Image

പൊതു,സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത്‌ തടയാന്‍ മാര്‍ഗരേഖയുമായി സുപ്രീംകോടതി

Published on 01 October, 2018
 പൊതു,സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത്‌ തടയാന്‍ മാര്‍ഗരേഖയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രക്ഷോഭങ്ങള്‍ക്കിടെ പൊതു,സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നത്‌ തടയാന്‍ മാര്‍ഗരേഖയുമായി സുപ്രീംകോടതി. പ്രതിഷേധ സമരങ്ങള്‍ അടക്കമുള്ളവ നടക്കുമ്പോള്‍ പൊതു സ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുന്നതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ്‌ നടപടി.

കേരളത്തില്‍ നിന്നുള്ള കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണിത്‌. പൊതു മുതല്‍ നശിപ്പിക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി അറ്റോര്‍ണി ജനറല്‍ ചില നിര്‍ദേശങ്ങള്‍ കോടതിയില്‍ സമര്‍പിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ്‌ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക