Image

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌ ശീതള്‍ ശ്യാമിന്‌ റൂം നിഷേധിച്ച ലോഡ്‌ജുടമയെ അറസ്റ്റ്‌ ചെയ്‌തു

Published on 01 October, 2018
 ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌ ശീതള്‍ ശ്യാമിന്‌ റൂം നിഷേധിച്ച ലോഡ്‌ജുടമയെ അറസ്റ്റ്‌ ചെയ്‌തു


കോഴിക്കോട്‌: ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്‌ ശീതള്‍ ശ്യാമിന്‌ ലോഡ്‌ജില്‍ താമസിക്കാന്‍ മുറി നിഷേധിച്ച ലോഡ്‌ജ്‌ ഉടമയെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വടകര റെയില്‍വേ സ്‌റ്റേഷന്‌ സമീപമുള്ള അല്‍സഫ ലോഡ്‌ജ്‌ ഉടമ ഭാസ്‌കരനേയും ലോഡ്‌ജ്‌ ജീവനക്കാരനെയുമാണ്‌ വടകര പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

മൊകേരി സര്‍ക്കാര്‍ കോളേജിലെ യൂണിയന്‍ ഉദ്‌ഘാടനചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ശീതള്‍. എന്നാല്‍ ഇവര്‍ക്ക്‌ ലോഡ്‌ജുടമയും സ്റ്റാഫും മുറി നിഷേധിക്കുകയായിരുന്നു.

സംഭവമറിഞ്ഞ്‌ ഡി.വൈ.എഫ്‌.ഐഎസ്‌.എഫ്‌.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസ്‌ ഉത്തരവുണ്ടെന്ന്‌ പറഞ്ഞാണ്‌ ലോഡ്‌ജ്‌ ഉടമ തനിക്ക്‌ മുറി നിഷേധിച്ചതെന്ന്‌ ശീതള്‍ പറയുന്നു.

ഇന്നലെ രാവിലെ 7 മണിയോടെയായിരുന്നു സംഭവം. നിങ്ങളെപ്പോലുള്ളവര്‍ക്ക്‌ മുറി നല്‍കാനാവില്ലെന്ന്‌ പറഞ്ഞ്‌ മുറി നിഷേധിക്കുകയായിരുന്നുവെന്ന്‌ ശീതള്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക