Image

പി.സി.എന്‍.എ.കെ ഭാരവാഹികളുടെ യോഗം 6 ന്

കുര്യന്‍ സഖറിയ (നാഷണല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 28 September, 2018
പി.സി.എന്‍.എ.കെ ഭാരവാഹികളുടെ യോഗം 6 ന്
ഫ്‌ളോറിഡ: 2019 ജൂലൈ 4 മുതല്‍ 7 വരെ മയാമി എയര്‍പോര്‍ട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളുടെയും സംസ്ഥാന പ്രതിനിധികളുടെയും യോഗം ഒക്ടോബര്‍ 6 ന് ശനിയാഴ്ച രാവിലെ 9.30ന് ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടലില്‍ വെച്ച് നടത്തപ്പെടും.

ഉച്ചകഴിഞ് 2 മണിക്ക് ലോക്കല്‍ ഭാരവാഹികളുടെ യോഗവും ഉണ്ടായിരിക്കുമെന്ന് നാഷണല്‍ കണ്‍വീനര്‍ റവ. കെ.സി.ജോണ്‍ അറിയിച്ചു.

പാസ്റ്റര്‍ കെ.സി.ജോണ്‍ ഫ്‌ളോറിഡ (നാഷണല്‍ കണ്‍വീനര്‍), വിജു തോമസ് ഡാളസ് (നാഷണല്‍ സെക്രട്ടറി), ബിജു ജോര്‍ജ്ജ് കാനഡ, (നാഷണല്‍ ട്രഷറര്‍), ഇവാ. ഫ്രാങ്ക്‌ളിന്‍ ഏബ്രഹാം ഒര്‍ലാന്റോ (നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ അനു ചാക്കോ (ലേഡീസ് കോര്‍ഡിനേറ്റര്‍) എന്നിവരടങ്ങുന്ന ഭരണ സമിതിയാണ് 2019 ലെ മയാമി കോണ്‍ഫറന്‍സിനു നേതൃത്വം നല്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക