Image

നിക്കോളാസ് അച്ചന്‍ തോറ്റത് കന്യാസ്ത്രീകളോടു മാത്രം (കുര്യന്‍ പാമ്പാടി)

Published on 30 September, 2018
നിക്കോളാസ് അച്ചന്‍ തോറ്റത് കന്യാസ്ത്രീകളോടു മാത്രം (കുര്യന്‍ പാമ്പാടി)
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ തുറുങ്കിലേക്കയച്ച കുറവിലങ്ങാട് കന്യാസ്ത്രീകളുടെ മുമ്പിലേ അദ്ദേഹം അടിയറവു പറഞ്ഞിട്ടുള്ളു. അമ്പത്തഞ്ചു വയസ്സിനുള്ളില്‍ എത്രയോ പള്ളികളില്‍ വികാരിയായി ഇരുന്നിട്ടുണ്ട്. എത്രയോ പെരുന്നാളുകള്‍ ആഘോഷിച്ചു, എത്രയോ പ്രബോധനങ്ങള്‍ ചെയ്തു. പക്ഷെ ഇത് ഫാ.നിക്കോളാസ് മണിപറമ്പിലിന്റെ പാദമുദ്രകളില്‍ ചെളി വാരി എറിയുന്നു.

പ്രകൃതിയെ സ്‌നേഹിക്കുന്ന ആളാണ്. കുരങ്ങിനെ കൂട്ടിലിട്ടു വളര്‍ത്തുന്നു. കുതിര സവാരിയില്‍ ഹരമുണ്ട്. സുല്‍ത്താന്‍ എന്നൊരു കുതിരയുമുണ്ട്. തൂത്ത് തുടച്ചു മിനുക്കിയ ഒരു ബുള്ളറ്റിലാണ് ഊരുചുറ്റല്‍. പോരാ ഫോക്‌സ് വാഗന്റെ കാറുമുണ്ട്.

''ഞാന്‍ ഹൃദയം നിറഞ്ഞ മനസുമായാണ് രണ്ടു തവണ മിഷനറീസ് ഓഫ് ജീസസ് കന്യാസ്ത്രീകളെ കണ്ടത്. ബിഷപ്പ് തെറ്റ് ചെയ്തു എന്നവര്‍ ആണയിട്ടു പറഞ്ഞു. അവരുടെ ഇടവക വികാരിയെന്ന നിലയില്‍ അവരെ പിന്തുണക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം എനിക്കുണ്ട്. തെളിവുണ്ടെങ്കില്‍ നിങ്ങള്‍ മുന്നോട്ടു പോകൂ'', എന്നാണ് ഞാന്‍ അവരോടു പറഞ്ഞത്'' അദ്ദേഹം ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു.

''മൊബൈല്‍ സംഭാഷണം ഉള്‍പ്പെടെ തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ടെന്നാണ് അവര്‍ അവകാശപ്പെട്ടത്. പിന്നീട് മൊബൈല്‍ നഷ്ടപ്പെട്ടെന്ന് കേട്ടപ്പോള്‍ എനിക്ക് കലി വന്നു. എന്തടിസ്ഥാനത്തിലാണ് അവര്‍ മഹത്തായ ഒരു വിശ്വാസ പ്രസ്ഥാനത്തെ അപഹസിക്കുന്നതെന്നു ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല

''ശനിയാഴ്ച ഞാന്‍ വീണ്ടും അവരെ കണ്ടു. പാലാക്ക് പോകും വഴി അവിടെ കയറിയതാണ്. അവരോടു സംസാരിക്കുന്നതില്‍ വിരോധമില്ല എന്ന് ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരന്‍ അറിയിക്കുകയും ചെയ്തു. അവര്‍ക്കു പിന്തുണ അറിയിക്കുകയാണ് ലക്ഷ്യമെന്ന് സഹോദരനോട് പറഞ്ഞിരുന്നു.പ്രധാനമായും സമരത്തിന് മുമ്പില്‍ നിന്ന സിസ്റ്റര്‍ അനുപമയാണ് എന്നോട് സംസാരിച്ചത്.

''ബിഷപ്പിനെതിരെ പരാതി നല്‍കിയതും കര്‍ദിനാളിന്റെ ശബ്ദരേഖ പുറത്തു വിട്ടതും തെറ്റായിപ്പോയി. സഭയില്‍ പരാതി നല്‍കിയിട്ടു പോലീസിനെ സമീപിച്ചത് ശരിയായില്ല.നിങ്ങള്‍ മറ്റു മതസ്തരുമായി സമരം ചെയ്തു സഭയെ പ്രതിസന്ധിയിലാക്കുകയല്ലേ ചെയ്തത്?'' ഞാന്‍ ചോദിച്ചു.

സിസ്റ്റര്‍ അനുപമ: : ''സമരം ചെയ്ത ഞങ്ങള്‍ എങ്ങനെ വിജാതീയര്‍ ആയി? സഭയില്‍ നിന്ന് നീതി കിട്ടാതെ ആയതോടെയാണ് സമരത്തിനിറങ്ങി
യത്.സഭ ഒരു സമരപന്തല്‍ കെട്ടിയിരുന്നെങ്കില്‍ ഞങ്ങള്‍ പുറത്ത് പോകുമായിരുന്നില്ല. നല്ലവരായ മനുഷ്യരാണ് സമരത്തിന് പിന്തുണ നല്‍കിയത്.''

ഫാ. നോക്കോളാസ്: ''ഏതായാലും നിങ്ങള്‍ ചെയ്തത് ശരിയായില്ല. ഇനിയും കാത്തിരിക്കണമായിരുന്നു. സഭയെ നാണം കെടുത്തി എന്നതില്‍ സംശയം ഇല്ല ''

സിസ്റ്റര്‍ അനുപമ: ''ഇത്രയും നാള്‍ കാത്തിരുന്നിട്ടു സഭയില്‍ നിന്ന് ഒരു മറുപടിയും ഉണ്ടായില്ലല്ലോ.ബിഷപ് ഫ്രാങ്കോ തന്നെയാണ് ഞങ്ങളുടെ കുടുംബക്കാര്‍ക്കെതിരെ പരാതി നല്‍കിയത്. അത് എന്തിനെന്നു പോലീസ് ചോദിച്ചപ്പോള്‍ എല്ലാ വിവരങ്ങളും വെളിപ്പെടുത്തേണ്ടി വന്നു. പിന്നീട് പരാതി നല്‍കേണ്ട ഘട്ടത്തില്‍ എത്തിച്ചു അച്ചന്‍ ഞങ്ങള്‍ക്കെതിരെ ഇടവകയില്‍ പ്രസംഗിച്ചത് ശരിയായില്ല,''

ഫാ.നിക്കോളാസ്: ''തെളിവുകളുള്ള കന്യാസ്ത്രീയുടെ ഫോണ്‍ നഷ്ടപെട്ടെന്ന വാര്‍ത്ത കേട്ടതു കൊണ്ടാണ് ഇടവകയില്‍ അങ്ങനെ പ്രസംഗിച്ചത്.''
സിസ്റ്റര്‍ അനുപമ: ''പ്രസംഗിക്കുന്നതിനു മുമ്പ് ഞങ്ങളെ വിളിച്ച് അക്കാര്യത്തില്‍ വ്യക്തത തേടണമായിരുന്നു,''.
.
സന്ദര്‍ശനം മുക്കാല്‍ മണിക്കൂര്‍ നീണ്ടു നിന്നതായി ഫാ. നിക്കോളാസ് വെളിപ്പെടുത്തി.. ഞാനും അവരും നിലപാടുകളില്‍ ഉറച്ച് നിന്നതിനാല്‍ ആശിച്ച ഫലം ഉണ്ടാകാത്തതില്‍ എനിക്ക് ദുഃഖം തോന്നി.

അച്ചന്റെ കാര്‍ ഓടിച്ചിരുന്ന ആള്‍ സജി മൂക്കന്നൂര്‍ എന്ന ചെറുപ്പക്കാരന്‍ ആയിരുന്നു. അയാള്‍ 2011 ല്‍ കര്‍ഷക നേതാവായ തൊമ്മി എന്ന തോമസിനെ കൊന്നകേസില്‍ പ്രതിയാണ്. ജാമ്യത്തിലാണ്.വിചാരണ നടക്കുന്നു.

''അയാള്‍ അങ്ങനെ ഒരു കേസില്‍ പ്രതിയാണെന്ന് എനിക്ക് അറിവില്ലായിരുന്നു,'' എന്നാണ് ഫാ. നിക്കോളാസ് മറുപടി നല്‍കിയത്.

എറണാകുളം അങ്കമാലി അതിരൂപതയില്‍ മഞ്ഞപ്ര ഫൊറോനാ പള്ളിയുടെ കീഴില്‍ ആനപ്പാറ മണി പറമ്പില്‍ ജനിച്ച ഫാ. നിക്കോളാസ് കാലടി ശ്രീശങ്കര കോളേജില്‍ നിന്ന് ബിരുദം നേടി. ബാംഗളൂരില്‍ മതപഠനം.. പാലൂത്തറ, കോളങ്ങായി, വള്ളുവള്ളി എന്നിവിടങ്ങളില്‍ സ ഹവികാരി .കാല്‍വരി
മൗണ്ടിലും സേവനം ചെയ്തു. ഇപ്പോള്‍ കോടനാട് സെന്റ് ആന്റണീസ് പള്ളി വികാരി. കുറേക്കാലം നാഗാലാന്റിലും ഉണ്ടായിരുന്നു.

മാതാപിതാക്കള്‍ ഉള്‍പ്പെടെ തികഞ്ഞ സഭാവിശ്വാസത്തില്‍ അടിയുറച്ച കുടുംബം. 1995 ഏപ്രില്‍ 20 നു ആനപ്പാറ ഫാത്തിമമാതാ ദേവാലയത്തില്‍ വച്ച് ഫാ. നിക്കോളാസും അനുജന്‍ ഫാ. തോമസ് മണിപറമ്പിലും ഒന്നിച്ചു വൈദിക പട്ടം സ്വീകരിച്ചവരാണ്.
നിക്കോളാസ് അച്ചന്‍ തോറ്റത് കന്യാസ്ത്രീകളോടു മാത്രം (കുര്യന്‍ പാമ്പാടി)നിക്കോളാസ് അച്ചന്‍ തോറ്റത് കന്യാസ്ത്രീകളോടു മാത്രം (കുര്യന്‍ പാമ്പാടി)നിക്കോളാസ് അച്ചന്‍ തോറ്റത് കന്യാസ്ത്രീകളോടു മാത്രം (കുര്യന്‍ പാമ്പാടി)നിക്കോളാസ് അച്ചന്‍ തോറ്റത് കന്യാസ്ത്രീകളോടു മാത്രം (കുര്യന്‍ പാമ്പാടി)നിക്കോളാസ് അച്ചന്‍ തോറ്റത് കന്യാസ്ത്രീകളോടു മാത്രം (കുര്യന്‍ പാമ്പാടി)
Join WhatsApp News
Vayanakkaran. 2018-10-01 08:48:39
Ithonnum oru powrohithya panikku chernnathalla kathanare!
Philip 2018-10-01 09:08:30
കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ പോലീസ് കേസെടുത്തു......Very Good .. push to resign 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക