Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-15: സാംസി കൊടുമണ്‍)

Published on 29 September, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-15: സാംസി കൊടുമണ്‍)
സലില ! ഇത്രനാള്‍ അവള്‍ എവിടെയായിരുന്നു? ഗൃഹാതുരതയുടെ നൊമ്പരമായിരുന്നുവോ അവള്‍. പെട്ടെന്ന് നാട് തന്നെ പുറകോട്ടു വലിയ്ക്കുകയാണോ? തിരികെ പോകുവാനുള്ള മനസ്സിന്റെ പ്രേരണയോ.... അതോ സത്യമായും   സലില തന്റെ ഹൃദയത്തില്‍ ഒപ്പം ഉണ്ട ായിരുന്നോ? അടുത്തില്ലാത്തപ്പോഴാണല്ലോ തിരിച്ചറിയുന്നത്. അങ്ങനെ ഒരു തിരിച്ചറിവ്, നൊമ്പരം, ഒന്നു കാണുവാനുള്ള മോഹം, ആകെ ഒരു പിടച്ചില്‍. അതാണോ പ്രേമം. എങ്കില്‍   സലിലയെ താന്‍ പ്രേമിക്കുന്നു.

അയല്‍പക്കത്തെ കൂട്ടുകാരി. തന്നെക്കാള്‍ രണ്ട ു ക്ലാസ്സിനു താഴെ. “”ജോസെ മോളെ നോക്കിക്കോണേ.’’   സലിലയുടെ അമ്മ മുതിര്‍ന്ന അയല്‍ക്കാരനെ സ്കൂളിലേക്കുള്ള വഴിക്കു കൂട്ടേല്പിച്ചു. വീട്ടിലും അവര്‍ ഒന്നിച്ചു കളിച്ചു. പിറക്കുന്ന കാലത്തിന്റെ അറിവുകള്‍ക്കനുസരിച്ച് അവരുടെ കളിയുടെ നിറവും മാറി വന്നു. അച്ഛനും അമ്മയും കളിയില്‍ അവര്‍ നിഗൂഡമായ ആനന്ദം കണ്ടെ ത്തി. എല്ലാം കുട്ടിക്കളികള്‍. ക്രമേണ കളികള്‍ കുറഞ്ഞപ്പോള്‍ ഒളിഞ്ഞു നോട്ടങ്ങളിലായി രസം. അവളുടെ നനഞ്ഞ പെറ്റിക്കോട്ടിനുള്ളില്‍. നോട്ടങ്ങളിലും കാഴ്ചകളിലും പോകെപ്പോകെ അവളോടുള്ള വികാരം എന്തെന്നു തിരിച്ചറിയാന്‍ ശ്രമിച്ചിട്ടില്ല. പത്താം ക്ലാസ്സിലെ ഒരു സന്ധ്യ. തുളസിപ്പൂ പറിയ്ക്കുന്ന അവളുടെ കയ്യില്‍ നിന്നും പൂ തട്ടിപ്പറിച്ച് കിണറിനു ചുറ്റും ഓടി. അവള്‍ പുറകെ. ഒച്ചയും ചിരിയും കേട്ട് മുറ്റത്തിറങ്ങിയ അവളുടെ അമ്മയുടെ നീരസത്തിന്റെ സ്വരം ഉയര്‍ന്നു. “”കണ്ട ആമ്പിള്ളാരുടെ കൂടെ കളിച്ചു നടക്കാതെ പോയിരുന്ന് നാമം ചൊല്ലെടീ.’’ അവളുടെ അമ്മ പലതും പറയാതെ പറയുകയായിരുന്നു. “”ജോസേ ഇനി നിന്റെ നോട്ടം വേണ്ട .’’ അതാണോ ആ അമ്മ ഉദ്ദേശിച്ചത്. അതോ മതി, അവള്‍ പ്രായമാകുന്നു ചിരിയും കളിയും വേണ്ടെ ന്നോ? അതുമല്ലെങ്കില്‍ ഒരു നായരു കൊച്ചിനോട് ഒരു ക്രിസ്ത്യാനി ചെറുക്കന്‍ അധികം അടുക്കെണ്ടെ ന്നോ? അതിര്‍ വരമ്പുകളുടെ കാലമായെന്ന തിരിച്ചറിവോടെ അവിടെനിന്നും പോയി. മനസ്സ് അഭിമാനക്ഷതത്താല്‍ നൊമ്പരപ്പെട്ടു. മുറിപ്പെട്ട മനസ്സുമായി അവളെ ദൂരെ നിന്നു നോക്കി. അവളുടെ നോട്ടങ്ങളില്‍ തിരിച്ചറിയാനാകാത്ത നിസ്സംഗത. എങ്കിലും അവളുടെ ഉള്ളിലെ തുടിപ്പ് ആ കണ്ണുകളില്‍ മിന്നി. അവര്‍ അകലം പാലിച്ചു. എങ്കിലും അവര്‍ എന്തൊക്കെയോ പറയാതെ പറയുന്നുണ്ട ായിരുന്നു. ആ പറഞ്ഞതൊക്കെയും ഒരു ഇഷ്ടത്തിന്റെ കഥയായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഒരു കത്തെഴുതിയാലോ? വേണ്ട അവള്‍ക്കു തന്നോടുള്ള വികാരം എന്താണെന്നറിയില്ല. തന്റെ വികാരം ഉള്ളില്‍ മധുരമുള്ള ഒരു നൊമ്പരമായി കൊണ്ട ുനടക്കുന്നതും ഒരു സുഖമല്ലേ.

ക്രമേണ   സലില ചില രാത്രികളിലെ വെറും നൊമ്പരമായി. പിന്നെ മറവിയിലേക്ക്. പുതിയ കാഴ്ചകളും സ്ഥലങ്ങളും അറിവുകളായി. അറിവുകളില്‍ പുതുമുഖങ്ങള്‍. കിദ്വായി നഗറിലെ കാഷ്മീരി പണ്ഡിറ്റിന്റെ ടൈപ്പ് ഇന്‍സ്റ്റിറ്റിയൂട്ടിലെ പേരറിയാത്ത നീളന്‍ മുടിയുള്ള പെണ്‍കുട്ടിയുടെ മുഖം വെള്ളക്കടലാസ്സിലെ രേഖാ ചിത്രമായി. അതു മനസ്സില്‍ പതിഞ്ഞുവോ? പിന്നെ എപ്പോഴോ അവിടുന്നു തന്നെ തൃശൂര്‍ക്കാരി സരസ്വതി.... എപ്പോഴും ചിരിച്ച മുഖമുള്ള, വെളുത്തു മെലിഞ്ഞ സാരിക്കാരി. ചിത്രങ്ങള്‍ മാറിക്കൊണ്ടേ യിരുന്നു.

എന്തേ ഇങ്ങനെ? കൗമാരം വിട്ടു മാറാത്ത ഒരുവന്റെ ആസക്തിയുടെ അടയാളങ്ങള്‍. എന്നാലും ഇന്നും ആ മുഖങ്ങള്‍ ഓര്‍മ്മയില്‍. അപ്പോള്‍ കൗമാര കൗതുകങ്ങള്‍ക്കപ്പുറം എന്തോ ഒന്ന്. ഓര്‍മ്മയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയ ചില നൊമ്പരങ്ങള്‍.

ഡേവിഡ് ഒന്നു തിരിഞ്ഞു കിടന്നു. അവനെ ബാത്ത് റൂമില്‍ കൊണ്ട ുപോകണം എന്ന കാര്യം അപ്പോഴേ ഓര്‍ത്തുള്ളൂ.

ഉറക്കം പിണക്കത്തിലാണെന്നു തോന്നുന്നു. കിടയ്ക്കയില്‍ എന്തോ, ഏതിന്റെയോ ഒരു കുറവ്. ശരീരം ആത്മാവിനെ അന്വേഷിക്കുന്നതുപോലെ.... ഓര്‍മ്മകള്‍ മനസ്സിനെ വലിച്ചിഴയ്ക്കുന്നു. ചിലപ്പോള്‍ അതങ്ങനെയാണ്. അനാവശ്യമായി എവിടെയൊക്കെയോ കൊണ്ട ു നടക്കുന്നു. മനസ്സിലെ ചൂടിനെ വഴിതിരിച്ച് അയാള്‍ ഡല്‍ഹിയിലെ ചൂടിലേക്കിറങ്ങി.

ഓര്‍മ്മയാണ്. അടിയന്തരാവസ്ഥ. ഡല്‍ഹിയില്‍ അധികമായിട്ടില്ല. എങ്കിലും എന്തൊക്കെയോ നടക്കുന്നു എന്ന അറിവില്‍ കൂടുതല്‍ രാഷ്ട്രീയം അറിയില്ലായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് വായിക്കണമെന്ന ജ്യേഷ്ഠന്റെ നിര്‍ദ്ദേശം. ഭാക്ഷാപരിജ്ഞാനം ഭാവിയുടെ അടിത്തറ പണിയാëള്ള മൂലക്കല്ല്. അക്ഷരങ്ങള്‍ പെറുക്കി പെറുക്കി വായിച്ചു. എത്ര വായിച്ചിട്ടും “ലൂക് സാബ്’ ആരാണെന്നു മനസ്സിലായില്ല. സ്വാതന്ത്ര്യസമരത്തിലെ നായകന്മാരെ ഓര്‍ത്തുനോക്കി. ഓര്‍മ്മയില്‍ എങ്ങും ഇല്ല. ദിവസങ്ങള്‍ നീങ്ങവേ വായനയുടെ ഏതോ വേളയില്‍ അത് “ലോക് സഭ’ ആണെന്നു തിരിച്ചറിഞ്ഞു. എത്രയോ നാള്‍ ഉള്ളില്‍ ചിരിച്ചു. ഇന്നും വായന അങ്ങനെയാണ്. ഒരു ദിവസം പത്രത്തിന്റെ എഡിറ്റോറിയല്‍, പത്രാധിപര്‍ വായനക്കാരുടെ മനോധര്‍മ്മത്തിനു വിട്ടു. ഓരോരുത്തരും ശൂന്യമായ എഡിറ്റോറിയല്‍ പൂരിപ്പിച്ചു. സ്വതന്ത്ര്യത്തിന് എവിടെയോ കുച്ചു വിലങ്ങ്. അത് അടിയന്തിരാവസ്ഥയാണെന്നു തിരിച്ചറിഞ്ഞു. “”ഇന്ത്യ ഈസ് ഇന്ദിര, ഇന്ദിര ഈസ് ഇന്ത്യ” ആരൊക്കെയോ മുദ്രാവാക്യം വിളിക്കുന്നു. എവിടെയോ വായിച്ച പ്രത്യയ ശാസ്ത്രങ്ങള്‍ ഉള്ളിലിരുന്നു കലമ്പുന്നു.

കടല്‍ കണ്ട ഒരു ശിശു വെള്ളത്തിലേക്ക് അടിവെച്ചടിവെച്ചിറങ്ങുന്ന പോലെ ഡല്‍ഹിയെ അറിയുവാന്‍ സന്ധ്യാ നേരങ്ങളില്‍ കോളനിക്ക് ചുറ്റും നടന്നു. ജോലി കഴിഞ്ഞ് വന്ന് കുടുംബമൊത്ത് നടക്കാനിറങ്ങുന്നവര്‍. ചൂടു കുറഞ്ഞ്, അന്തരീക്ഷം ഒന്നു ആറിനില്‍ക്കുന്ന ആ സമയത്തിനൊരു പ്രത്യേക വശീകരണമുണ്ട ായിരുന്നു. എവിടെയും ഒരു നിറവ്. ആളുകള്‍ അലക്ഷ്യമായി കാറ്റുകൊള്ളാന്‍ നടക്കുന്നു. വഴിയോര കച്ചവടക്കാര്‍ വലിയ വായില്‍ അവരവരുടെ ഉല്‍പ്പന്നങ്ങളെ വിളിച്ചറിയിക്കുന്നു. പെട്രോള്‍ മാക്‌സുകളുടെ വെളിച്ചത്തിനു ചുറ്റും പാറിക്കളിക്കുന്ന ചെറു പ്രാണികള്‍. ഭാരമില്ലാതെ എല്ലാവരും എല്ലാവര്‍ക്കുമായി നടക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം കൈകോര്‍ത്തു പിടിച്ചു നടക്കുന്നു. എല്ലാം ശാന്തം! അവരുടെയൊക്കെ ഉള്ളില്‍ അഗ്നി ആളിക്കത്തുന്നുണ്ടേ ാ.... സാധാരണക്കാരനല്ലെങ്കില്‍ എവിടെയാണ് ചിന്താഗ്നിയെ ആവാഹിക്കുവാന്‍ കഴിയുക.

ശിവനെപ്പോലെ എപ്പോഴും ചിന്തയില്‍ അഗ്നിയുമായി നടക്കുന്നവര്‍ കുറവാണ്. യാത്രയില്‍ കണ്ട ുമുട്ടിയ ശിവന്‍! അയാള്‍ ഒരു സൈക്കിളും ഉന്തിക്കൊണ്ട ് നടക്കുകയായിരുന്നു. പെട്രോമാക്‌സിന്റെ വെളിച്ചം ശിവന്റെ നിഴലിനെ റോഡിനു മറുകരയോളം വളര്‍ത്തി. എന്തോ ആ നിഴല്‍ ഉള്ളില്‍ തട്ടി. ആ നിഴലും അയാളും പൊരുത്തക്കേടിന്റെ രണ്ട ു തട്ടില്‍ ആയിരുന്നു. പിന്നീട് ശിവന്‍ ഒരു സുഹൃത്തായപ്പോഴൊക്കെ ആ നിഴയില്‍ ഓര്‍മ്മയിലെത്തും. ഉത്തരം കിട്ടാത്ത ഒരു പ്രഹേളികമാതിരി ആ നിഴല്‍ ആരെയൊക്കെയോ തുറിച്ചു നോക്കുന്നതുപോലെ സുമുഖനായ ഈര്‍ക്കില്‍ മീശക്കാരനായ ചെറുപ്പക്കാരന്‍.

കാലത്തിനു നിരക്കാത്തതുപോലെയുള്ള ഇറുങ്ങിയ പാന്റ്‌സും, മുറിക്കയ്യന്‍ ഷര്‍ട്ടും വള്ളിച്ചെരുപ്പും, സൈക്കിളിന്റെ ഹാന്റിലില്‍ കുറച്ച് മലയാളം വാരികകള്‍. അതായിരിക്കാം അയാളെ താന്‍ ശ്രദ്ധിക്കാനുള്ള കാരണം. രണ്ട ുമൂന്നു മാസമായി മലയാളം വായിച്ചിട്ട്. സ്വന്തം ഭാഷ ഇവിടെ ഇതാ തന്നെ മാടി വിളിക്കുന്നു. തിക്കിലും തിരക്കിലുംപെട്ട് യാത്രയില്‍ അമ്മയുടെ കൈ വിട്ടുപോയ കുഞ്ഞ് അമ്മയെ കണ്ടെ ത്തിയപോലെ. അവര്‍ പരസ്പരം ജന്മാന്തരങ്ങളിലെ പരിചിതരെപ്പോലെ ചിരിച്ചു. നാടും വീടും പറഞ്ഞ് അവര്‍ പരിചിതരായി. വെസ്റ്റ് കിദ്വായി നഗറിലെ ഫസ്റ്റ് ഗ്രേഡ് ഓഫീസേഴ്‌സിനുള്ള വീടിനോടു ചേര്‍ന്നുള്ള, ഒറ്റമുറി. സെര്‍വെന്റ്‌സ് കോട്ടേഴ്‌സ്. വാടക കുറവുണ്ട ്. ഭാര്യയും ഒരു കുട്ടിയും. കുറെ നാള്‍ ഇവിടെയുണ്ട ായിരുന്നു. കിട്ടുന്നതുകൊണ്ട ് കഷ്ടിച്ചു കഴിയാം. പക്ഷേ വീട്ടുകാരെ സഹായിക്കാന്‍ പറ്റില്ലല്ലോ എന്ന തിരിച്ചറിവില്‍ അവര്‍ ത്യാഗികളാകുകയായിരുന്നു. പിന്നെ ആറുവയസ്സുള്ള മകളെ മലയാളം പഠിപ്പിക്കണമെന്നൊരു മോഹം.

എല്ലാത്തിനോടും ഒരു നിസംഗ മനോഭാവം പുറത്തു കാണുമെങ്കിലും, തീഷ്ണമായ എന്തൊക്കെയോ ആ കണ്ണുകള്‍ വിളിച്ചു പറയുന്നുണ്ട ായിരുന്നു. ശിവന്റെ താമസസ്ഥലത്തിനടുത്ത് സര്‍ക്കാര്‍ സ്ഥലം കൈയേറി നാലു ഭിത്തികള്‍ കെട്ടി, അതിനു മുകളില്‍ തകര തകിടിട്ട, ഡല്‍ഹി മലയാളി അസോസിയേഷന്റെ കെട്ടിടം. അതില്‍ പ്രവര്‍ത്തിക്കുന്ന വായനശാല, ശിവന്റെ കയ്യിലായിരുന്നു താക്കോല്‍. അവിടം സംഗമ സ്ഥലമായി നിശ്ചയിച്ച് അവര്‍ പിരിയുമ്പോള്‍, മറുനാട്ടില്‍ ഒരു നല്ല കൂട്ട് ഉണ്ട ാകുകയാണെന്ന് ജോസ് അറിഞ്ഞു.

ശിവനില്‍ക്കൂടി വിജയനും സ്റ്റീഫനും ഒക്കെ കൂട്ടുകാരായി. ശിവന്‍ തീവ്രമായ കമ്യൂണിസ്റ്റായിരുന്നെങ്കില്‍, വിജയങ്ങള്‍ ഇസങ്ങള്‍ക്കപ്പുറമായിരുന്നു. പണമാണ് എല്ലാ ഇസങ്ങളെയും നിയന്ത്രിക്കുന്നതെന്ന് വിജയന്‍ വിശ്വസിച്ചു. അയാള്‍ക്ക് അതിനുള്ള കാരണങ്ങളുണ്ട ായിരുന്നു. ഗുജറാത്തില്‍ തൊഴില്‍ തേടി എത്തിയ ഒരു ചെറുപ്പക്കാരന്റെ തിക്താനുഭവങ്ങള്‍.

കയറിക്കിടക്കാന്‍ ഇടമില്ലാതെ പട്ടണത്തോടു ചേര്‍ന്ന ഒരു കനാലിന്റെ തീരത്ത് മൂന്നു ദിവസം പട്ടിണി കിടന്നു. വയര്‍ കത്തി, പ്രജ്ഞയില്‍ ആയിരം സൂര്യന്മാര്‍ ജ്വലിക്കുന്നു. തല കീഴായലോകം. കൃഷ്ണന്റെ തുറന്ന വായില്‍ ഈരേഴു പതിനാലു ലോകം. പതിനാലില്‍ ഒന്ന് പെറുക്കികളുടെ ലോകം. അവിടെ വിശപ്പു സഹിക്കാനാവാതെ നിലവിളിക്കുന്നവരുടെ കൂട്ടക്കരച്ചില്‍. എച്ചില്‍ക്കൂനയില്‍പ്പോലും ഇടം കിട്ടാത്തവരുടെ കൂട്ടത്തില്‍ നിരാശയില്‍ സ്വയം ശപിക്കാന്‍പോലും പ്രാപ്തിയില്ലാതെ അല്പം ആഹാരത്തിനുവേണ്ട ി കരഞ്ഞു. ഒരിറ്റു വെള്ളം... ഒടുവില്‍ കനാലില്‍ ഇറങ്ങി ചുട്ടുപഴുത്ത മലിന ജലം വയറു നിറച്ചു കുടിച്ചു. കരയില്‍ കയറി കനാലിന്റെ ചരുവില്‍ തന്നെ ഇരുന്നു. ആദ്യം ഒന്നോക്കാനിച്ചു. പായലും സോപ്പിന്‍ പതയും എരുമച്ചാണകവും എല്ലാംകൂടി വായില്‍ക്കൂടിയും മൂക്കില്‍ക്കൂടിയും പുറത്തേക്ക്. ഒട്ടും താമസിക്കാതെ വയറിന്റെ അടപ്പ് ആരോ തുറന്നു വിട്ടതുപോലെ ഒഴുകാന്‍ തുടങ്ങി. ബോധമില്ലാതെ എത്രനാള്‍ കിടന്നിട്ടുണ്ട ാകും? യുഗാവസാനം കണ്ണുതുറന്നപ്പോള്‍ നന്നായി മഴ പെയ്യുന്നുണ്ട ായിരുന്നു. മഴയില്‍ കിളിര്‍ത്ത വിത്തുപോലെ അതൊരു പുതുജീവിതമായിരുന്നു.

വേഷങ്ങള്‍ പലതും കെട്ടി. സന്യാസിയായി. തലയോട്ടിയുംകൊണ്ട ് ഗുരുവിനുവേണ്ട ി വീടു വീടാന്തരം കയറിയിറങ്ങി. അരിയും ആട്ടയും നാണയത്തുട്ടുകളും; സന്യാസിയുടെ കണ്ണുകള്‍ തിളങ്ങി. രാത്രിയില്‍ സന്യാസി വിശ്വരൂപത്തില്‍ ഉറങ്ങിക്കിടന്ന തന്റെ അടിവസ്ത്രത്തിന്റെ ഉള്ളിലേക്ക് പൂജക്കൊരുങ്ങവേ.... പെട്ടെന്നു കിട്ടിയ ഉണര്‍വ്വില്‍ അടുത്തുകിടന്ന കല്ലെടുത്ത് സന്യാസിവര്യന്റെ തലക്കിടിച്ച് അവിടെനിന്നു രക്ഷപെട്ടു. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ല. പഠിച്ച അടവുകളാല്‍ ജീവിതത്തിന്റെ അടര്‍ക്കളത്തില്‍ ചുവടുകള്‍ വച്ചു. പഴയകഥകള്‍ പറയുമ്പോള്‍ വിജയന്‍ ഇപ്പോഴും വികാരം കൊള്ളും. താടി രോമത്തില്‍ തലോടി അഗാധതകളില്‍ എവിടെയോ കണ്ണുംനട്ടിരുന്ന് ഒരിക്കല്‍ക്കൂടി അതെല്ലാം കണ്‍മുന്നില്‍ കാണുന്നതുപോലെ വേദനയാല്‍ ഞെരിയും.

സ്റ്റീഫന്, അന്നന്നത്തെ അപ്പം, അതില്‍ കവിഞ്ഞ പ്രത്യയശാസ്ത്രങ്ങളൊന്നും ഇല്ല. ഒരു നല്ല കത്തോലിക്കന്‍. ദൈവത്തിന്റെ കുരിശെടുക്കാന്‍ പോയവന്‍, എന്നാല്‍ തോറ്റു. തോറ്റതോ തോല്‍പ്പിച്ചതോ. സെമിനാരി അവനെ വിഴുങ്ങാന്‍ തുടങ്ങിയപ്പോള്‍ അവന്‍ ഒരു പുഴുവായി, ളോഹക്കുള്ളിലെ പുണ്യാത്മാക്കള്‍ അവനെ കാലുകള്‍കൊണ്ട ് ചവുട്ടി. ദൈവനീതിയിലെ ഉച്ച നീചത്വങ്ങള്‍ അവന്‍ അറിഞ്ഞു. അവന്‍ ഒരു പാവപ്പെട്ട വീട്ടിലെ സന്താനമായിരുന്നു. റോമിനെ ഉള്‍ക്കൊള്ളാനാകാതെ, അവന്‍ ഒരു പുഴുവായി പുറത്തു കടന്നു. പി ആന്‍ഡ് ടി യില്‍ എന്നോ എഴുതിയിരുന്ന ടെസ്റ്റില്‍ പാസ്സായി ക്ലാര്‍ക്കായി ഡല്‍ഹിയിലെത്തി.

ജീവിതത്തിലെ ഏറ്റവും നല്ല ഓര്‍മ്മകള്‍ ഡല്‍ഹിയാണ്. ജീവിതത്തിനു ചിറകു മുളച്ച ദിനങ്ങള്‍. വാദിച്ചും ജയിച്ചും, വായിച്ചും അറിഞ്ഞും പരസ്പരം പഠിപ്പിച്ചും പഠിച്ചും കഴിഞ്ഞ ദിനങ്ങള്‍. അതിരുകളില്ലാത്ത, അവസാനമില്ലാത്ത ചര്‍ച്ചങ്ങള്‍. പിണക്കങ്ങളും ഇണക്കങ്ങളും കൊണ്ട ് സൗഹൃദങ്ങള്‍ ഉറപ്പിച്ച കാലം.

പകല്‍ മുഴുവന്‍ ഇരുന്ന് ഷോര്‍ട്ട് ഹാന്റെഴുതും. വൈകിട്ട് വായനശാലയില്‍ ഒത്തുകൂടും. ഒരുനാള്‍ മദ്ധ്യാഹ്നത്തിലെ ചൂടില്‍ സലിലയുടെ ഓര്‍മ്മകള്‍ ഉണര്‍ന്നു. വെള്ളക്കടലാസില്‍ അവള്‍ അക്ഷരശില്പമായി. അവളെക്കുറിച്ചുള്ള ഓര്‍മ്മകളും നൊമ്പരങ്ങളും കുറിച്ചപ്പോള്‍ മനസ്സില്‍ അവളോടു പറയാതെ സൂക്ഷിച്ചതെല്ലാം വെള്ളക്കടലാസ് ഒപ്പിയെടുത്തു. ഒരു കഥ എന്ന പേരില്‍ അതു ശിവനെയും വിജയനെയും കാണിച്ചു.

വിജയന്‍ ചിറി കോട്ടി ചിരിച്ചു. കണ്ണുകളില്‍ പുച്ഛത്തിന്റെ നീര്‍ കുമിളകള്‍. “”പ്രേമം... മണ്ണാങ്കട്ട.... പോയി തുലയാന്‍ പറ. ഇതൊക്കെ വെറും പൈങ്കിളി. ജോസിനെഴുതണോ? ഞാന്‍ പറയാം. കൊച്ചു പുസ്തകം എഴുത്. അതിനനുഭവം വേണ്ട .... വെറും ഭാവന. ഇക്കിളിപ്പെടുത്തണം. കൗമാരക്കാര്‍ക്കു തീ പിടിയ്ക്കണം. ഞാന്‍ നാലെണ്ണം എഴുതിക്കഴിഞ്ഞു. എനിക്ക് പണം വേണം. ഇതെന്തുവാ.... ആദര്‍ശപ്രേമം. ദേവദാസിമാരുടെ കാലം കഴിഞ്ഞു. ഇത് ക്രയവിക്രയങ്ങളുടെ കാലമാണ്. പണമുള്ളവര്‍ ഒന്നു കൈ ഞൊടിച്ചാല്‍ ആദര്‍ശങ്ങളത്രെയും കൂടെപ്പോരും.’’ മുറപ്പെണ്ണു കാലുമാറിയതിലുള്ള അമര്‍ഷമത്രയും ആ വാക്കുകളിലുണ്ട ായിരുന്നു.

“”ആശയം കൊള്ളാം. കഥ കുറെക്കൂടി നന്നാകണം. കഥയുടെ രീതിശാസ്ത്രം അറിയണം.’’ പക്ഷേ അതെന്താണെന്നു പറയുവാന്‍ ശിവനറിയാമായിരുന്നില്ല. കൂടുതല്‍ വായിക്കണം. ഒരു വിമര്‍ശകന്റെ ഗൗരവത്തിലായിരുന്നു ശിവന്‍ പറഞ്ഞത്. ചെറിയ സദസ്സില്‍ നിന്നും കിട്ടിയ വലിയ അറിവ്, തന്റെ ഉള്ളില്‍ ഒരു കഥ പറച്ചിലുകാരന്‍ ഒളിഞ്ഞിരിക്കുന്നു എന്ന ചെറിയ അറിവായിരുന്നു. കോണാട്ട് പ്ലെയ്‌സിലെ കേരളാ ഹൗസില്‍ എല്ലാ ആഴ്ചയിലും സാഹിത്യ ചര്‍ച്ച നടക്കുന്നുണ്ട ്. പോയി കേള്‍ക്കണം. ശിവന്‍ ഉപദേശിച്ചു.

എഴുത്ത് തന്റെ വഴിയായി മനസ്സ് തീര്‍ച്ചപ്പെടുത്തി. പക്ഷേ അവിടേക്കുള്ള പാതകള്‍ വെട്ടിത്തെളിയിക്കേണ്ട ിയിരിക്കുന്നു. ആരെയും ബുദ്ധിമുട്ടിക്കാതെ മനസ്സു പറയുന്ന പാതകള്‍ സ്വീകരിക്കണമെങ്കില്‍ സാമ്പത്തിക സ്വാതന്ത്ര്യം ആദ്യമേ ഉണ്ട ാകേണ്ട ിയിരിക്കുന്നു. അതൊരു തിരിച്ചറിവായിരുന്നു. ഒരു ജോലി. ജ്യേഷ്ഠന്റെ പരിചയത്തില്‍പ്പെട്ട ആരുടെയോ ശുപാര്‍ശയില്‍, ഡല്‍ഹിയോടു ചേര്‍ന്നു കിടക്കുന്ന ഹരിയാനയിലെ ഫരീദാബാദ് എന്ന വ്യവസായ നഗരത്തിലെ ഒരു ചെറു ഫാക്ടറിയില്‍, ആദ്യത്തെ ജോലി.

നാട്ടിന്‍പുറത്തുകാരിയായ ഒരു കന്യക പരിഷ്കൃത ഭവനത്തില്‍ എത്തിയപോലെ. ഭാഷ നന്നായറിയില്ല. എന്താണു ജോലി എന്നറിയില്ല. ഫാക്ടറിയിലെ ഉല്പനത്തെക്കുറിച്ചറിയില്ല. അതിലുപരി പോരുകാരിയായ അമ്മായിഅമ്മയെപ്പോലെ, എഴുപതിനടുത്ത ഒരേ ഒരു ഓഫീസ് ജീവനക്കാരന്‍. അയാള്‍ അവിടുത്തെ എല്ലാമാണ്. മാനേജര്‍ മുതല്‍ പ്യൂണ്‍ വരെ. അയാളുടെ സഹായി എന്നു മാത്രമാണ് തന്റെ തസ്തിക. ഇന്‍വോയിസുകള്‍ ടൈപ്പു ചെയ്യണം. തന്റെ നിയമനം കിളവന്റെ അധികാര പരിധിയില്‍ ആരോ കൈ കടത്തുന്നു എന്ന രീതിയിലാണയാള്‍ കണ്ട തെന്നു തോന്നുന്നു. “സാലാ മദ്രാസി’ എന്ന ഒരു പുച്ഛരസം ചുണ്ട ുകളില്‍. ചെന്ന അന്നു തന്നേ ഒരു ഫയലെടുത്ത് മുന്നിലേക്ക് വെച്ചയാള്‍ പറഞ്ഞു. അടുത്ത രണ്ട ു ദിവസത്തേക്കുള്ള ഡലിവറി ലിസ്റ്റുണ്ട ാക്കാന്‍. ചിലതെല്ലാം പറഞ്ഞു. പറഞ്ഞതില്‍ പകുതിയും മനസ്സിലായില്ല എന്നുള്ളത് സത്യമായിരുന്നു.

രണ്ട ് യുവ എഞ്ചിനീയര്‍മാര്‍ പങ്കായി നടത്തുന്ന ഈ ഫാക്ടറിയില്‍ ഉരുക്കിനാല്‍ നിര്‍മ്മിക്കുന്ന ചെറു പാര്‍ട്ട്‌സുകളാണെന്നു മനസ്സിലായി. രണ്ട ു ഷിഫ്റ്റുകളിലായി ഇരുപത്തഞ്ചു മുഖമില്ലാത്ത തൊഴിലാളികള്‍.. സൂര്യനെക്കാള്‍ ചൂടുള്ള ഫര്‍ണസില്‍ നിന്നും ഉരുകിയ ദ്രവം മോള്‍ഡുകളില്‍ നിറയ്ക്കുന്നു. അതിനു രൂപവും ഭാവവും വന്ന് തണുക്കുമ്പോള്‍, ഊനമില്ലാത്തതൊക്കെ വേര്‍തിരിച്ച് വലിയ ഫാക്ടറികളില്‍ എത്തിക്കുന്നു.

ഒന്നാം ദിവസം തന്നെ ചിലതെല്ലാം മനസ്സിലായി. യുവാക്കള്‍ പരസ്പരം കലഹത്തില്‍ ആണെന്നും അവര്‍ പരസ്പരം വിഴുങ്ങുവാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍. കിഴവന്‍ അവര്‍ക്കിടയിലെ പൊതു ചാരന്‍. മൂന്നാം ദിവസം ഓഫീസില്‍ ഒറ്റയ്ക്ക്. കിഴവന്‍ എത്തിയിട്ടില്ല. പലതരം ആശങ്കകളുമായിരിക്കുമ്പോള്‍ ഫോണ്‍. എന്തു ചെയ്യണമെന്നറിയാതെ ചിലയ്ക്കുന്ന ഫോണിനെ നോക്കി. ഇതുവരെയും ഒരു ഫോണില്‍ സംസാരിച്ചിട്ടില്ല. എന്താണ് പറയേണ്ട ത്? എങ്ങനെയാണ് പറയേണ്ട ത്. ഒടുവില്‍ ഫോണ്‍ എടുത്തു. ഹിന്ദിയാണ് മൊഴി. ഒന്നും മനസ്സിലായില്ല. മറുതലയില്‍ അസഹിഷ്ണതയുടെ മുറുമുറുപ്പ്. ഒടുവില്‍ ഏതോ അസഭ്യത്തിന്റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞ് ഫോണ്‍ വലിയ ഒച്ചയില്‍ വെയ്ക്കുന്ന ശബ്ദം. ഒന്നാം പരീക്ഷണം കഴിഞ്ഞതിന്റെ ആശ്വാസം. കുറച്ചു കഴിഞ്ഞ് കിഴവന്‍ കിതച്ചു കയറിവന്നു. ചുളിഞ്ഞ മുഖത്ത് നീരസത്തിന്റെ ലാവ. വന്നപാടെ ചോദിച്ചു.

“”ഫോണ്‍ അറ്റന്റു ചെയ്യാനറിയില്ലേ.’’

“”ഓ... താങ്കളായിരുന്നോ?’’ ആശ്വാസത്തിന്റെ മറു വചനം.

“”അല്ല നിന്റെ അപ്പനാണെന്നു കരുതിയോ.’’ കിഴവന്‍ തിരിച്ചടിച്ചു.

തന്നിലെ അഭിമാനി ഉണരുകയായിരുന്നു. പോരിനിറക്കിയ കോഴിയെപ്പോലെ താന്‍ വിജ്രംഭിതനായി. കിഴവന്റെ മുഖത്തോളം മുഷ്ടി ഉയര്‍ന്നു. പിന്നെ എപ്പോഴോ വിവേകം തടഞ്ഞു. ഒന്നാം ജോലി അവിടെ അവസാനിച്ചു. ഒരിക്കലും മറക്കാത്ത ഓര്‍മ്മയായി. ഇന്നും ഫോണടിക്കുമ്പോള്‍ അകാരണമായി ഉള്ളില്‍ ഒരു നടുക്കമാണ്. ഒന്നാം ജോലിയുടെ ബാക്കി പത്രം ഇന്നും തന്നോടൊപ്പം.

ജീവിതം ചെമ്മരിയാടിന്റെ രോമം പോലെ ആയിരുന്നു. കത്രിക്കും തോറും അത് ആര്‍ത്തു കിളിര്‍çം. മൂന്നാമത്തെ ജോലിയും കളഞ്ഞാണ് വീട്ടില്‍ ഇരിക്കുന്നത്. കുഴപ്പം ആരുടേതാണ്? പ്രതികരിക്കുന്ന ഒരു മനസ്സിന്റേതാകാം. അല്ലെങ്കില്‍ അപക്വമായ ചെറുപ്പത്തിന്റെ എടുത്തു ചാട്ടമാകാം. അതുമല്ലെങ്കില്‍ ഉണ്ണാനും ഉടുക്കാനും കയറിക്കിടക്കാëള്ള ഇടവും ഉള്ളവന്റെ ഉത്തരവാദിത്തമില്ലായ്മ. മൂന്നാമത്തെ ജോലി ഉറച്ചതായിരുന്നു.

സെന്റ് സ്റ്റീഹന്‍സ് ഹോസ്പിറ്റല്‍, ഡോ. ലൂസി ഈ ആശുപത്രിയുടെ ജീവനും ആത്മാവുമാണ്. വിവാഹംപോലും വേണ്ടെ ന്നു വച്ച് ഗര്‍ഭിണികളുടെ ഒരു ക്ലിനിക്കായിരുന്ന ഈ സ്ഥാപനത്തെ ഏഴു നിലകളുള്ള ഒരു വലിയ ആശുപത്രിയാക്കി വളര്‍ത്തി. അവരുടെ വിയര്‍പ്പും ചോരയും ഡല്‍ഹിയുടെ വടക്കന്‍ ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് ആശ്വാസമായി. ജര്‍മ്മന്‍ മിഷനറിമാരുടെ പ്രേഷിത വേലയുടെ ഭാഗമായി നടത്തപ്പെടുന്ന ഒരു സ്ഥാപനം. അന്‍പതുകളുടെ പടവുകളില്‍ ആയിരുന്നു അവരെങ്കിലും അറുപതുകളിലെ ഒരു വൃദ്ധയെപ്പോലെയായിരുന്നു അവര്‍. സ്വന്തം ശരീരത്തെ പോഷിപ്പിക്കുവാനോ സൗന്ദര്യം വര്‍ദ്ധിപ്പിക്കുവാനോ അവര്‍ക്കു സമയമില്ലായിരുന്നു.

രാവിലെ രോഗികളെ കാണുന്നതിനുമുമ്പ് അവര്‍ ആശുപത്രി മുഴുവന്‍ ചുറ്റി നടക്കും. തിരുത്തേണ്ട തിനെയും പുതുക്കേണ്ട തിനെയും അടയാളപ്പെടുത്തും. വീഴ്ച വരുത്തിയവരുടെ പേരുകള്‍ മനസ്സില്‍ കുറിയ്ക്കും. നടപടികള്‍ കൃത്യതയോടെ അവരെ തേടി എത്തിയിരിക്കും. പിന്നെ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന തയ്യല്‍ക്കാരന്റെ വീടിനു മുമ്പില്‍ നില്‍ക്കും ക്ഷേമാന്വേഷണങ്ങള്‍. തയ്യല്‍ക്കാരന്‍ ബ്രിട്ടന്‍ മശിഹായുടെ ഇരുപത്തഞ്ചു വയസ്സുള്ള ഏലിയാസിനോട് കുശലങ്ങള്‍. ഏലിയാസ് സ്വന്തം മകനാണെന്നവര്‍ കരുതുന്നു. അവര്‍ എടുത്ത ആദ്യത്തെ പ്രസവത്തിലെ കുഞ്ഞ് ഏലിയാസായിരുന്നു. ആ കുഞ്ഞു മുഖം അവരെ നോക്കി. അതവരുടെ ആത്മാവില്‍ പതിഞ്ഞു. പിന്നെ അവനെ അവര്‍ മറന്നില്ല. മറക്കാന്‍ അവര്‍ക്കു സ്വന്തമായി കുഞ്ഞു ജനിച്ചില്ല. അവരുടെ കൈകളില്‍ ജനിച്ചു വീണ ആയിരക്കണക്കിനു കുട്ടികള്‍ക്ക് ഏലിയാസിന്റെ മുഖമായിരുന്നു.

ഡല്‍ഹിയിലെ ഏറ്റവും തിരക്കുള്ള ഭജനാനി ഡോക്ടര്‍’ അവരായിരുന്നു. തിരക്കു കൂടിയപ്പോള്‍ അവര്‍ നിയന്ത്രണത്തിനായി ഫീസ് ഏര്‍പ്പെടുത്തി. എന്നിട്ടും അവരുടെ തിരക്കൊഴിഞ്ഞില്ല. കിട്ടുന്നതൊക്കെ ആശുപത്രിയുടെ വികസനത്തിനായി ചെലവഴിച്ചു. പ്രായമായ അപ്പനെ കൂടെ നിര്‍ത്തി ശുശ്രൂഷിക്കുന്നു. ജന്മനാട്ടിലേക്ക് ഇനി ഒരു മടക്കയാത്ര ഇല്ലാത്തവണ്ണം അവര്‍ ഈ സ്ഥാപനത്തിന്റെ അസ്ഥിവാരത്തോടൊട്ടിപ്പോയി.....

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക