Image

ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി

Published on 30 September, 2018
ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി

ബലാത്സംഗക്കേസുകളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുന്ന സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്ന് സുപ്രീം കോടതി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികളെ ശിക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പരാതിക്കാരി മൊഴിമാറ്റിയാലും കേസ് അവസാനിപ്പിക്കരുത്. ക്രിമിനല്‍ വിചാരണകള്‍ സത്യം തേടിയുള്ള അന്വേഷണമാണെന്നും കോടതി നിരീക്ഷിച്ചു.മൊഴിമാറ്റി അതീവ ഗൗരവതരമായ കേസുകളെ അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ല. സത്യം പുറത്ത് കൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും ബെഞ്ച് പറഞ്ഞു. ബലാത്സംഗക്കേസിലെ പരാതിക്കാരി മൊഴിമാറ്റിയിട്ടും പ്രതിയെ ശിക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. അതേസമയം 2004ല്‍ പെണ്‍കുട്ടിക്ക് ഒന്‍പത് വയസുള്ളപ്പോള്‍ നടന്ന സംഭവമായതിനാലും നിലവില്‍ കുടുംബമായി ജീവിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് മൊഴിമാറ്റിയതിന് പരാതിക്കാരിക്കെതിരെ കേസെടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക