറത്ത് നിര്‍ത്തി കീടനാശിനി പ്രയോഗത്തെ പ്രതിരോധിക്കും എന്ന എന്റെ തീരുമാനത്തിന് മുന്നില്‍ ആ നിര്‍ദ്ദേശം പിന്‍വലിച്ചു. കളനാശിനി ഒരു മീറ്റര്‍ സ്‌ക്വയ്‌റില്‍ പരീക്ഷിക്കാന്‍ അനുവദിച്ചു. പ്രയോഗിച്ച സ്ഥലത്തു് ഒരു പുല്ല പോലും അവശേഷിക്കാതെ ഉണണ്ടിപ്പോയതിനാല്‍ പ്രകൃതിയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കും എന്നതിനാല്‍ അത്യം തുടരാന്‍ അനുവദിച്ചില്ല..

പാലം നിര്‍മാണം പൂര്‍ത്തീകരിച്ച് നീരൊഴുക്ക് പുനരാരംഭിച്ചതോടെ ഒരുപരിധി വരെ കൊതുക് ശല്യം പരിഹരിച്ചെങ്കിലും വേനല്‍ രൂക്ഷമാകുന്ന ഘട്ടത്തില്‍ കൊതുക് ശല്ലം അസഹനീയമാണ്. സമുദ്രനിരപ്പിലുള്ള കൊച്ചിയില്‍ പ്രത്യേകിച്ച് ഉപ്പുവെള്ളം കയറിയിറങ്ങുന്ന ഓടകള്‍ ഉള്ളിടത്ത് കൊതുക് ഉണ്ടാകാന്‍ പാടില്ല എന്നാണ് ശാസത്രം

രോഗവാഹിയായ ക്യൂ ലക്‌സ് വിഭാഗത്തില്‍പ്പെടുന്നതുള്‍പ്പെടെ നാലുതരം കൊതുകുകള്‍ ഉള്ള കൊച്ചിയില്‍ പ്രതിദിനം കൊതുകു ്‌സംഹാരികള്‍ക്കായ് കോടികള്‍ ചിലവഴിക്കുന്നു. അതിനാല്‍ ശാസ്ത്രീയമായി കൊതുക് നിവാരണം നടത്താന്‍ ജനപ്രതിനിധികള്‍ അനുവദിക്കില്ല. 40% ഉപ്പില്‍ വളരുന്ന കൊതുകുകളായി കൊച്ചിയിലെ കൊളയ് പ്രകൃതിയില്‍ നിന്ന് അതിജീവനം നേടിയിരിക്കുന്നു. അതിനേക്കാള്‍ കൂടിയ അളവില്‍ വെള്ളത്തില്‍ ഉപ്പ് കലക്കി നീരൊഴുക്ക് സൃഷ്ടിയാല്‍ പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ കൊച്ചിയെയും പരിസര പ്രദേശങ്ങളേയും കൊതുക് വിമുക്തമാക്കാം.

ഫെറി 'ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരായ ജനകീയ സമരങ്ങള്‍

എന്‍ഡോസള്‍ഫാന്‍ ഉപ്പാദനം നടത്തിയിരുന്ന എച്ച് ഐല്‍ എല്‍. കമ്പനിക്ക് മുന്നില്‍ 76 ദിവസം നടത്തിയ അനിശ്ചിതകാല റിലേ നിരാഹാര സമരം, ഒ.സി സംഭരണിക്കെതിരായ സമരം, മയക്ക്മരുന്ന് ലഹരിക്കെതിരായ സമരം, ഏഴു വയസ്സുകാരിയെ- ലൈംഗീകമായി പീഡിപ്പിച്ചവനെ ജനകീയ വിചാരണക്ക് വിധേയമാക്കിയ സമരം

പൊക്കാളി പാടങ്ങള്‍ വര്‍ഷക്കെട്ടുകളാക്കിതരിശിടുന്നതിന് എതിരായ സമരം, വൈപ്പിന്‍ കരയുടെ തീരമേഖലകള്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് സ്വന്തമാക്കുന്നതിന് ബോട്ടു് ജെട്ടി ഫീസ് 1450 ല്‍ നിന്ന് ഒരുലക്ഷത്തി പന്ത്രണ്ടായിരം ആക്കി വര്‍ദ്ധിപ്പിച്ച കൊച്ചിന്‍ പോര്‍ട്ടിന്റെ മാഫിയാവല്‍ക്കരണത്തിനെതിരായി നടത്തി വിജയം കണ്ട സമരം, ചുഴലിക്കാറ്റില്‍ തകര്‍ന്ന 34 വീടുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി നടത്തിയ സമരം പെലാജിക്മത്സ്യ ബന്ധനത്തിനെതിരായി നടത്തിയ പ്രക്ഷോഭം. ഇങ്ങിനെ എണ്ണിയാല്‍ തീരാത്ത സമരമാണ് ജീവിതം ജീവിതം അതിജീവ ത്തിന്റെ സമരം തന്നെ..

ഷിക്കാഗോയില്‍ഇരുന്നുകൊണ്ട് വിഡിയോ സംഭാഷണത്തിലൂടെകന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തവരോടെ സംവദിക്കാന്‍ എനിക്ക് കഴിഞ്ഞതും ടി.സി മുഖേനയാണ് .പുറംലോകത്തിന്റെ നിത്യജീവിതവുമായി യാതൊരു പരിചയവുമില്ലാത്ത ആ കന്യാസ്ത്രീകള്‍ക്ക് നിരാഹാരം കിടക്കാന്‍ സ്വന്തം ഓഫീസില്‍ നിന്നും കട്ടിലുകള്‍ കൊണ്ട് കൊടുത്തു. സ്വന്തം പോക്കറ്റിലെ പണം ചിലവാക്കി നീതിയുക്തവും സത്യസന്ധവുമായി മനുഷ്യനെയും പ്രകൃതിയെയും പരിപാലിക്കുവാന്‍ ജീവിതം സമര്‍പ്പിക്കപെട്ട ടി.സി സുബ്രഹ്മണ്യന്‍ എന്ന ഈ പച്ചയായ മനുഷ്യനാണ്ചരിത്രം സൃഷ്ടിച്ച കന്യാസ്ത്രീകളുടെ സമരം ഐതിഹാസികമാക്കി വിജയിപ്പിക്കാന്‍ രാപകല്‍ അവര്‍ക്ക് കുട്ടായി ഒരു സഹോദരന്റെ കരുതലോടെ കാവലിരുന്നത്.

ആ കരുതലിന് സാംസ്‌കാരിക കേരളത്തിന്റെ പ്രബുദ്ധത താങ്കളോട് എന്നും കടപെട്ടിരിക്കുന്നു.
കന്യാസ്ത്രീ  സമരം വിജയിപ്പിക്കാന്‍ സഹായിച്ച   ടി സി സുബ്രമണ്യനുമായി രതീദേവിയുടെ അഭിമുഖം കന്യാസ്ത്രീ  സമരം വിജയിപ്പിക്കാന്‍ സഹായിച്ച   ടി സി സുബ്രമണ്യനുമായി രതീദേവിയുടെ അഭിമുഖം കന്യാസ്ത്രീ  സമരം വിജയിപ്പിക്കാന്‍ സഹായിച്ച   ടി സി സുബ്രമണ്യനുമായി രതീദേവിയുടെ അഭിമുഖം കന്യാസ്ത്രീ  സമരം വിജയിപ്പിക്കാന്‍ സഹായിച്ച   ടി സി സുബ്രമണ്യനുമായി രതീദേവിയുടെ അഭിമുഖം
Join WhatsApp News
Shajahan abdulkhadar 2018-09-29 12:35:29
അഭിവാദ്യങ്ങൾ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക