Image

മലയാളികളുടെ ചിത്രങ്ങള്‍ക്കു യുഎന്നില്‍ പ്രദര്‍ശനവേദി

Published on 02 October, 2018
മലയാളികളുടെ ചിത്രങ്ങള്‍ക്കു യുഎന്നില്‍ പ്രദര്‍ശനവേദി
തൃശൂര്‍: അഹിംസയുടെ സന്ദേശം ലോകത്ത് പ്രചരിപ്പിച്ച മഹാത്മാഗാന്ധിക്ക് ഖാദിയില്‍ ആദരവിന്റെ വര്‍ണക്കൂട്ട് തീര്‍ത്ത് രണ്ടു മലയാളികള്‍. തൃശൂര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോടങ്കണ്ടത്തും മരുമകന്‍ ഡോ.അരുണ്‍ ടി. കുരുവിളയുമാണ് ഖാദി കാന്‍വാന്‍സില്‍ തീര്‍ത്ത ഗാന്ധി ചിത്രങ്ങള്‍ ഗാന്ധി ജയന്തി ദിനത്തില്‍ അന്താരാഷ്ട്ര വേദിയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. മഹാത്മജിയുടെ ജീവിതം വിവിധ ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുന്ന ഇരുവരുടെയും പെയിന്റിംഗുകളുടെ പ്രദര്‍ശനം നാളെ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സംങഘടനയുടെ ആസ്ഥാനത്ത് നടക്കും.

ലൈഫ് ആന്‍ഡ് മെസേജസ് ഓഫ് ഗാന്ധി എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനത്തില്‍ 18 ചിത്രങ്ങളാണുള്ളത്. എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് ഖാദി കാന്‍വാസിലാണെന്നതാണ് പ്രത്യേകത. ചുവര്‍ ചിത്രങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഛായക്കൂട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ പ്രത്യേക ജനറല്‍ ബോഡിയുടെ ഭാഗമായാണ് പ്രദര്‍ശനം. യുഎന്നിലെ പ്രദര്‍ശനത്തിനുശേഷം ഇന്ത്യന്‍ കോണ്‍സുലേറ്റ്, അമേരിക്കയിലെ ശാന്തി ഫൗണ്ടേഷന്‍ എന്നിവിടങ്ങളിലും പ്രദര്‍ശനം തുടരും. ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനാണ് തീരുമാനം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് കമ്മീഷ്ണറാണ് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് അരുണ്‍ യുഎസിലെ ഓറിഗണില്‍ ഡോക്ടറുമാണ്.

മലയാളികളുടെ ചിത്രങ്ങള്‍ക്കു യുഎന്നില്‍ പ്രദര്‍ശനവേദിമലയാളികളുടെ ചിത്രങ്ങള്‍ക്കു യുഎന്നില്‍ പ്രദര്‍ശനവേദി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക