Image

ഒര്‍ലാന്റോയില്‍ കാറിലിരുന്ന രണ്ട് കുട്ടികള്‍ ചുടേറ്റു മരിച്ചു: മാതാവ് അറസ്റ്റില്‍

പി പി ചെറിയാന്‍ Published on 01 October, 2018
ഒര്‍ലാന്റോയില്‍ കാറിലിരുന്ന  രണ്ട് കുട്ടികള്‍ ചുടേറ്റു മരിച്ചു: മാതാവ് അറസ്റ്റില്‍
ഒര്‍ലാന്റോ (ഫ്‌ളോറിഡ): സെന്‍ട്രല്‍ ഫ്‌ളോറിഡ സെപ്റ്റംബര്‍ 28 ന് ഉണ്ടായ വ്യത്യസ്ത സംഭവത്തില്‍ നാലുവയസ്സുള്ള ആണ്‍കുട്ടിയും, ഒരു വയസ്സുള്ള പെണ്‍കുട്ടിയും കാറിലിരുന്നു ചൂടേറ്റ് മരിച്ചതായി ഓറഞ്ച് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു. ഫ്‌ളോറിഡയിലെ കാലാവസ്ഥയില്‍ ഇങ്ങനെ സംഭവിക്കുന്നത് അസാധാരണമാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് എലൈറ്റ് പ്രിപ്പറേട്ടറി അക്കാദമിയുടെ മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നാലു വയസ്സുകാരനെ കണ്ടെത്തിയതായി വഴിയാത്രികന്‍ പൊലീസിനെ അറിയിച്ചു. ഉടനെ പൊലീസ് കുട്ടിയെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറു പൂട്ടിയിരുന്നതായും എന്‍ജിന്‍ ഓഫ് ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

ഏഴു മണിക്കൂറിനുശേഷം സാന്‍ഫോര്‍ഡ് ഗ്യാസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിനകത്താണ് ഒരു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടി മരിച്ച കേസില്‍ മാതാവ് കെയ്ലിന്‍ പൊള്ളാര്‍ഡിനെ പൊലീസ് അറസ്റ്റു ചെയ്തു. ജയിലിലടച്ച ഇവര്‍ക്കു ജാമ്യം അനുവദിച്ചിട്ടില്ല.

സാധാരണ ജോലിക്കു പോകുമ്പോള്‍ കുട്ടിയെ ഡെ കെയറില്‍ ആക്കിയിരുന്നതായി കെയ്ലിന്‍ പറഞ്ഞു. എന്നാല്‍ ഗ്യാസ് സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്ത കാറില്‍ കുട്ടിയെ മറന്നുവയ്ക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. 7 മണിക്കൂര്‍ കാറിനകത്തിനുന്ന കുട്ടി വെന്തുമരിക്കുകയായിരുന്നു. കാറിനകത്ത ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം പ്രതിവര്‍ഷം ശരാശരി 41 ആണെന്നു സേഫ്റ്റി ഓര്‍ഗനൈസെഷന്‍ കിഡ്‌സ് ആന്‍ഡ് കാര്‍ഡ് സര്‍വ്വേയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 47 പേരാണ് മരിച്ചത്.
ഒര്‍ലാന്റോയില്‍ കാറിലിരുന്ന  രണ്ട് കുട്ടികള്‍ ചുടേറ്റു മരിച്ചു: മാതാവ് അറസ്റ്റില്‍ഒര്‍ലാന്റോയില്‍ കാറിലിരുന്ന  രണ്ട് കുട്ടികള്‍ ചുടേറ്റു മരിച്ചു: മാതാവ് അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക