Image

മൈ ഫാഷന്‍ മന്ത്ര - പേളി മാണി (മീട്ടു റഹ്മത്ത് കലാം)

Published on 01 October, 2018
മൈ ഫാഷന്‍ മന്ത്ര - പേളി മാണി (മീട്ടു റഹ്മത്ത് കലാം)
പേരില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയാണ് പേളി മാണി. ചിപ്പിക്കുള്ളില്‍ നിന്ന് പുറത്തേക്ക് കടക്കുമ്പോള്‍ മുത്തില്‍ വെളിവാകുന്ന തിളക്കം പേളിയുടെ വ്യക്തിത്വത്തില്‍ പ്രകടമാണ്. വശ്യതയാര്‍ന്ന കണ്ണുകളും പാറിപ്പറക്കുന്ന ചുരുളന്‍ മുടിയിഴകളും ഹൃദയത്തില്‍ നിന്നുള്ള സംസാരവുമായി മലയാളിയുടെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്ക് ചുരുങ്ങിയ കാലംകൊണ്ട് വലിയമാറ്റം കൊണ്ടുവന്ന ഈ മിടുക്കി നമുക്കിന്ന് വീട്ടിലെ ഒരു അംഗമാണ്. വസ്ത്രധാരണത്തിലും ബോഡി ലാംഗ്വേജിലുമുള്ള "പേളിടച്ച്" എന്ന രഹസ്യക്കൂട്ടിനെക്കുറിച്ച് പേളി സംസാരിക്കുന്നു...

വ്യത്യസ്തതയോടെനിക്ക് പ്രണയം

വ്യത്യസ്തത എന്നെ ഭ്രമിപ്പിക്കുന്ന വാക്കാണ്.കഴിഞ്ഞ ദിവസത്തില്‍ നിന്നൊരു മാറ്റവുമില്ലാതെ 'ഇന്നും നാളെയും' കടന്നുപോയാല്‍ എന്താണ് രസം? അങ്ങനെ ചിന്തിക്കുന്ന ആളായതുകൊണ്ടുതന്നെ ഞാന്‍ ആങ്കര്‍ ചെയ്യുന്ന ഓരോ ഷോയും വ്യത്യസ്തങ്ങളാണ് . ആ പ്രോഗ്രാമിനോട് യോജിച്ചു പോകുന്നതും എനിക്ക് ചേരുന്നതുമായ സ്‌റ്റൈലാണ് തെരഞ്ഞെടുക്കുന്നത്.ടേസ്റ്റ് ഓഫ് കേരള, ഉ4ഡാന്‍സ്, കട്ടുറുമ്പ്,നായികാനായകന്‍, ബിഗ് ബോസ് എല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചത് ആവര്‍ത്തന വിരസത വരാതെ സ്‌റ്റൈലില്‍ ഞാന്‍ ശ്രദ്ധയോടെ കൊണ്ടുവന്ന ചെയ്ഞ്ചസ് കൊണ്ടാണ്.

ഡാഡിയുമായി ചേര്‍ന്ന് 'പോള്‍ ആന്‍ഡ് പേളി ഷോ' എന്ന 'മോട്ടിവേഷനല്‍ ഷോ' യില്‍ 'എക്‌സിക്യൂട്ടിവ് ഗെറ്റപ്പ് ' ആണ് തെരഞ്ഞെടുത്തത്.

വ്യക്തിത്വവും വസ്ത്രധാരണവും

കോമണ്‍ സെന്‍സ് ഉണ്ടോ എന്ന് ഒരാളോട് സംസാരിച്ച് തുടങ്ങിയാലേ അറിയൂ.എന്നാല്‍ ഫാഷന്‍ സെന്‍സ് ഉള്ളവരെ കാണുമ്പോള്‍ തന്നെ അറിയാം. അദ്ദേഹത്തിന്റെ വ്യക്തിത്വവും എനര്‍ജി ലെവലും നടപ്പിലും ഇരിപ്പിലും ഉണ്ടാകും. തലയിലൊരു തുണി മാത്രം കെട്ടുന്നതിലൂടെ എത്ര സ്‌റ്റൈലിഷ് ലുക്ക് ആയിരുന്നു ബാലചന്ദ്ര മേനോന്‍ സാറിന്.
സമയം എത്ര എടുക്കുന്നു ,കാശെത്ര ചെലവാക്കുന്നു എന്നതിലല്ല അവനവന് ഒരു ഐഡന്റിറ്റി ഉണ്ടാക്കി എടുക്കുന്നതിലാണ് കാര്യം.
ദൈവങ്ങള്‍ക്കിടയില്‍ പോലും ഒരു സ്‌റ്റൈല്‍ ഉണ്ട്. പരമശിവനോട് അത്തരത്തില്‍ എനിക്കൊരു ആരാധനയാണ്.ആ ജടയും കഴുത്തില്‍ ചുറ്റിയ പാമ്പും ഒക്കെ ചേര്‍ന്ന് ഒറ്റനോട്ടത്തില്‍ മനസ്സിനെ കീഴ്‌പ്പെടുത്തുന്ന ഊര്‍ജമുണ്ട്.
വിവരമുള്ളവരായാലും വലിയകാര്യങ്ങള്‍ കൂനിക്കൂടി നിന്ന് പറഞ്ഞാല്‍, ഇതൊക്കെ ആരോ എഴുതിക്കൊടുത്ത് പറയിക്കുന്നതാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നും.എന്നാല്‍ ബോഡി കോണ്‍ഫിഡന്റ് ആണെങ്കില്‍ മണ്ടത്തരം പറഞ്ഞാലും സ്ക്രിപ്റ്റിലെ തമാശ ആയിരിക്കുമെന്ന് കരുതി ആളുകള്‍ ചിരിച്ചുതള്ളും.

ട്രെന്‍ഡ് സെറ്റര്‍

ട്രെന്‍ഡ് മാറിമാറി വരും. കാലാവസ്ഥ അനുസരിച്ചുപോലും മാറ്റങ്ങള്‍ ഉണ്ടാകും.പുരുഷന്മാര്‍ക്ക് ഇടക്കാലത്തു ഡെനിം ആയിരുന്നു പ്രിയം. അതുപോലെ സ്ത്രീകളിക്കിടയില്‍ പെട്ടെന്നൊരു സാരിപ്രേമവും കടന്നുവന്നു.ഒരാള്‍ തുടങ്ങുന്നതിനെ കുറേപ്പേര്‍ തുടരുന്നതാണല്ലോ ട്രെന്‍ഡ്.മിക്കവാറും തുടക്കം കുറിക്കുന്ന ആ ഒരാള്‍ സെലിബ്രിറ്റി ആയിരിക്കും.
വ്യത്യസ്തവും ഭംഗിയുമുള്ള ഏത് വസ്ത്രവും പിന്‍തുടരാന്‍ ആളുകളുണ്ട്.എനിക്ക് ഫേസ്ബുക്കില്‍ ചിലപ്പോള്‍ ഫോട്ടോസ് വരാറുണ്ട് ഷോയ്ക്കിടയിലെ എന്റെ ഫോട്ടോയും അതേ ഡ്രെസ്സ് അവര്‍ സ്റ്റിച്ച് ചെയ്തിട്ട ഫോട്ടോയും.
ഠ&ങ ലെ ടീന ഉ4ഡാന്‍സില്‍ എനിക്ക് വേണ്ടി ഡിസൈന്‍ ചെയ്തുതന്ന ഹെവി വര്‍ക്ക് ഉള്ള നെറ്റ് മെറ്റീരിയലിന്റെ ബ്ലൗസും സാരിയും കണ്ട് അവര്‍ക്ക് ഒരുപാട് പേരുടെ ഓര്‍ഡര്‍ കിട്ടിയിരുന്നു.കുറെ സെലിബ്രിറ്റീസ് അത് ആവശ്യപ്പെട്ട് അവരെ ബന്ധപ്പെട്ടു.മുകേഷേട്ടന്റെ ഭാര്യ ദേവിക ചേച്ചി ആ സാരി വാങ്ങിയെന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.നമ്മള്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവര്‍ നമ്മുടെ ഡ്രസിങ് ശ്രദ്ധിക്കുന്നല്ലോ എന്നോര്‍ത്തു.

മനസ്സിനിണങ്ങിയ ഡിസൈനര്‍മാര്‍ എന്റെ ഭാഗ്യം

ഠ&ങഉം പൂര്‍ണിമ ചേച്ചിയുടെ ജഞഅചഅഅഒ യും എനിക്ക് പ്രിയപ്പെട്ടതാണ്.അടുത്തിടെ ഒരു അവാര്‍ഡ് ഷോയ്ക്ക് എന്റെ വാവച്ചി (അനുജത്തി റെയ്ച്ചല്‍ മാണി ഫാഷന്‍ ഡിസൈനര്‍)ചെയ്തുതന്ന ഗൗണ്‍ ധരിച്ചപ്പോഴും നല്ല കമന്റ്‌സ് കിട്ടി.അവളിപ്പോള്‍ 'ഞഅഋ കളക്ഷന്‍സ്' എന്നൊരു ഡിസൈനര്‍ സ്‌റ്റോര്‍ തുടങ്ങിയിട്ടുണ്ട്.

ഉയരം കുറഞ്ഞവര്‍ക്കും സാരിയിണങ്ങും

ഉയരം കുറവായതിന്റെ പേരില്‍ സാരി ഉടുക്കാതിരിക്കുന്നവര്‍ക്ക് ഞാന്‍ സാരി ഉടുക്കുന്നതുകൊണ്ട് ധൈര്യമായി എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ കാരണം പോസിറ്റീവ് ആയൊരു മാറ്റം വന്നല്ലോ എന്ന് ചിന്തിക്കാറുണ്ട്.ഹൈ ഹീല്‍സ് ഇടുന്നതിനേക്കാള്‍ പ്രധാനം ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും വളഞ്ഞുപോകരുതെന്നതാണ്. എത്ര ഭംഗിയുള്ള സാരിയായാലും നമ്മുടെ മുഖത്തൊരു ആത്മവിശ്വാസമില്ലെങ്കില്‍,അവിടെ തീര്‍ന്നു.
എന്റെ അഭിപ്രായത്തില്‍ ഷോ ചെയ്യുമ്പോള്‍ ഹീല്‍സ് ഒരു ശത്രുവാണ്. യൂട്യൂബിലെ ഫണ്ണി വീഡിയോസില്‍ ധാരാളമായി പെണ്‍ അവതാരകര്‍ സ്‌റ്റേജില്‍ തെന്നിവീഴുന്നതു കാണാം . മറ്റുള്ളവര്‍ക്ക് ചിരിയ്ക്കാന്‍ വക നല്‍കുമെങ്കിലും ,അങ്ങനെ ഉളുക്കി എണീക്കുമ്പോള്‍ സ്വര്‍ഗ്ഗം കണ്ടാണ് തിരിച്ചു വരിക. അത്രത്തോളം വേദനിക്കും .ഇപ്പോള്‍ ഷൂസ് ആണ് താരം.ഭംഗിയ്ക്ക് വേണ്ടി ആരോഗ്യം കളയാന്‍ തയ്യാറാകാത്ത ധീരയായ ഒരു പെണ്‍കുട്ടി ആയിരിക്കണം ഈ ട്രെന്‍ഡ് കുറിച്ചത്. ഷൂസിനോളം കംഫോര്‍ടബിളായി മറ്റൊന്നില്ല. ഈ ട്രെന്‍ഡ് മാറാന്‍ ഞാന്‍ സമ്മതിക്കില്ല.

ഷോപ്പഹോളിക് ആയിരുന്ന എന്റെ ബാംഗ്ലൂര്‍ ഡേയ്‌സ്

എല്ലാവരിലും കാണും ഒരു ഷോപ്പഹോളിക്.ബാംഗ്ലൂരില്‍ പഠിച്ചിരുന്ന സമയത്താണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഷോപ്പ് ചെയ്തിരുന്നത്.അവിടെ എല്ലാത്തിനും വിലക്കുറവാണ്. സിനിമയില്‍ മാത്രം കാണുന്ന കിടിലന്‍ ഡ്രെസ്സൊക്കെ വഴിയരികില്‍ കാണുമ്പോള്‍
അറിയാതെ മനസ്സില്‍ ലഡ്ഡു പൊട്ടും.
ബ്രിഗേഡ് റോഡിലും കൊമേര്‍ഷ്യല്‍ സ്ട്രീറ്റിലുമൊക്കെ പോകും.അവിടെ ടിബറ്റന്‍ പ്ലാസ എന്നൊരു സ്ഥലമുണ്ട്.ഇന്നും ഷോപ്പിങ്ങിന് അവിടം കഴിഞ്ഞേ എനിക്കൊരു ചോയ്‌സ് ഉള്ളു. വിദേശത്തു നിന്നെത്തുന്ന ലേറ്റസ്റ്റ് ട്രെന്‍ഡ്‌സ് അവിടെ കിട്ടും.
ദുബായിലുള്ള ദീപ്തിയും മിയാനും എന്റെ ഫാഷന്‍ സെന്‍സിനോട് മാച്ച് ചെയ്യുന്ന സുഹൃത്തുക്കളാണ്.. നാട്ടില്‍ ഇറങ്ങുന്നതിനു മുന്‍പ് പലതും ഇതുപോലുള്ള ഫ്രെണ്ട്‌സ് വഴി എന്റെ കയ്യിലെത്തും.

ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ലേയല്ല

ബ്രാന്‍ഡുകള്‍ക്കു പിന്നാലെ ഓടുന്ന ഒരാളല്ല ഞാന്‍.ക്വാളിറ്റി ആണ് പ്രധാനം. ബ്രാന്‍ഡഡ് ആയി ഞാന്‍ ഉപയോഗിക്കുന്നതില്‍ അധികവും ആരെങ്കിലും ഗിഫ്റ്റ് തന്നതായിരിക്കും. അഘഉഛ ബ്രാന്‍ഡിന്റെ ചെരുപ്പും ബാഗും ഇഷ്ടമാണ്.ബ്രാന്‍ഡിന് വേണ്ടി ഞാന്‍ പണം ചെലവഴിക്കുന്ന ഒരേയൊരു സാധനം കോസ്‌മെറ്റിക്‌സ്ആണ്.മേക്കപ്പില്‍ വിട്ടുവീഴ്ച ചെയ്താല്‍ സ്കിന്നിന് അത് ദോഷം ചെയ്യും. വിദേശത്തു ഷോസിന് പോകുമ്പോള്‍ ലിസ്റ്റ് ഉണ്ടാക്കി അവിടെ മാത്രം കിട്ടുന്ന ബോബി ബ്രൗണ്‍ പോലുള്ള ഫൗണ്ടേഷന്‍ വാങ്ങും.അതില്‍ മരുന്നൊക്കെ ഉള്ളതുകൊണ്ട് റാഷസ് വരുമോ എന്നൊന്നും പേടിക്കാനില്ല.തനിയെ മേക്കപ്പ് ചെയ്യുന്നത് ഇഷ്ടമാണ്. യൂട്യൂബിലെ ട്യൂട്ടോറിയല്‍ നോക്കി പരീക്ഷണങ്ങള്‍ നടത്താറുമുണ്ട്. വസ്ത്രധാരണ രീതിയും മേക്കപ്പും കൈകോര്‍ത്ത് നിന്നാല്‍ മാത്രമേ പൂര്‍ണത ഉണ്ടാകൂ.

ഇലക്ട്രോണിക് ഗാഡ്ജറ്റ്‌സ്
ഡാഡി എനിക്കത് വേണം എന്നുപറഞ്ഞേ മൊബൈല്‍ ആയാലും ലാപ്‌ടോപ്പ് ആയാലും ഞാന്‍ വാങ്ങിയിട്ടുള്ളു. കയ്യില്‍ ക്യാഷ് ഉണ്ടെങ്കില്‍പോലും അങ്ങനെ ബുദ്ധിമുട്ടിക്കാന്‍ എനിക്കിഷ്ടമാണ്. വളര്‍ന്നിട്ടില്ലെന്നു തോന്നാന്‍ അത് ഉപകരിക്കും.സ്‌റ്റൈലിന്റെ ഭാഗമായിട്ടല്ല, അത്യാവശ്യം എന്ന നിലയ്ക്കാണ് ഞാന്‍ അതൊക്കെ വാങ്ങിയത്.എഴുതാനും വായിക്കാനും ഇഷ്ടമാണ്. സമയക്കുറവുമൂലം ഇറീഡിങ്ങും ഇഹിയറിങ്ങും ആണ് കൂടുതല്‍. ഒഴിവുസമയത്ത് ഒരു തിരക്കഥയും ബുക്കും എഴുതുന്നുണ്ട്. അതിനൊക്കെ ലാപ്‌ടോപ്പ് കൂടിയല്ലേ തീരൂ...


ഓണ്‍ലൈന്‍ ഷോപ്പിംഗ് വേണ്ടേ വേണ്ടാ

ഒന്ന് തൊട്ടു നോക്കാതെയും ഇട്ടുനോക്കാതെയും തൃപ്തിയാകാതെ,പറഞ്ഞ സമയത്ത് കിട്ടുമോ എന്ന് ഉറപ്പില്ലാതെ ഒരു സാധനം കാത്തിരിക്കാന്‍ എനിക്കിഷ്ടമില്ല. വരുമ്പോള്‍ ഫോട്ടോയില്‍ കണ്ട സാധനമല്ലെങ്കില്‍ തീര്‍ന്നു.

സിനിമയിലെ കോസ്‌റ്യൂം ഡിസൈനേഴ്‌സ്

ഇപ്പോള്‍ ഉള്ളവര്‍ വളരെ കഴിവും ആത്മാര്‍ത്ഥതയും കാണിക്കുന്നവരാണ്.'ഞാന്‍' സിനിമയിലെ വല്ലിയാകാനും കാപ്പിരിതുരുത്തിലെ ജൂതപെണ്‍കുട്ടി ആകാനും വസ്ത്രങ്ങള്‍ വളരെയധികം സഹായിച്ചിട്ടുണ്ട്.
ചില ഷൂട്ടിനു പോകുമ്പോള്‍,ആ കഥാപാത്രത്തിന് ചേരുന്ന വസ്ത്രങ്ങള്‍ ആ സ്ഥലത്തുനിന്നുതന്നെ വാങ്ങും . ഞാനും കൂടെ പോയി തെരഞ്ഞെടുക്കാറുണ്ട്.ഷൂട്ട് അവസാനിക്കുമ്പോള്‍ സെറ്റില്‍ എല്ലാവരുമായും നല്ല അടുപ്പമാകും.ആ സ്വാതന്ത്ര്യം കൊണ്ട് എനിക്കിഷ്ടമായ ഡ്രസ്സ് ഞാന്‍ ചോദിക്കാറുണ്ട്. പോപ്പി കുടയുടെ പരസ്യത്തിലിട്ട ടോപ്പും 'പ്രേതം' സിനിമയിലെ ഡ്രസ്സുമൊക്കെ നീ എടുത്തോ എന്നുപറഞ്ഞ് തന്നതും എന്റെ വാര്‍ഡ്രോബില്‍ സ്ഥാനം പിടിച്ചു.

ചെറുപ്പം മുതല്‍ക്കേ സ്‌റ്റൈലിഷ്

ചെറുപ്പത്തില്‍ പോലും എന്റെയും റേച്ചലിന്റെയും ഡ്രെസ്സിങ് അടിപൊളി ആയിരുന്നു.ഒരുങ്ങി ഇറങ്ങുമ്പോള്‍ ആളുകള്‍ ഒന്ന് നോക്കും.എന്റെ കുറുമ്പത്തരങ്ങളും മരംകയറ്റവും കാരണം ഫ്രോക്കൊക്കെ വാവച്ചിയ്ക്കും എനിക്ക് ജീന്‍സും ടോപ്പും ആയിരുന്നു.രണ്ടു പേര്‍ക്കും രണ്ട് സ്‌റ്റൈലാണ് അന്നും ഇന്നും.
ഡാഡിയും അങ്കിളും കൂടി 'മെലഡി' എന്നൊരു ടെക്‌സ്‌റ്റൈല്‍ ഷോപ്പ് നടത്തിയിരുന്നു.ലേറ്റസ്റ്റ് ട്രെന്‍ഡി സാധനങ്ങള്‍ അന്നുതൊട്ടേ കിട്ടിയിരുന്നു.
ഇന്ത്യന്‍ സിനിമയിലെ "ടെലിഫോണ്‍ മണിപ്പോല്‍ പാട്ടില്‍ മനീഷ കൊയ്‌രാള ഇടുന്ന ഗ്ലാസ് പോലൊരു മെറ്റീരിയലിന്റെ ഡ്രസ്സ് കണ്ടിട്ട് അതുവേണമെന്നു വാശിപിടിച്ചതു ഓര്‍മയുണ്ട്.എങ്ങനെയോ മമ്മി(മോളി മാണി)അതുപോലെ ഒന്ന് തയ്പ്പിച്ചു തന്നു.ഇട്ടുകഴിഞ്ഞ് കണ്ണാടിയില്‍ നോക്കിയപ്പോഴാണ് അത് മനീഷയ്‌ക്കെ ചേരുവൊള്ളൂ എന്ന് മനസ്സിലായത്.
ഡാഡിയോട് രണ്ടു ഡ്രസ്സ് കാണിച്ച് ഏതുവേണമെന്ന് ചോദിച്ചാല്‍ രണ്ടും എടുത്തോ എന്നെ പറഞ്ഞിട്ടുള്ളു.ഒരെണ്ണം ഇഷ്ടമായില്ലെങ്കില്‍ അത് നിന്റെ ടൈപ്പ് അല്ലല്ലോ എന്ന് ചോദിക്കും.എന്നാല്‍ പോലും ഒന്നിനും "നോ" പറഞ്ഞിട്ടില്ല.

സ്കൂള്‍ കാലയളവില്‍ സല്‍വാര്‍ ഇടാന്‍ കൊതിച്ചിട്ടുണ്ട്. കോളേജ് ആയപ്പോള്‍ മാത്രമേ മമ്മി അങ്ങനൊരു കൂടുമാറ്റത്തിന് സമ്മതിച്ചുള്ളൂ.മമ്മിയ്ക്ക് ഞാന്‍ സാധാരണ പെണ്ണുങ്ങളെപ്പോലെ ഒരുങ്ങി നടക്കണമെന്നുണ്ട് ഉള്ളിന്റെ ഉള്ളില്‍.
പട്ടുപാവാടയും കുപ്പിവളയുമൊക്കെ ഒരുപാട് ഉണ്ടായിരുന്നു.ഇപ്പോഴും ഇടയ്‌ക്കൊക്കെ കേരളീയ വേഷം ധരിക്കുന്നത് ഞാന്‍ ആസ്വദിക്കാറുണ്ട്.


ആഭരണങ്ങള്‍ ഇഷ്ടമാണ്,സ്വര്‍ണത്തോട് താല്പര്യമില്ല

അടുത്തിടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് 15 ദിവസത്തേയ്ക്ക് ഞാനൊരു ഹിമാലയന്‍ യാത്ര നടത്തി കസോള്‍,ഖല്‍ക്ക,ഖീര്‍ഗംഗ ഒക്കെ കറങ്ങി. അവിടെയുള്ള സ്ത്രീകള്‍ കൈകൊണ്ടുണ്ടാക്കുന്ന ഓതെന്റിക് ആഭരണങ്ങള്‍ എന്റെ കളക്ഷനില്‍ ഉണ്ട്.എവിടെ പോയാലും ആ നാടിന്റെ സംസ്കാരത്തിന്റെ കയ്യൊപ്പുള്ള ആഭരങ്ങള്‍ വാങ്ങുന്നതാണ് എനിക്കിഷ്ടം.
സ്വര്‍ണം ധരിക്കാന്‍ ഇഷ്ടമില്ലെങ്കിലും ആദ്യ സാലറിയ്ക്ക് ഡാഡിക്കും മമ്മിയ്ക്കും ഓരോ റിങ് വാങ്ങി കൊടുത്തിരുന്നു.സ്വര്‍ണത്തിന്റെ കുഞ്ഞ് കമ്മലും മാലയുമൊക്കെ മമ്മിയുടെ പരാതി തീര്‍ക്കാന്‍ ഇടുമെങ്കിലും, കൊലുസ്സ് ഞാന്‍ ജന്മത്തിടില്ല.എന്റെ സ്‌റ്റൈലിന് അത് ചേരുന്നതായിട്ട് തോന്നിയിട്ടില്ലെന്നതാണ് സത്യം.
നൊസ്പിന്‍ ഇഷ്ടമാണെങ്കിലും എല്ലാവേഷത്തോടൊപ്പവും ചേര്‍ന്നുപോകാത്തതുകൊണ്ട് മൂക്ക് കുത്തിയിട്ടില്ല.അണിയാന്‍ തോന്നുമ്പോള്‍ മാഗ്‌നെറ്റിക് വെച്ച് അഡ്ജസ്റ്റ് ചെയ്യും.

ആസ് എ െ്രെബഡ്...

ക്രിസ്തീയ വധു എന്നതിനേക്കാള്‍ ചെറുപ്പം മുതല്‍ കേട്ടു വളര്‍ന്ന ഫാന്റസി കഥയിലെ സിന്‍ഡറില്ല മനസിന്റെ കോണില്‍ ഒളിഞ്ഞുകിടക്കുന്നതുകൊണ്ടാകാം ഗൗണിനോട് പ്രിയം.ടക്‌സ് ഒക്കെയിട്ട് സ്‌ട്രെച്ച് ചെയ്ത ഗൗണ്‍ അണിഞ്ഞൊരു രാജകുമാരിയെപ്പോലെ നില്‍ക്കാന്‍ കുഞ്ഞിലേ ആഗ്രഹിച്ചിട്ടുണ്ട്.അതിന് ചേരുന്ന ഗോള്‍ഡന്‍ ഗ്ലാസ് ഷൂവും.
പട്ടുസാരിയുടുത്ത് അങ്ങനൊരു ട്രഡീഷണല്‍ ഗെറ്റപ്പ് താല്പര്യമില്ല.

വിവാഹവേഷത്തെ കുറിച്ചുള്ള സങ്കല്പം പങ്കുവെച്ചതുകൊണ്ട് വിവാഹം ഉടനെ കാണുമോ എന്നൊന്നും ചിന്തിക്കേണ്ട കേട്ടോ...
(മുത്തുപൊഴിയും പോലെയുള്ള സ്വതസിദ്ധമായ ചിരിയോടൊപ്പം കണ്ണുകളില്‍ കുസൃതി).

കടപ്പാട് മംഗളം 
മൈ ഫാഷന്‍ മന്ത്ര - പേളി മാണി (മീട്ടു റഹ്മത്ത് കലാം)മൈ ഫാഷന്‍ മന്ത്ര - പേളി മാണി (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക