Image

കൊളോണ്‍ കേരള സമാജം കാര്‍ഷിക ക്ലാസ് ഒക്ടോബര്‍ നാലിന്

Published on 29 September, 2018
കൊളോണ്‍ കേരള സമാജം കാര്‍ഷിക ക്ലാസ് ഒക്ടോബര്‍ നാലിന്

കൊളോണ്‍: കൊളോണ്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പത്താമത് കാര്‍ഷിക ക്ലാസ് ഒക്ടോബര്‍ നാലിന് (വ്യാഴം) നടക്കും. വൈകുന്നേരം നാലിന് നോര്‍വിനിഷിലെ കാര്യാമഠം കുടുംബത്തിന്റെ ഗാര്‍ഡനിലാണ് ക്ലാസ്. 

യൂറോപ്പില്‍ ശൈത്യകാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായ ഔട്ടം കാലമായ (ശരത്കാലം) ഒക്ടോബര്‍ മാസത്തില്‍ മുന്തിരി, അത്തി, റോസച്ചെടി തുടങ്ങിയവയില്‍ നിന്ന് ശാഖകള്‍ മുറിച്ച് പുതിയ ചെടികള്‍ എങ്ങനെ വളര്‍ത്തിയെടുക്കാം എന്നതായിരിക്കും മുഖ്യവിഷയം. കൂടാതെ തണുപ്പു രാജ്യമായ ജര്‍മനിയില്‍ ശൈത്യകാലത്തേയ്ക്ക് എങ്ങനെ ഗാര്‍ഡന്‍ ഒരുക്കിയെടുക്കാം എന്നതിനെകുറിച്ചും ക്ലാസ് എടുക്കുന്നവര്‍ സംസാരിക്കും. രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തിയറി,പ്രാക്ടിക്കല്‍ ക്ലാസിലേയ്ക്കുള്ള പ്രവേശനം അഞ്ചു യൂറോയായിരിക്കും.

ജര്‍മനിയില്‍ മൂന്നര ദശാബ്ദങ്ങള്‍ പിന്നിട്ട സമാജം കഴിഞ്ഞ പത്തു വര്‍ഷമായി നടത്തി വരുന്ന അടുക്കളത്തോട്ട, കര്‍ഷകശ്രീ മല്‍സരത്തില്‍ നിരവധി തവണ ഒന്നാം സ്ഥാനം ജര്‍മന്‍ കര്‍ഷകശ്രീപട്ടം നേടിയ ജെയിംസ് കാര്യാമഠമാണ് ക്ലാസ് നയിക്കുന്നത്. ക്ലാസിനുശേഷം ബാര്‍ബിക്യുവും ഉണ്ടായിരിക്കും. 

അടുക്കളതോട്ടങ്ങളുടെ മല്‍സരത്തോടനുബന്ധിച്ചാണ് കേരളസമാജം മുന്‍പും കാര്‍ഷിക ക്ലാസ് നടത്തിയിട്ടുള്ളത്. സമാജം അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും വേണ്ടി നടത്തുന്ന ക്ലാസില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഒന്നിനു മുന്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സമാജം അഭ്യര്‍ഥിച്ചു. 

ജോസ് പുതുശേരി (സമാജം പ്രസിഡന്റ്) 02232 34444, ജോസ് നെടുങ്ങാട് (ജോയിന്റ് സെക്രട്ടറി) 02236 45048, ഡേവീസ് വടക്കുംചേരി(ജന.സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍(ട്രഷറാര്‍), സെബാസ്റ്റ്യന്‍ കോയിക്കര (വൈസ് പ്രസിഡന്റ്), ജോസ് കുന്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), പോള്‍ ചിറയത്ത്(സ്‌പോര്‍ട്‌സ് സെക്രട്ടറി), എന്നിവരാണ് സമാജത്തിന്റെ മറ്റുഭാരവാഹികള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക