Image

20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിനെ ഫിലാഡെല്‍ഫിയയില്‍ ഉജ്വ ല തുട ക്കം

സന്തോഷ് ഏബ്രഹാം Published on 29 September, 2018
20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിനെ  ഫിലാഡെല്‍ഫിയയില്‍  ഉജ്വ ല തുട ക്കം
ഫിലാഡല്‍ഫിയ: ബുദ്ധിയുടെ വികാസത്തിനും, മാനസിക ഉല്ലാസത്തിനും വേണ്ടി ചരിത്രനഗരമായ ഫിലാഡല്‍ഫിയയില്‍  അരങ്ങേറുന്ന 20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിനെ  ഉ ജ്വ ല തുട ക്കം സെപ്റ്റംബര്‍ 28 ാം തിയതി  7   പി. എം നെ ഫിലാഡല്‍ഫിയാ ബെസ്റ്റ് വെസ്റ്റേണ്‍ ഹോട്ടലില്‍ വച്ച് (3499 സ്ട്രീറ്റ് റോഡ്, ബെന്‍സലേം,  പി.എ. 19020) മലയാ ളത്തിന്റെ എക്കാലത്തെയുംമികച്ച പിന്നണി ഗായകന്‍ ശ്രീ എം ജി.ശ്രീകുമാര്‍ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാപ്പ് പ്രസിഡന്റ് അനുസ്‌കറിയ സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ സാബു.സ്‌കറിയാ അദ്ധ്യക്ഷതവഹിച്ചു. മുന്‍ ചെയര്‍മാന്‍ ദിലീപ് വറുഗീസ്,നാഷണല്‍ കോഓഡിനേറ്റര്‍ ജോസഫ് മാത്യു, ഇവന്റ് മാനേജര്‍ ജോണ്‍സണ്‍ മാത്യു, ഫോമാ ജനറല്‍സെക്രട്ടറി ജോസ് ഏബ്രഹാം, എന്നിവര്‍ സന്നിഹിതരായിരുന്നു. മാപ്പ് ജനറല്‍ സെക്രട്ടറി തോമസ് ചാണ്ടി കൃതജ്ഞത രേഖപ്പെടുത്തി. മത്സര ങ്ങള്‍ ഞായറാഴ്ച . സമാപിക്കും. ഫിലാഡല്‍ഫിയയിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്പ്) യുടെ ആതിഥേയത്വത്തില്‍ ആണ് പരിപാടികള്‍ നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും 70  ടീമുകള്‍ ഈ വര്‍ഷത്തെ മത്സരത്തില്‍ പങ്കെടുക്കുന്നു. മത്സരവിജയികള്‍ക്ക് യഥാക്രമം $2000, $1500, $1200, $900 എന്നീ ക്യാഷ് അവാര്‍ഡും ട്രോഫിയും മികച്ച കളിക്കാരന് $100 ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതാണ്.     

        ഈ ടൂര്‍ണമെന്റില്‍ നിന്നുള്ള  വരുമാനം കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി നല്കുമെന്നും, ചെയര്‍മാന്‍ സാബുസ്‌കറിയ, ഇവന്റ് മാനേജര്‍ ജോണ്‍സണ്‍മാത്യു, നാഷണല്‍ കോ ഓഡിനേറ്റര്‍ ജോസഫ് മാത്യു എന്നിവര്‍ അറിയിച്ചു.        20-ാമത്  56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിന്റെ പരിപൂര്‍ണ വിജയത്തിനായി  വിവിധ കമ്മിറ്റികള്‍ ചെയര്‍മാന്‍ സാബു സ്‌കറിയയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.

 കൂടുതല്‍ വിവരങ്ങള്‍ക്ക്- സാബു സ്‌കറിയ -ചെയര്‍മാന്‍ 267-980-7923 ജോണ്‍സണ്‍ മാത്യു - ഇവന്റ് മാനേജര്‍ - 215 740-9486  ജോസഫ് മാത്യു - നാഷണല്‍ കോഓഡിനേറ്റര്‍ - 248-787-6822 അനുസ്‌കറിയ - മാപ്പ് പ്രസിഡന്റ് 267-496-2423 തോമസ് ചാണ്ടി - ജനറല്‍ സെക്രട്ടറി - 201-446- 5027 ഷാലു പൊന്നൂസ് - ട്രഷറര്‍        - 203- 482- 9122 

20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിനെ  ഫിലാഡെല്‍ഫിയയില്‍  ഉജ്വ ല തുട ക്കം20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിനെ  ഫിലാഡെല്‍ഫിയയില്‍  ഉജ്വ ല തുട ക്കം20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിനെ  ഫിലാഡെല്‍ഫിയയില്‍  ഉജ്വ ല തുട ക്കം20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിനെ  ഫിലാഡെല്‍ഫിയയില്‍  ഉജ്വ ല തുട ക്കം20-ാമത് 56 ഇന്റര്‍നാഷണല്‍ കാര്‍ഡ് ഗെയിമിനെ  ഫിലാഡെല്‍ഫിയയില്‍  ഉജ്വ ല തുട ക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക