Image

ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര വിരമിക്കുന്നു

Published on 01 October, 2018
ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര വിരമിക്കുന്നു


ഡല്‍ഹി: ദീപക്‌ മിശ്ര നാളെ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനത്തു നിന്നും വിരമിക്കുന്നു. പകരം രഞ്‌ജന്‍ ഗൊഗോയ്‌ ബുധനാഴ്‌ച മുതല്‍ ചീഫ്‌ ജസ്റ്റിസ്‌ സ്ഥാനം ചുമതലയേല്‍ക്കും.മെഡിക്കല്‍ കോഴ വിവാദവും കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ നാല്‌ മുതിര്‍ന്ന ജഡ്‌ജിമാര്‍ വാര്‍ത്താ സമ്മേളനം നടത്തിയതും ഉള്‍പ്പെടെ കൊളീജിയം തീരുമാനങ്ങളിലെ കേന്ദ്ര ഇടപെടലുമൊക്കെ ദീപക്‌ മിശ്ര ചീഫ്‌ ജസ്റ്റിസ്‌ ആയിരിക്കുന്ന സമയത്ത്‌ നടന്നു .

13 മാസത്തെ ചീഫ്‌ ജസ്റ്റിസ്‌ പദവിക്കിടെ ഇടതുപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ്‌ നീക്കവും എല്ലാം അഭിമുഖികരിക്കേണ്ടി വന്നു മിശ്രക്ക്‌ .ദീപക്‌ മിശ്ര സുപ്രീംകോടതി ജഡ്‌ജിയാകുന്നത്‌ 2011 ഒക്ടോബര്‍ 10 നാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക