Image

കിന്‍ഫ്രയുടെ ഭൂമി ബ്രൂവറിക്കായി വിട്ടു നല്‍കിയിട്ടില്ല എന്ന് മന്ത്രി ഇ.പി.ജയരാജന്‍

Published on 29 September, 2018
കിന്‍ഫ്രയുടെ ഭൂമി ബ്രൂവറിക്കായി വിട്ടു നല്‍കിയിട്ടില്ല എന്ന് മന്ത്രി ഇ.പി.ജയരാജന്‍
കിന്‍ഫ്രയുടെ ഭൂമി ബ്രൂവറിക്കായി വിട്ടു നല്‍കിയിട്ടില്ല എന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു .പ്രതിപക്ഷത്തിന്റെ ആരോപണം കാര്യങ്ങള്‍ അറിയാതെ ഉള്ളതാണെന്നും കൊടുക്കാത്ത ഭൂമിയെ പറ്റിയാണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നത് എന്നും മന്ത്രി പറഞ്ഞു .ഭൂമി ആര് വ്യവസായത്തിനായി ചോദിച്ചാലും നല്‍കുമെന്ന് ഇതുവരെ ആരും തന്നെ ചോദിച്ചു വന്നിട്ടില്ല എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു . കിന്‍ഫ്രയുടെ കൈയില്‍ സ്ഥലമുണ്ടെങ്കില്‍ അത് വിട്ടുനല്‍കുകയും അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനുള്ള സ്ഥാപനവും കൂടിയാണ് കിന്‍ഫ്ര എന്നും മന്ത്രി ജയരാജന്‍ വ്യക്തമാക്കി .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക