Image

ഓര്‍മ്മയുടെ നന്മമരം പദ്ധതി ഉത്ഘാടനം ചെയ്തു

നിബു വെള്ളവന്താനം Published on 28 September, 2018
ഓര്‍മ്മയുടെ നന്മമരം പദ്ധതി ഉത്ഘാടനം ചെയ്തു
ഫ്‌ളോറിഡ: കേരളത്തിലുണ്ടായ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപൊക്കത്തില്‍ അകപ്പെട്ടവര്‍ക്ക് ആശ്വസമേകാനായി ഒര്‍ലാന്റോ ഓര്‍മ്മ മലയാളി അസോസിയേഷന്‍ രംഗത്ത്.

മാതാപിതാക്കള്‍ നഷ്ടപ്പെട്ട് വൃദ്ധരായ അപ്പൂപ്പന്റേയും അമ്മൂമ്മയുടെയും സംരക്ഷണയില്‍ കഴിയുന്ന എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീട് പുനര്‍നിര്‍മ്മിക്കുന്നതിനും, ഹൈസ്കൂള്‍ വരെ ഇവരുടെ വിദ്യാഭ്യാസം നടത്തുന്നതിനുമായി "ഓര്‍മ്മ" മലയാളി അസോസിയേഷന്റെ നന്മ്മരം" എന്ന പേരില്‍ ഒരു പദ്ധതി കുട്ടനാട്ടില്‍ നടപ്പാക്കുന്നു.

പദ്ധതിയുടെ പ്രവര്‍ത്തനോല്‍ഘാടനം ഡോ അഗസ്റ്റിന്‍ ജോസഫില്‍ നിന്നും ആദ്യ ചെക്ക് സ്വീകരിച്ചുകൊണ്ട് ഒര്‍ലാന്റോ "ഓര്‍മ്മ " അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി സാബു നിര്‍വഹിച്ചു. തദവസരത്തില്‍ ഓര്‍മ്മയുടെ സെക്രട്ടറി ജിജോ ചിറയില്‍ , വൈസ് പ്രസിഡന്റ് ബാബു ചിയേഴത് , ഫൊക്കാന നാഷണല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ രാജീവ് വി കുമാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഈ പദ്ധതിയുടെ വിജയത്തിലേക്കായി ഏവരുടെയും സഹായസഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക