Image

അവന്‍റ് എന്‍.ആര്‍.ഐ സര്‍വീസസ് ഡാലസില്‍ തുടക്കം കുറിച്ചു

Published on 29 September, 2018
അവന്‍റ് എന്‍.ആര്‍.ഐ സര്‍വീസസ് ഡാലസില്‍ തുടക്കം കുറിച്ചു
അവന്‍റ്  ടാക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റു സേവനമേഖലകളിലേക്കു വ്യാപിക്കുന്നതിന്റെ ഭാഗമായായി Avant Tax NRI Services ആരംഭിച്ചു. ഡാലസില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ സണ്ണിവയില്‍ സിറ്റി മേയര്‍ സജി ജോര്‍ജ് , ഗാര്‍ലാന്‍ഡ് സിറ്റി മേയര്‍ ലോറി ഡോഡ്‌സണ്‍ , റൗലറ്റ് സിറ്റി മുന്‍ മേയര്‍ ടോഡ് ഗോട്ടെല്‍ എന്നിവര്‍ ചേര്‍ന്നു ലോഗോ പ്രകാശനം ചെയ്ത് ഉത്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കോപ്പല്‍ കൗണ്‍സില്‍ മെമ്പര്‍ ബിജു മാത്യു, റൗലറ്റ് കൗണ്‍സില്‍ മെമ്പേഴ്‌സും സന്നിഹിതരായിരുന്നു .

അവന്‍റ്റ് ടാക്‌സ് കോ ഫൗണ്ടേഴ്‌സ് ഫ്രിക്കസ്‌മോന്‍ മൈക്കിള്‍ , പ്രേം ഷാഹി പുതിയ സേവനങ്ങളായ ഇന്ത്യന്‍ ടാക്‌സ് , ലീഗല്‍ , റിയല്‍ എസ്‌റ്റേറ്റ് , ട്രാവല്‍, യു. എസ്. അഡ്മിഷന്‍, ഇമിഗ്രേഷന്‍ എന്നിവയെ കുറിച്ച് വിവരിച്ചു . അവന്റ ടാക്‌സ് ഡയറക്ടര്‍ അനീഷ് ജോസഫ് അഹമ്മദാബാദിലെയും കേരളത്തിലെയും ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെകുറിച്ചു വിവരിച്ചു. ഡാളസിലെ പ്രമുഖ നിക്ഷേപകരും വ്യവസായികളും ചടങ്ങില്‍ പങ്കെടുത്തു .

അവന്‍റ്റ് NRI സെര്‍വീസസിനെകുറിച്ച് കൂടുതല്‍ അറിയാന്‍ വിളിക്കുക: ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ 4696605522 പ്രേം ഷാഹി 4697423605, അനീഷ് ജോസഫ് – 9568679012
അവന്‍റ് എന്‍.ആര്‍.ഐ സര്‍വീസസ് ഡാലസില്‍ തുടക്കം കുറിച്ചുഅവന്‍റ് എന്‍.ആര്‍.ഐ സര്‍വീസസ് ഡാലസില്‍ തുടക്കം കുറിച്ചുഅവന്‍റ് എന്‍.ആര്‍.ഐ സര്‍വീസസ് ഡാലസില്‍ തുടക്കം കുറിച്ചുഅവന്‍റ് എന്‍.ആര്‍.ഐ സര്‍വീസസ് ഡാലസില്‍ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക